സംവരണം : പുനപരിശോധനാഹര്‍ജി സ്വാഗതാര്‍ഹം, ബന്ദിനെ പിന്തുണക്കുന്നില്ല
സംവരണം നടപ്പാക്കപ്പെട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷവും ദലിത് -ആദിവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലയിലും മതിയായ പ്രാതിനിധ്യം ഇല്ലാതിരിക്കെ സംവരണത്തിനെതിരായ എല്ലാവിധ നീക്കങ്ങളെയും പരാജയപ്പെടുത്താന്‍ ദലിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജനാധിപത്യ ശക്തികളുടെയും യോജിച്ച പ്രക്ഷോഭണങ്ങളും നിയമ നടപടികളും അനിവാര്യമാണ്. സംവരണ സംരക്ഷണത്തിന് വേണ്ടിയുള്ള സമരങ്ങള്‍ സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ്.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം നടപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്ന സുപ്രീം കോടതി വിധി എതിര്‍ക്കപ്പെടേണ്ടതാണ്. പ്രൊമോഷനില്‍ സംവരണം എന്നത് മൗലികാവകാശമല്ലെന്ന പരാമര്‍ശവും സംവരണത്തിന്റെയും സാമൂഹിക നീതിയുടെയും തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. സംവരണത്തിനെതിരായി രാജ്യത്ത് ശക്തിപ്പെട്ടു വരുന്ന സവര്‍ണ താല്‍പര്യങ്ങളാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം. സംവരണം നടപ്പാക്കപ്പെട്ടിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷവും ദലിത് -ആദിവാസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലയിലും മതിയായ പ്രാതിനിധ്യം ഇല്ലാതിരിക്കെ സംവരണത്തിനെതിരായ എല്ലാവിധ നീക്കങ്ങളെയും പരാജയപ്പെടുത്താന്‍ ദലിത്, ആദിവാസി, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജനാധിപത്യ ശക്തികളുടെയും യോജിച്ച പ്രക്ഷോഭണങ്ങളും നിയമ നടപടികളും അനിവാര്യമാണ്. സംവരണ സംരക്ഷണത്തിന് വേണ്ടിയുള്ള സമരങ്ങള്‍ സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ്. സുപ്രീം കോടതി വിധിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നല്‍കിയ പുന: പരിേശാധന ഹര്‍ജി സ്വാഗതാര്‍ഹമാണ്. സംവരണ സംരക്ഷണത്തിന് വേണ്ടിയുള്ള ജനാധിപത്യപരമായ എല്ലാ നീക്കങ്ങളെയും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം പിന്തുണക്കുന്നു.
എന്നാല്‍ ഫെബ്രുവരി 23 ഞായറാഴ്ച്ച ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദില്‍ പങ്കെടുക്കാന്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംഘാടക സമിതി തീരുമാനിച്ചിട്ടില്ല. ഭാരത് ബന്ദുമായോ കേരളത്തില്‍ ഏതാനും ദലിത് ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലുമായോ പ്രസ്ഥാനത്തിന് ബന്ധമില്ല. ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് സംഘാടക സമിതി ജനറല്‍ കണ്‍വീനറായ എന്റെ പേര് കൂടി ഉള്‍പ്പെടുത്തി ഒരു സംയുക്ത പ്രസ്താവന ശ്രദ്ധയില്‍ പെട്ടു. ഒരു തരത്തിലുള്ള ചര്‍ച്ചയും നടത്താതെയാണ് ആ പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതിനാല്‍ 23ന് നടക്കുന്ന ബന്ദുമായി സംഘടനയെന്ന നിലയില്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. എന്നാല്‍ സംവരണ സംരക്ഷണത്തിനു വേണ്ടി സംവരണ സമുദായങ്ങളെയും സംഘടനകളെയും യോജിപ്പിച്ചു കൊണ്ടുള്ള പ്രക്ഷോഭണങ്ങള്‍ക്ക് പ്രസ്ഥാനം എല്ലാ വിധ ശ്രമങ്ങളും നടത്തും.
ജനറല്‍ കണ്‍വീനര്‍, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in