മഴ കനക്കുന്നു : NDRFന്റെ 10 ടീമുകളെ അടിയന്തരമായി ആവശ്യപ്പെടും
നിലവില്‍ കേരളത്തില്‍ NDRF ന്റെ മൂന്ന് യൂണിറ്റുകളാണ് നിലവിലുള്ളത്. അതില്‍ ഒരു ടീം നിലമ്പൂരിലേക്കും മറ്റൊന്ന് ഇടുക്കിയിലേക്കും പോയിക്കഴിഞ്ഞു. ഇത്തവണ വടക്കന്‍ കേരളത്തിലാണ് മഴ രൂക്ഷമായിരിക്കുന്ന്.
സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴ കനക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരമായി ചേര്‍ന്ന ഉന്നതതലയോഗം കേന്ദ്ര സര്‍ക്കാരിനോട് നാഷണല്‍ ഡിസാസ്റ്റര്‍ ടീമിന്റെ 10 യൂണിറ്റിനെ ആവശ്യപ്പെടാന്‍ തീരുമാനിച്ചു. നിലവില്‍ സ്ഥിതി ആശങ്കാജനകമല്ല എന്ന് യോഗം വിലയിരുത്തി. അടുത്ത ദിവസങ്ങളില്‍ മഴ കുറയും എന്നുള്ള പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവില്‍ കേരളത്തില്‍ NDRF ന്റെ മൂന്ന് യൂണിറ്റുകളാണ് നിലവിലുള്ളത്. അതില്‍ ഒരു ടീം നിലമ്പൂരിലേക്കും മറ്റൊന്ന് ഇടുക്കിയിലേക്കും പോയിക്കഴിഞ്ഞു. ഇപ്പോള്‍ ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ചെയ്യുന്നത്. മഴ കനക്കുകയാണെങ്കില്‍ സെക്രട്ടറിയേറ് കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
ഇത്തവണ വടക്കന്‍ കേരളത്തിലാണ് മഴ രൂക്ഷമായിരിക്കുന്ന്. കണ്ണൂരിലും വയനാടും കനത്ത മഴയില്‍ ഓരോ ആളുകള്‍ മരിച്ചു. പലയിടത്തും ഉുള്‍ പൊട്ടിയിട്ടുണ്ട്. കണ്ണൂരില്‍ ഇതിനകം 9 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. മലയോര മേഖലയില്‍ മഴ കനത്തത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നെല്ലിയോട് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. സംസ്ഥാനത്തെ മിക്കവാറും ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു. മലങ്കര ഡാമിന്റെ 6 ഷട്ടറുകള്‍ ചെറിയ തോതില്‍ ഉയര്‍ത്തി. പറശിനിക്കടവ് ക്ഷേത്രത്തിനുള്ളിലേക്ക് വെള്ളം കയറിക്കിയിരിക്കുന്നു. മധ്യകേരളത്തില്‍ എല്ലാ നദികളിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രവും വെള്ളത്തിലടിയിലായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടിരിക്കുകയാണ്. മറയൂര്‍ മേഖലയും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഇടുക്കി ജില്ലയാകെ പ്രളയ ഭീഷണിയിലാണ്. 50 ഓളം വീടുകളില്‍ വെള്ളം കയറി. ചെറിയ പെരിയയില്‍ താത്കാലിക പാലം തകര്‍ന്നിരിക്കുകയാണ്. അട്ടപ്പാടിയിലും സ്ഥിതി ആശങ്കാജനകമാണ്. വയനാട് മണിയങ്കോട് പുഴ നിറഞ്ഞൊഴുകി. 10 ദുരിതാശ്വാസ ക്യാമ്പുകള്‍ വയനാട് ജില്ലയില്‍ തുറന്നിട്ടുണ്ട്. കോഴിക്കോട് ചാലിയാര്‍ പുഴ നിറഞ്ഞൊഴുകി ആറുകിലോമീറ്ററോളം റോഡുകളില്‍ വെള്ളം നിറഞ്ഞു. ഗതാഗതം സ്തംഭിച്ചു. കൊട്ടിയൂര്‍ കോഴിക്കടവ് ഭാഗത്തും വാഹനഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ചാലിയാറടക്കമുള്ള നദികള്‍ കര കവിഞ്ഞൊഴുകുന്നതിന്‍ നിലമ്പൂരിലാകെ വെള്ളം കയറി.
നിലമ്പൂരിലെ ആദിവാസികളും ഒറ്റപ്പെട്ടിരിക്കുകയാണ്. മഴ തുടരുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in