പി എസ് സി പരീക്ഷക്കിടെ എസ് എം എസ് സന്ദേശങ്ങള്‍ സ്ഥിരീകരിച്ച് പി എസ് സി
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ. നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പോലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍നിന്നു നേരത്തെ പി.എസ്.സി. നീക്കിയിരുന്നു. മൂന്നുപേര്‍ക്കും പരീക്ഷ എഴുതുന്നതിന് ആജീവനാന്തകാല വിലക്ക് ഏര്‍പ്പെടുത്തി.
യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തും പ്രണവും പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി സ്ഥിരീകരിച്ച പി എസ് സി, പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78ഉം സന്ദേശങ്ങള്‍ വന്നിരുന്നെന്ന് വെളിപ്പെടുത്തി. ചെയര്‍മാന്‍ എം കെ സക്കീറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പല ഫോണ്‍ നമ്പറുകളില്‍ നിന്നാണ് രണ്ട് പ്രതികള്‍ക്കും സന്ദേശങ്ങള്‍ ലഭിച്ചത്. നമ്പറുകളും അദ്ദേഹം പുറത്തുവിട്ടു. അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പിഎസ്‌സി. 2018 ജൂണ്‍ 22 ന് നടന്ന പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരങ്ങള്‍ പരിശോധിക്കും. സിവില്‍ പൊലീസ് ഓഫീസര്‍ (വനിത പൊലീസ് കോണ്‍സ്റ്റബിള്‍), (വനിത ബറ്റാലിയന്‍), സിവില്‍ പൊലീസ് ഓഫീസര്‍ (പൊലീസ് കോണ്‍സ്റ്റബിള്‍), (ആംഡ് പൊലീസ് ബറ്റാലിയന്‍, കാറ്റഗറി നമ്പര്‍ 653/2017, 657/2017) തസ്തികകളുടെ പരീക്ഷകളാണ് ജൂലൈ 22ന് നടന്നത്. പുറത്ത് നിന്നുള്ളവര്‍ ഉള്‍പ്പെട്ടതിനാല്‍ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ. നേതാക്കളും അഖില്‍ വധശ്രമക്കേസ് പ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പോലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയില്‍നിന്നു നേരത്തെ പി.എസ്.സി. നീക്കിയിരുന്നു. മൂന്നുപേര്‍ക്കും പരീക്ഷ എഴുതുന്നതിന് ആജീവനാന്തകാല വിലക്ക് ഏര്‍പ്പെടുത്തി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in