രജനി, കമല്‍, വിജയ് : ഓരോരുത്തരും കയ്യിലുള്ളത് വിളമ്പുന്നു
രജനിക്ക് വേറെയും പ്രശ്‌നങ്ങളുണ്ട്. തന്റെ നില നില്‍പ്പ് വലിയൊരു പ്രശ്‌നമാണ്. സംഘിവിരുദ്ധ ചേരിയില്‍ നിന്നു കൊണ്ടേ തന്റെ കറുത്ത സമ്പാദ്യം സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് ഈ മഹാരാഷ്ട്ക്കാരന് നല്ല ബോധ്യമുണ്ട്. പൗരത്വ ബില്ലിനെ അനുകൂലിച്ച പ്രസ്താവനയോട് കൂടി സ്വന്തം മടിയിലെ കനത്തെക്കുറിച്ച് അദ്ദേഹത്തിനിനി പേടിക്കേണ്ടതില്ല എന്നര്‍ത്ഥം.നാടോടുമ്പോള്‍ നടുവിലോടുന്ന അദ്ദേഹത്തെ കുറ്റം പറയരുത്.
രജനീകാന്ത് എന്നും ജനകീയനായിരുന്നു. രജനിയെ കുറ്റം പറയരുത്. അദ്ദേഹം എന്നും ഒരു നല്ല പാചകക്കാരനുമായിരുന്നു. ജനങ്ങള്‍ക്ക് എന്ത് വേണമോ അത് അദ്ദേഹം പാകം ചെയ്യുകയാണ്.വരുവരായ്കയൊന്നും അദ്ദേഹത്തിനറിയേണ്ടതില്ല. താന്‍ വിളമ്പി സല്‍ക്കരിക്കുന്നത് പാഷാണമാണോ അമൃതാണോ എന്ന് അയാള്‍ക്ക് നോക്കേണ്ട ആവശ്യവുമില്ല. ഇന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ സംഘിസം കൊതിക്കുന്നു. അവരോടൊട്ടി ചേര്‍ന്ന് അതദ്ദേഹം അവര്‍ക്ക് വേണ്ടി വിളമ്പുന്നു. എന്നും അദ്ദേഹം അങ്ങിനെയായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടത് ‘ബാഷയും’ ‘യന്തിരനും ”അരുണാചലു ‘ ‘പടയപ്പ’യുമൊക്കെയായിരുന്നുവല്ലോ. അതിനിടക്ക് വര്‍ഗീയതയും വിഭാഗീയതയുമാണ് അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നത് എന്ന് ചിലര്‍ വിളിച്ചു കൂവുന്നു. പക്ഷെ നമ്മുടെ ആപ്തവാക്യം തന്നെ ‘യഥോ രാജ, തഥോ പ്രജ ‘എന്നാണല്ലോ. അതിനാല്‍ തന്നെ രജനിക്ക് പൗരത്വഭേദഗതി നിയമത്തിനൊപ്പമേ നില്‍ക്കാനാകൂ.
കമലഹാസന്‍ പക്ഷെ, മറ്റൊരു മട്ടാണ്. അദ്ദേഹം തന്റെ സര്‍ഗാത്മകത ഉപയോഗപ്പെടുത്തുന്നു. പുതിയ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടത്തുന്നു. അതിലൂടെ പുതിയ തിരിച്ചറിവുകളിലെത്തുന്നു. ജനങ്ങള്‍ ഒഴുകേണ്ട വഴികള്‍ അദ്ദേഹം ചാലുകീറിക്കൊടുക്കുന്നു. പ്രതീക്ഷകള്‍ തളിരുടുന്ന ആ വഴികളിലൂടെ ചിന്തിക്കുന്ന സമൂഹം ഒഴുകിപ്പരക്കുന്നു. തന്റെ സൃഷ്ടികളിലൂടെ കാലത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു. കലയിലൂടെ ജനങ്ങളെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ അവ ജനങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റി മറിക്കുന്നു. ചിലപ്പോള്‍ അവ ചരിത്രത്തെ ചോദ്യം ചെയ്യുന്നു (കുരുതിപ്പുനല്‍). മറ്റു ചിലപ്പോള്‍ ചരിത്ര ത്തിന്റെ വൈരുദ്ധ്യങ്ങളെ തുറന്നു കാട്ടുന്നു. (റാം). അതുപോലെ ചിലപ്പോള്‍ അഴിമതിക്കെതിരെ കൊടുവാള്‍ വീശുന്നു.(ഇന്ത്യന്‍ ) മറ്റു ചിലപ്പോള്‍ തീവ്രവാദത്തിന്റെ കെടുതികള്‍ കുറി ച്ചുവെക്കുന്നു. (വിശ്വരൂപം.) ഇതിഹാസങ്ങളില്‍ നിന്ന് കോരി കുടിക്കുന്നു. (ദശാവതാരം) ഇതാണ് കമല്‍ ഹാസന്‍. ഇങ്ങനെ ചരിത്രത്തെ ഉള്‍ക്കൊണ്ട കമല്‍ ഹാസന് ഒരിക്കലും സങ്കുചിതമതങ്ങള്‍ പ്രമോട്ട് ചെയ്യുന്ന തീവ്രവര്‍ഗ്ഗീയതയോട് രാജിയാവാന്‍ സാധിക്കില്ല എന്നത് കേവല യാഥാര്‍ത്ഥ്യം മാത്രം. കമല്‍ ഹാസന് മാത്രമല്ല ദ്രാവിഡസ്വത്വം പേറുന്ന വിജയിനും പ്രകാശ് രാജിനുമൊന്നും അത് പറ്റില്ല.
