പിടിമുറക്കി ക്വാറിയുടമകള്‍ : kfri യിലേക്ക് മാര്‍ച്ച്

നുറു വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാവുന്ന മഹാമാരിയെന്ന ആശ്വാസം കൈവിട്ടു പോയി എന്നു മാത്രമല്ല മനുഷ്യനിര്‍മ്മിതം കൂടിയായ ഈ ദുരന്തം ഇനി എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്നും അത് കവളപ്പാറയിലും പുതുപ്പാടിയിലും മാത്രമല്ല കോട്ടയത്തും കൊല്ലത്തും ഒക്കെ ആകാമെന്നും ഉള്ള സത്യം കേരളത്തെ ഭയപ്പെടുത്തുകയുമാണ്.

സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളുടെ കണക്കു പുറത്തു കൊണ്ടുവരികയും അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സമൂഹത്തിനു മുന്നില്‍ തുറന്നു പറയുകയും ചെയ്ത് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ സയന്റിസ്റ്റ് ഡോ സജീവിനെതിരെയുള്ള ചെറുകിട കരിങ്കല്‍ ക്വോറി അസോസിയേഷന്റെ നീക്കങ്ങള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. സജീവനെ സര്‍വ്വീസില്‍ നിന്നു മാറ്റി നിര്‍ത്താനാവശ്യപ്പെട്ട് കെ എഫ് ആര്‍ ഐയിലേക്ക് നാളെ ക്വാറി ഉടമകള്‍ മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും സജീവനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. പശ്ചിമ ഘട്ട സംരക്ഷണ സമിതി, ജനകീയ രാഷ്ട്രീയ മുന്നണി തുടങ്ങിയ കൂട്ടായ്മകളും സജീവനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്. സിപിഎം എംഎല്‍എ രാജു അബ്രഹാമാണ് ചെറുകിട ക്വാറി മുതലാളി സംഘടനയുടെ പ്രസിഡന്റ് എന്നതും ശ്രദ്ധേയമാണ്.

രണ്ടാമതും കേരളത്തെ ദുരന്തഭൂമിയാക്കിയ തീവ്രമഴയും തുടര്‍ന്നുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഒട്ടേറെ ആശങ്കയും ഉള്‍ഭയവും സൃഷ്ടിച്ചാണ് കടന്നു പോയത്.കവളപ്പാറയിലും പുതുപ്പാടിയിലും മണ്ണിനടിയിലായ ബന്ധുക്കളേയും സൂഹൃത്തുക്കളേയും മനസ്സില്‍ ചേര്‍ത്തു വച്ചു ഈ കേരളം .അവരുടെ മൃതദേഹം പോലും പൂര്‍ണമായും പുറത്തെടുക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല, തെരച്ചില്‍ പോലും അവസാനിപ്പിച്ചത് കേരളത്തില്‍ ആദ്യ സംഭവവുമാണ്.. നുറു വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാവുന്ന മഹാമാരിയെന്ന ആശ്വാസം കൈവിട്ടു പോയി എന്നു മാത്രമല്ല മനുഷ്യനിര്‍മ്മിതം കൂടിയായ ഈ ദുരന്തം ഇനി എപ്പോള്‍ വേണമെങ്കിലും ആവര്‍ത്തിക്കാമെന്നും അത് കവളപ്പാറയിലും പുതുപ്പാടിയിലും മാത്രമല്ല കോട്ടയത്തും കൊല്ലത്തും ഒക്കെ ആകാമെന്നും ഉള്ള സത്യം കേരളത്തെ ഭയപ്പെടുത്തുകയുമാണ്. കാലാവസ്ഥാ വ്യതിയാനമെന്നും ആഗോളമെന്നും പറഞ്ഞ് തടിതപ്പുകയാണു് അധികാരികളൂം അവരുടെ മുഖ്യമായ മൂന്ന് രാഷ്ട്രീയ കൂട്ടുകെട്ടുകളും മറ്റു കോര്‍പറേറ്റ് മാഫിയാ സഖ്യങ്ങളും. എന്നാല്‍ കെഎഫ്ആര്‍ഐ പോലെയുള്ള ശാസ്ത്രീയവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ കാത്തു വക്കുന്ന ഒരു സര്‍ക്കാര്‍ സ്ഥാപനവും അവിടെ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരും ചില ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു.പശ്ചിമ ഘട്ടത്തില്‍ വ്യാപകമായി നടക്കുന്ന അനധികൃത പാറ ഖനനം പൊതുവെ ദുര്‍ബലമായ ഭൂ ഭാഗങ്ങളില്‍ ഉണ്ടാകുന്ന ദുരന്തമാണ് ഇവിടെ സംഭവിച്ചതെന്നു് പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കി.നിലമ്പൂരിലെയും വയനാടിലെയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉങ്ങിയ പ്രദേശങ്ങളില്‍ വലിയ ഗര്‍ത്തങ്ങളുള്ള ക്വാറികളുടെ സാന്നിധ്യം ശാസ്ത്രീയമായ അവര്‍ അടയാളപ്പെടുത്തി.

[widgets_on_pages id=”Youtube Channel Link”]

എന്നിട്ടും പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍ത്തിവച്ച ഖനനം സര്‍ക്കാര്‍ പുനസ്ഥാപിച്ചു.ഇത് സര്‍ക്കാര്‍ രാഷ്ട്രീയ അവിശുദ്ധ സഖ്യത്തിലുള്ള ക്വാറി മാഫിയകളുടെ ധിക്കാരം ഒന്നുകൂടി വര്‍ധിപ്പിച്ചു.ഇതാണ് കെ എഫ് ആര്‍ ഐ എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ പോലും വാളെടുക്കാന്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നത്. ഇത് തീക്കളിയാണെന്നു് അധികാരികള്‍ മനസ്സിലാക്കണം. സെപ്റ്റമ്പര്‍ 24 ന് കെ എ ഫ് ആര്‍ ഐ ഓഫീസിലേക്ക് അവര്‍ നടത്തുന്ന മാര്‍ച്ച് തടയണം. വര്‍ഷങ്ങള്‍ മുമ്പ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ വനം വകുപ്പു് ഓഫീസ് തീവച്ച് രേഖകള്‍ നശിപ്പിച്ചത് കേരളം മറക്കാറായിട്ടില്ല. അതിന്റെ ആവര്‍ത്തനമാണ് ഇത്.

ക്വാറി മുതലാളികള്‍ക്ക് രണ്ടു സംഘടനയുണ്ട്. ചെറുകിട ക്വാറി ,വന്‍കിട ക്വാറി ഓണേഴ്സ് അസോസിയേഷനുകള്‍.സി പി എം എം എല്‍ ഏ രാജുഏബ്രഹാമാണ് ചെറുകിട ക്വാറി മുതലാളി സംഘടനയുടെ പ്രസിഡന്റ്. കോടികള്‍ പ്രകൃതിയെ കൊള്ളയടിച്ച് കൈക്കലാക്കുന്ന ഇവര്‍ തൊഴിലാളി വര്‍ഗ പ്രത്യയശാസ്ത്രത്തിന്റെ ഉടമകളുമാണ് എന്ന് കേരളം തിരിച്ചറിയുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട പാവം ജനതക്ക് കൈത്താങ്ങാവേണ്ട സമയത്താണ് സത്യം വെളിപ്പെടുത്തിയ സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ അവര്‍ തന്നെ പ്രതിഷേധിക്കുന്നത് കേരളത്തിനു നാണക്കേടുണ്ടാക്കുന്നു – (പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ പ്രസ്താവനയില്‍ നിന്ന്്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “പിടിമുറക്കി ക്വാറിയുടമകള്‍ : kfri യിലേക്ക് മാര്‍ച്ച്

  1. കേരളത്തിൽ ഖനനം നടത്താൻ ഒത്താശ ചെയ്യുകയും, പ്രകൃതിയെ നശിപ്പിക്കുന്നതിന് കൂട്ടുനിൽക്കുകയും ഖനന മാഫിയായെ സംരക്ഷിക്കുകയും ചെയ്യുന്ന ലജ്ജയില്ലാത്ത രാഷ്ട്രീയ നേതാക്കൻമാരെ അവഗണിക്കണം. കള്ളനെന്ന് വിളിക്കണം,

  2. I endorse the statement of Dr Sanjeev on this issue and condemn the March of the quarry-owners to KFRI.

Leave a Reply