അറിയാനുള്ള അവകാശവും തടയുന്നു, മംഗ്ലൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
അതിനിടെ മംഗളൂരുവില്‍ കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ് .
മംഗ്ലൂരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മലയാളം, തമിഴ് മാധ്യമപ്രവര്‍ത്തകരെയാണ് പ്രധാനമായും കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വെന്‍ലോക്ക് ആശുപത്രി പരിസരത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ആദ്യം അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകരെ പരിസരത്ത് നില്‍ക്കാന്‍ അനുവദിച്ചെങ്കിലും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മോര്‍ച്ചറിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തു.
അതിനിടെ മംഗളൂരുവില്‍ കര്‍ഫ്യൂ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ് . വെടിവെപ്പില്‍ മരിച്ച നൌഷീല്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് സഹോദരന്‍ പറഞ്ഞു. ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് നൌഷീലിന് വെടിയേറ്റത്.
സംഭവത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം തുടരുകയാണ്. കോഴിക്കോട്ട് കെ എസ് ആര്‍ ടി സി സ്റ്റാന്റിലേക്ക് രാത്രി വിവിധ സംഘടനകള്‍ മാര്‍ച്ച് നടത്തി. കോഴിക്കോട് നിന്ന് പുറപ്പെട്ട കര്‍ണ്ണാടക ബസ് തടഞ്ഞായിരുന്നു ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ പ്രതിഷേധം. കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകരും കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ കോലം കത്തിച്ചു. ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കെ എസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തി. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ചു. മംഗലാപുരത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. മലയാളികളാണ് മംഗലാപുരത്തെ സംഘര്‍ഷത്തിനു പുറകിലെന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ നിലപാട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in