രജനിക്ക് വേറെയും പ്രശ്‌നങ്ങളുണ്ട്. തന്റെ നില നില്‍പ്പ് വലിയൊരു പ്രശ്‌നമാണ്. സംഘിവിരുദ്ധ ചേരിയില്‍ നിന്നു കൊണ്ടേ തന്റെ കറുത്ത സമ്പാദ്യം സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് ഈ മഹാരാഷ്ട്ക്കാരന് നല്ല ബോധ്യമുണ്ട്. പൗരത്വ ബില്ലിനെ അനുകൂലിച്ച പ്രസ്താവനയോട് കൂടി സ്വന്തം മടിയിലെ കനത്തെക്കുറിച്ച് അദ്ദേഹത്തിനിനി പേടിക്കേണ്ടതില്ല എന്നര്‍ത്ഥം.നാടോടുമ്പോള്‍ നടുവിലോടുന്ന അദ്ദേഹത്തെ കുറ്റം പറയരുത്.
ഈ തിരിച്ചറിവിന്റെ അഭാവത്തിന്റെ പ്രത്യാഘാതമാണല്ലോ ഇളയദളപതി വിജയ് നേരിടുന്നത്. അദ്ദേഹം നോട്ട് നിരോധനത്തിനെതിരെ സംസാരിച്ചു. ജി എസ് ടി നടപ്പിലാക്കിയ രീതിയെ പരിഹസിച്ചു. ബാങ്കില്‍ ക്യൂ നിന്ന ജനങ്ങളുടെ കൂടെ നിന്നു. ആത്മഹത്യ ചെയ്ത കര്‍ഷകര്‍ക്ക് വേണ്ടി ഒച്ച വെച്ചു. ചുരുക്കത്തില്‍ ഫാസിസ്റ്റ് വ്യവസ്ഥിതിയുടെ സര്‍വ്വജന വിരുദ്ധ
നയങ്ങള്‍ക്കെതിരേയും പൊട്ടിത്തെറിച്ചു. ആ ദിശയിലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചു. പലതും വന്‍ഹിറ്റായ്. അത് ഇന്ദ്രപ്രസ്ഥത്തിലെ അഭിനവ നീറോമാരെ അലോസരപ്പെടുത്തിയപ്പോഴാണ് വിജയ്, ജോസഫാണ് എന്നും പ്രകാശ് രാജ്, പ്രകാശ് റായ് ആണെന്നുമുള്ള ക്രിസ്ത്യന്‍ ഐഡന്ററ്റി പ്രശ്‌നവല്‍കൃതമാകുന്നത്.അതിന്റെ പരിണിത ഫലം തന്നേയാണ് വിജയിനേയും പ്രകാശ് രാജിനേയും മറ്റും വേട്ടയാടുന്നതിലൂടെ വ്യക്തമാകുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം.
ചുരുക്കത്തില്‍ രജനി തന്റെ കയ്യിലുള്ളത് വിളമ്പുന്നു; കമല്‍ ഹാസനും വിജയും മറ്റും അവരുടെ കയ്യിലുള്ളതും. അത്രയേ ഉള്ളു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സുദീപ്
February 6, 2020 at 9:24 am
ഈ കമലഹാസൻ തള്ളുകൾ സഹിക്കാനിച്ചിരി പാടാണ്. ഇന്നലെയും ഇവരുടെ രണ്ടുപേരുടെയും രാഷ്ട്രീയം താരതമ്യപ്പെടുത്തി ‘വിപ്ലവകാരിയായ’, ‘നട്ടെല്ലുള്ള’, ‘ജാതിയും മതവുമില്ലാത്ത’, ‘ദൈവമില്ലാത്ത’ കമലഹാസനെ വാഴ്ത്തുന്ന പോസ്റ്റും കമന്റുകളുമൊക്കെ കണ്ടിരുന്നു. നടനെന്ന നിലയിൽ കമൽ നല്ല നടനാണ്, അതേ സമയം ഒന്നുമില്ലായ്മയില്‍ നിന്ന് നടനായും താരമായും ഒക്കെ ഉയര്‍ന്നു വന്ന രജനിയോട് എനിക്കൊരു പ്രത്യേക respect ഉണ്ട്. രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലാണെങ്കില്‍ കമൽ അങ്ങേയറ്റത്തെ പ്രിവിലിജിലിരുന്നാണ് രാഷ്ട്രീയം പറയുന്നത്. രജനി ബി ജെ പി യില്‍ ചേരാത്തിടത്തോളം കാലമെങ്കിലും രജനിയേക്കാള്‍ മെച്ചമാണ് കമലിന്റെ രാഷ്ട്രീയം എന്നു ഞാൻ പറയില്ല. വിശ്വരൂപം ഒന്നും രണ്ടുമൊക്കെ പിടിച്ച ആളെപ്പറ്റിത്തന്നെയല്ലേ? ‘ജാതിയില്ലാത്ത, മതമില്ലാത്ത’ ഒരു കമ്മ്യൂണിസ്റ്റ് ബ്രാഹ്മിൻ ബോയ് ആണ് കമലഹാസൻ, അതിലപ്പുറമൊന്നും തോന്നിയിട്ടില്ല. (Vijay is highly political. I respect him. Don’t even compare him with these two.)