ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ സംവരണ അട്ടിമറി

SC/ST വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട സീറ്റിലാണ് വിദ്യ. കെ യ്ക്ക് അഡ്മിഷന്‍ നല്‍കിയിരിക്കുന്നത് എന്ന് വി.സിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടും അതിന്മേല്‍ യാതൊരു നടപടിയും ഇതുവരെ സര്‍വ്വകലാശാല അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല

ശ്രീ ശങ്കരാചാര്യ സംസ്‌ക്യത സര്‍വ്വകലാശാല 2019- 2020 Ph D പ്രവേശനവുമായി ബന്ധപ്പെട്ട് മലയാളവിഭാഗത്തില്‍ 10 സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. എന്നാല്‍ 16/12/2019 ല്‍ മലയാള വിഭാഗത്തില്‍ ചേര്‍ന്ന റിസര്‍ച്ച് കമ്മറ്റിയില്‍ 5 പേരെ കൂടി അധികമായി പരിഗണിക്കണം എന്ന് സര്‍വ്വകലാശാലയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുകയും അതനുസരിച്ച് വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് (11. ധന്യശ്രീ പി.എം. (JRF) , 12. ദിവ്യ. പി. എസ്, 13. ജോബിന്‍ എന്‍ ബി (JRF) , 14. രേഷ്മ ഹരിദാസ് (Blind/ JRF), 15. വിദ്യ കെ ) സര്‍വ്വകലാശാലയുടെ പരിഗണനയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയും ചെയ്തു. സര്‍വ്വകലാശാല Ph D നിയമാവലിയിലെ ക്ലോസ് 12 (D) പ്രകാരം സൂപ്പര്‍ ന്യൂമററിയായി പ്രവേശനം നേടുന്ന ഗവേഷകര്‍ JRF/RGNF യോഗ്യത ഉള്ളവരായിരിക്കണം എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചട്ടം ലംഘിച്ചുകൊണ്ടാണ് മലയാള വിഭാഗം JRF/RGNF യോഗ്യത നേടാത്ത 2 പേര്‍ക്ക് കൂടി പ്രവേശനം നല്‍കണം എന്ന് സര്‍വ്വകലാശാലയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുന്നതും സര്‍വ്വകലാശാലയുടെ പരിഗണനയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നതും. കൂടാതെ 5 പേര്‍ക്ക് അധികമായി അഡ്മിഷന്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ അതില്‍ അഞ്ചാമത്തെയാള്‍ എസ്.സി/എസ്.റ്റി വിഭാഗത്തില്‍ നിന്നുള്ള ആളായിരിക്കണം എന്നിരിക്കെ റിസര്‍വേഷന്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായാണ് വിദ്യ. കെ യുടെ പേര് പരിഗണനക്കായി സമര്‍പ്പിക്കുന്നത്. സര്‍വ്വകലാശാലയിലെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും സൂപ്പര്‍ ന്യൂമററി മാനര്‍ അനുസരിച്ച് JRF യോഗ്യത നേടിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സര്‍വ്വകലാശാല തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍ മലയാള വിഭാഗം റിസര്‍ച്ച് കമ്മറ്റി ശുപാര്‍ശ ചെയ്ത 5 പേരടങ്ങുന്ന ലിസ്റ്റിലെ അഞ്ചാം സ്ഥാനക്കാരിയായ ( സംവരണ ചട്ടമനുസരിച്ച് പ്രസ്തുത സീറ്റ് SC/ST വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ടതാണ് എന്നിരിക്കെ ) വിദ്യ കെ പി.എച്ച്.ഡി പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ തനിക്ക് അഡ്മിഷന്‍ നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയും 28/12/2019 ല്‍ വിദ്യ സര്‍വ്വകലാശാലയ്ക്ക് നല്‍കിയ പരാതി പരിഗണിച്ച് കൊണ്ട് നിയമപരമായി തീര്‍പ്പാക്കാന്‍ കോടതി സര്‍വ്വകലാശാലയോട് നിര്‍ദ്ദേശിച്ചു കൊണ്ട് വിധി പ്രഖ്യാപിക്കുകയും ചെയ്തു. കോടതി നിയമപ്രകാരം തീര്‍പ്പാക്കാന്‍ പറഞ്ഞ വിധിയെ ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ട് വിദ്യ കെ യ്ക്ക് പ്രവേശനം നല്‍കാന്‍ സര്‍വ്വകലാശാല ഉടനടി തീരുമാനിക്കുകയും ചെയ്തു. ആദ്യമേ മുതല്‍ വിദ്യ. കെ യ്ക്ക് അനധികൃതമായി പ്രവേശനം നല്‍കുവാനുള്ള ശ്രമങ്ങള്‍ സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. 16.12.2019 ലെ മലയാള വിഭാഗത്തിലെ റിസര്‍ച്ച് കമ്മറ്റി തീരുമാനവും 17.12.2019 ല്‍ മലയാള വിഭാഗം വകുപ്പദ്ധ്യക്ഷനായ ഡോ.വി.എ.വത്സലന്‍ സര്‍വ്വകലാശാലയ്ക്കു നല്‍കിയ കത്തില്‍ റിസര്‍ച്ച് കമ്മറ്റി മിനുട്‌സില്‍ രേഖപ്പെടുത്താത്ത ചില വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല എസ്.സി.എസ്.ടി സെല്ലിന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ദിനു. കെ വിവരാവകാശ നിയമപ്രകാരം സര്‍വ്വകലാശാലയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട് 20 ദിവസത്തിന് ശേഷമാണ് മറുപടി നല്‍കിയത് എന്നിരിക്കെ 27.12.2019 ന് സര്‍വ്വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട വിദ്യ കെ യ്ക്ക് 28.12.2019 ന് മറുപടി ലഭ്യമാവുകയും ചെയ്തു. വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്നും വിദ്യ കെ യ്ക്ക് അന്നു തന്നെ മറുപടി നല്‍കണം എന്ന് അക്കാദമിക് (എ) സെക്ഷന്‍ ഓഫീസറോട് നിര്‍ദ്ദേശിക്കുകയും 28.12.2019 ല്‍ വൈസ് ചാന്‍സലര്‍ ഓഫീസിന്റെ നിര്‍ബന്ധത്താല്‍ അന്നു തന്നെ അക്കാദമിക് (എ) വിഭാഗം സെക്ഷന്‍ ഓഫീസര്‍ മറുപടി നല്‍കുകയും ചെയ്തു എന്നും എസ്.സി/എസ്.ടി സെല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം വിദ്യ കെയ്ക്ക് മറുപടി വേഗത്തില്‍ ലഭിക്കുവാന്‍ വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്നും നേരിട്ട് നിര്‍ദ്ദേശം നല്‍കിയതില്‍ നിന്നും പ്രസ്തുത വിദ്യാര്‍ത്ഥിയോടുള്ള സര്‍വ്വകലാശാല അധികാരികളുടെ പ്രത്യേക താത്പര്യമാണ് വ്യക്തമാകുന്നത്. SC/ST വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട സീറ്റിലാണ് വിദ്യ. കെ യ്ക്ക് അഡ്മിഷന്‍ നല്‍കിയിരിക്കുന്നത് എന്ന് വി.സിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടും അതിന്മേല്‍ യാതൊരു നടപടിയും ഇതുവരെ സര്‍വ്വകലാശാല അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply