ക്വിയര്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇടം 2022 കര്‍ട്ടന്‍ റെയ്‌സര്‍ ചലച്ചിത്രമേള.

പകല്‍ മുഴുവന്‍ ക്വിയര്‍ മനുഷ്യരുടെ ജീവിതങ്ങളും സന്തോഷവും പ്രണയവും രാഷ്ട്രീയവും പ്രശ്‌നങ്ങളും ആശങ്കകളും ദുഖവും സിനിമയിലൂടെ കണ്മുന്നില്‍ എത്തിയത് കാണികള്‍ക്ക് പുതിയ അനുഭവമായി.

ക്വിയര്‍ മനുഷ്യരുടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇടം 2022 കര്‍ട്ടന്‍ റെയ്‌സര്‍ ചലച്ചിത്രമേള കേരള സാഹിത്യ അക്കാദമിയില്‍ നടന്നു. കേരളത്തിലെ ക്വിയര്‍ രാഷ്ട്രീയത്തിന്റെ നേതൃനിരയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് പ്രവര്‍ത്തിച്ച സഹയാത്രികയുടെ ഇരുപതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ക്വിയര്‍ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെട്ടത്.

നവംബര്‍ 5ന് രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമിയില്‍ ആരംഭിച്ച ചലച്ചിത്ര മേളയ്ക്ക് സഹയാത്രികയുടെ കോര്‍ഡിനേറ്ററും ക്വിയര്‍ ആക്റ്റിവിസ്റ്റുമായ അഹന മേഖല്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്തു. സഹയാത്രികയുടെ സ്ഥാപകാംഗവും മാനേജിങ് ട്രസ്റ്റിയുമായ ദീപ വാസുദേവന്‍ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ദളിത് ചിന്തകളും എഴുത്തുകാരിയുമായ ഡോ. രേഖ രാജ് ക്വിയര്‍ ചലച്ചിത്ര മേളയ്ക്ക് ആമുഖം പറഞ്ഞു.

പകല്‍ മുഴുവന്‍ ക്വിയര്‍ മനുഷ്യരുടെ ജീവിതങ്ങളും സന്തോഷവും പ്രണയവും രാഷ്ട്രീയവും പ്രശ്‌നങ്ങളും ആശങ്കകളും ദുഖവും സിനിമയിലൂടെ കണ്മുന്നില്‍ എത്തിയത് കാണികള്‍ക്ക് പുതിയ അനുഭവമായി. രാവിലെ 11 മണി മുതല്‍ ആരംഭിച്ച ചലച്ചിത്ര മേളയില്‍ നിന്നോടൊപ്പം (സംവിധാനം: പി അഭിജിത്), നാനു ലേഡീസ് (സംവിധാനം: ഷൈലജ പണ്ടണ്ടാല) ലിംഗറിംഗ് വൈന്‍ (സംവിധാനം: പ്രഖ്യ പല്ലവി) വൈ സോ സ്‌ട്രെയ്റ്റ് (സംവിധാനം: മാലിനി ജീവരത്‌നം) ബേഡ്സ് ഓഫ് പാരഡൈസ് (സംവിധാനം :രാഹുല്‍ മഹേഷ്), ബൈനറി എറര്‍ (സംവിധാനം :അഞ്ജന ജോര്‍ജ്), ബിലവ്ഡ് (സംവിധാനം: വൈശാഖ് മുവാറ്റുപുഴ) ദാറ്റ്‌സ് മൈ ബോയ് (സംവിധാനം: അഖില്‍ സത്യന്‍) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

വൈകീട്ട് നടന്ന മീറ്റ് ദ ഡയറക്ടര്‍ പരിപാടിയില്‍ ചലച്ചിത്ര സംവിധായക്കാരും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുത്തു. ക്വിയര്‍ ആക്റ്റിവിസ്റ്റ് ശാഖിയ എസ് പ്രിയംവദ ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്തു. തുടര്‍ന്ന് നടന്ന പൊതു ചര്‍ച്ചയില്‍ ഗാര്‍ഗി ഹരിതകം, സിന്ധ്യ സജി, അനഘ്, അമൃത ബര്‍സ്സ, നിഹാരിക, സുല്ഫത്ത് ലൈല, സാന്‍ജോ സ്റ്റീവ്, ദിനു വെയില്‍ എന്നിവര്‍ സംസാരിച്ചു. അഹന മേഖല്‍, ദിനു വെയില്‍, സുല്ഫ, സിന്ധ്യ, അമൃത ബര്‍സ, പ്രവീണ്‍ നാഥ്, ശ്രുതി ശ്രീനിവാസന്‍,ശില്പ രാഹുല്‍ മഹേഷ്, അതുല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply