സവര്‍ണ സംവരണ നിയമത്തിനെതിരെ പൗരസമത്വ പ്രക്ഷോഭം ആരംഭിക്കുന്നു

ഹിന്ദുത്വരാജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സവര്‍ണ്ണ സംവരണ നിയമത്തിന്റെ തുടര്‍ച്ചയായി, സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ മേഖലയിലും, എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങളുടെ 10% അവസരങ്ങള്‍ കവര്‍ന്നെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോക്കജാതിവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭമാരംഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പൗരസമത്വ പ്രക്ഷോഭങ്ങളിലൂടെ ദലിത് – ആദിവാസി – പിന്നോക്കവിഭാഗങ്ങള്‍ നേടിയെടുത്ത ജനാധിപത്യവ്യവസ്ഥയിലെ പ്രാതിനിധ്യവും, ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശങ്ങളുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിച്ചിരിക്കുന്നത്.

സവര്‍ണ്ണ സംവരണ നിയമം റദ്ദാക്കുക, പുതുക്കിയ സംവരണ റൊട്ടേഷന്‍ ചാര്‍ട്ട് റദ്ദാക്കുക, എസ്.സി./ എസ്.ടി. / ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം ഉറപ്പാക്കുക, വനാവകാശനിയമം റദ്ദാക്കിയ കേരള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, രാജമാണിക്യം റിപ്പോര്‍ട്ട് അംഗീകരിക്കുക – നിയമവിരുദ്ധമായി ഭൂമാഫിയകള്‍ കൈവശം വെക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക, എസ്.സി. / എസ്.ടി. വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക, അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുക, സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി ഡിസംബര്‍ 1 മുതല്‍ വിവിധസംഘടനകളുടെ നേതൃത്വത്തില്‍ പൗരസമത്വപ്രക്ഷോഭം ആരംഭിക്കുന്നു. ‘സംയുക്ത സാമുദായിക – രാഷ്ട്രീയ പ്രക്ഷോഭ സമിതി’യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.

ഹിന്ദുത്വരാജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സവര്‍ണ്ണ സംവരണ നിയമത്തിന്റെ തുടര്‍ച്ചയായി, സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ മേഖലയിലും, എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങളുടെ 10% അവസരങ്ങള്‍ കവര്‍ന്നെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മുന്നോക്കജാതിവിഭാഗങ്ങള്‍ക്ക് നല്‍കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭമാരംഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പൗരസമത്വ പ്രക്ഷോഭങ്ങളിലൂടെ ദലിത് – ആദിവാസി – പിന്നോക്കവിഭാഗങ്ങള്‍ നേടിയെടുത്ത ജനാധിപത്യവ്യവസ്ഥയിലെ പ്രാതിനിധ്യവും, ഭരണഘടന ഉറപ്പുനല്‍കിയ മൗലികാവകാശങ്ങളുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിച്ചിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘ദുര്‍ബ്ബലവിഭാഗങ്ങളുടെ, പ്രത്യേകിച്ചും, പട്ടികജാതി – പട്ടികഗോത്രവര്‍ഗ്ഗങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ താല്പര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താനും, അവരെ സാമൂഹികമായ അനീതിയില്‍ നിന്നും, എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നും ഭരണഘടനയുടെ 46-ാം അനുഛേദം സ്റ്റേറ്റിന് നിര്‍ദ്ദേശം നല്‍കുന്നു. ഈ നിര്‍ദ്ദേശകതത്വത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് സംവരണം (ആര്‍ട്ടിക്കിള്‍ 15 (4), 15 (5), എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് സര്‍വ്വീസിലുള്ള സംവരണം (ആര്‍ട്ടിക്കിള്‍ 16 (4)), എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്ക് പ്രമോഷനില്‍ സംവരണം (ആര്‍ട്ടിക്കിള്‍ 16 (4) എ) എന്നിവ മൗലികാവകാശമാക്കുന്നത്. ജാതിജഢിലമായ ഇന്ത്യയില്‍ ശ്രേണീകൃതമായ അസമത്വം നിലനില്‍ക്കുന്നിടത്തോളം, ദലിത് – ആദിവാസി വിഭാഗക്കാര്‍ക്ക് തുല്യത ഉറപ്പാക്കാന്‍ പ്രത്യേക പ്രാതിനിധ്യം നല്‍കണം എന്നത് അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യയെ ഒരു ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നത്. സംവരണാവകാശം മൗലികാവകാശമാക്കിമാറ്റി വിദ്യാഭ്യാസ – സര്‍വ്വീസ് മേഖലകളിലും, രാഷ്ട്രീയ മണ്ഡലത്തിലും ഇത് നടപ്പാക്കി. രാഷ്ട്രീയമണ്ഡലത്തില്‍ പ്രത്യേക നിയോജകമണ്ഡലമാണ് ദലിതരുടെ ആവശ്യമെങ്കിലും, പൂനാ കരാറിലൂടെ അത് നിഷേധിക്കുകയുണ്ടായി. എങ്കിലും ജനാധിപത്യത്തിലെ പ്രാതിനിധ്യത്തിന് സാമുദായിക സംവരണം രാഷ്ട്രം അംഗീകരിച്ചുവന്നു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതോടെ പിന്നോക്കവിഭാഗക്കാര്‍ക്ക് 27% സംവരണം അംഗീകരിക്കപ്പെട്ടു. എന്നാല്‍ 46-ാം അനുഛോദം ദുരുപയോഗം ചെയ്ത്, ചരിത്രാതീതകാലം മുതല്‍ ജാതിമര്‍ദ്ദനം തുടര്‍ന്നുവന്ന സവര്‍ണ്ണസമുദായങ്ങള്‍ക്ക് ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഉപയോഗിച്ച് സംവരണം നല്‍കുകയും, എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് മാറ്റിവെച്ച 50% ത്തില്‍ നിന്ന് 10% വരെ നല്‍കാനുമാണ് 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സുപ്രീംകോടതി വിധിയിലൂടെ സംരക്ഷിതമായ മറുഭാഗമായ 50% ത്തില്‍ സര്‍ക്കാരുകള്‍ക്ക് തൊടാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സിപിഐ, സിപിഐഎം, ബി.എസ്.പി. തുടങ്ങിയവര്‍ സംഘപരിവാറിന്റെ വര്‍ഗ്ഗീയ ഭൂരിപക്ഷത്തെ രാഷ്ട്രീയ ഭൂരിപക്ഷമാക്കുന്ന ഈ അട്ടിമറിക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. ജുഡീഷ്യറിയിലും, ഉയര്‍ന്ന സര്‍വ്വീസ് മേഖലകളിലും കേന്ദ്ര യൂണിവേഴ്‌സിറ്റികളിലും, എസ്.സി./എസ്.റ്റി. പ്രാതിനിധ്യം വളരെ കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മണ്ഡല്‍ കമ്മീഷന്‍ നടപ്പാക്കിയിട്ടും പിന്നോക്കവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ല. കൂടാതെ സ്വകാര്യവല്‍ക്കരണം ഉള്ള തൊഴില്‍ അവസരങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ദേശീയരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ചെയ്ത ഈ ഹിന്ദുത്വപാദസേവ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭരണഘടനാ വിരുദ്ധമായ കേന്ദ്രനിയമം ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഘപരിവാറിനെ പോലും വെല്ലുവിളിച്ചുകൊണ്ട് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍, സംവരണീയരുടെ അവസരങ്ങളില്‍ നിന്നും 10% വും, അതിലേറെയും പിടിച്ചെടുക്കുകയും സവര്‍ണ വിഭാഗങ്ങള്‍ക്ക് നല്‍കികൊണ്ടിരിക്കുകയുമാണ്. കേന്ദ്രനിയമം നടപ്പാക്കുന്നു എന്ന വ്യാജേന സംസ്ഥാന സര്‍ക്കാരിനെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ജസ്റ്റിസ് കെ ശശിധരന്‍ നായര്‍ തയ്യാറാക്കിയത്. നിലവിലുള്ള സംവരണീയ വിഭാഗങ്ങളെ ബാധിക്കില്ലെന്ന് ഒരു വശത്ത് എഴുതിവെക്കുകയും, സുപ്രീം കോടതി റൂളിംഗും, 103-ാം ഭരണഘടനാഭേദഗതിയും മറികടന്ന് 100% അവസരങ്ങളില്‍ നിന്നും ‘സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന’ സവര്‍ണര്‍ക്ക് പിടിച്ചെടുത്ത് കൊടുക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്. പുതുക്കിയ റോസ്റ്റര്‍ സമ്പ്രദായത്തിലെ ‘EWS’ ന്റെ സ്ഥാനനിര്‍ണ്ണയവും 20-ന്റെ യൂണിറ്റ് തിരിക്കലും സവര്‍ണ മേധാവിത്തം ഉറപ്പാക്കാനുള്ളതാണ്. സര്‍ക്കാര്‍ പൊതുമേഖലയിലെ തൊഴിലവസരങ്ങളിലും, എയ്ഡഡ് ഒഴികെയുള്ള (അവിടെ 100% സവര്‍ണരാണല്ലോ!) എല്ലാ വിദ്യാഭ്യാസ മേഖലയിലും, മെഡിക്കല്‍ – പാരാമെഡിക്കല്‍ മേഖലയിലും സംവരണീയരുടെ അവസരങ്ങളാണ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ സമസ്തമണ്ഡലത്തിലും സവര്‍ണ്ണമേധാവിത്തം ഉറപ്പാക്കുമ്പോള്‍ ആദിവാസികളും ദലിതരും ദലിത് ക്രൈസ്തവരും അതിപിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളും സംവരണാവസരത്തില്‍ നിന്നും ബഹുദൂരം മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പിന്‍വാതില്‍ നിയമനങ്ങളിലൂടെ തൊഴിലവസരം തട്ടിയെടുക്കുന്ന ഭരണനയത്തോടൊപ്പം, സവര്‍ണ്ണ സംവരണം കൂടി നിലവില്‍ വരുമ്പോള്‍ പാര്‍ശ്വവല്‍കൃതസമൂഹങ്ങളുടെ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് സംഘാടകര്‍ ചൂണ്ടികാട്ടി. . വിദ്യാഭ്യാസ – സേവന മേഖലയിലെ അവസരം തട്ടിയെടുക്കുന്നതോടൊപ്പം ആദിവാസി – ദലിത് – ദരിദ്രവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട 5 ലക്ഷത്തോളം ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ഹാരിസണ്‍ / ടാറ്റ / ബിലീവേഴ്‌സ് ചര്‍ച്ച് തുടങ്ങിയവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്. അട്ടപ്പാടിയിലെ ആദിവാസി ഭൂമി (2,700 ഏക്കര്‍) റിസോര്‍ട്ട് മാഫിയകള്‍ക്ക് കൈമാറുകയും, വനാവകാശനിയമം 4 ജില്ലകളില്‍ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിന്റെ പിന്നാലെ ആനക്കയം പദ്ധതി പോലുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ്. വാളയാറിലെ ബാലികമാരുടെ കൊലയാളികളെ സംരക്ഷിക്കുന്നതോടൊപ്പം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവരെ സംരക്ഷിക്കുകയാണെന്നും പ്രക്ഷോഭ സമിതി ചൂണ്ടികാട്ടി. ഡിസംബര്‍ 1 ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ സൂചനാ സത്യാഗ്രഹം നടത്തും. ഡിസംബര്‍ 22 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply