സ്വകാര്യവല്‍ക്കരണ ഹിന്ദുത്വവും ത്രൈവര്‍ണ്ണിക മൂലധനവും

സ്വകാര്യവല്‍ക്കരണത്തിലൂടെ സ്വദേശകുത്തകകള്‍ക്കും വിദേശ കുത്തകകള്‍ക്കും ഇന്ത്യയുടെ സമ്പദ് രംഗം നിയന്ത്രിക്കാനും കൊള്ളയടിക്കാനുള്ള അവസരം സംജാതമാക്കുന്ന നയമാണ് ലക്ഷം കോടികളുടെ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുന്നത്. സ്വദേശ കുത്തകകള്‍ക്ക് രാഷ്ട്രത്തിന്റെ സ്വത്തിനെ ഏല്‍പ്പിച്ചു കൊടുക്കുന്ന പരിപാടിയാണ് കോവിഡ് കാലത്തെ ഇന്ത്യയിലെ സാമ്പത്തിക ഉത്തേജക പാക്കേജ് എന്ന പേരിലുള്ള സ്വകാര്യവല്‍ക്കരണ നയങ്ങള്‍. ഇതിനു മുന്നെയുള്ള നയങ്ങളുടെ തുടര്‍ച്ചയായിരിക്കുമ്പേള്‍ തന്നെ സ്വകാര്യവല്‍ക്കരണം ഹിന്ദുത്വ സ്വദേശിവല്‍ക്കരണമായി ന്യായികരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ജനങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ നയപ്രഖ്യാപനങ്ങള്‍ ഇന്ത്യയിലെ ത്രൈവര്‍ണ്ണികരായ കുത്തകള്‍ക്കു വേണ്ടിയുള്ള സ്വകാര്യവല്‍ക്കരണ പാക്കേജാണ്. സ്വദേശിവല്‍ക്കരണം എന്ന് പേരിട്ട് വിളിക്കുന്ന സ്വകാര്യവല്‍ക്കരണ കൊള്ളയായി ഇതു മാറുന്നു.

കോവിഡ്- 19 കാലഘട്ടം ഇന്ത്യന്‍ സമ്പദ് രംഗത്തെ സ്വകാര്യ മേഖലയ്ക്ക് പൂര്‍ണ്ണമായും തുറന്ന് കൊടുക്കുന്ന ഒരു അവസരമാക്കി തീര്‍ത്തിരിക്കുകയാണ് കേന്ദ്ര ഗവര്‍മെന്റ്. ഘടനാപരമായ പരിഷ്‌ക്കരണമെന്ന പേരില്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള ഒരു വലിയ അവസരമാണ് ഈ കൊറോണ കാലത്ത് കേന്ദ്ര ഗവര്‍മെന്റിനു കൈവന്നിരിക്കുന്നത് .അടിസ്ഥാന വ്യവസായങ്ങള്‍, പ്രതിരോധം , വ്യോമയാന മേഖല പ്രകൃതി വിഭവങ്ങള്‍ ഉള്‍പ്പെടുന്ന ധാതുഖനന രംഗം, ആരോഗ്യമേഖല എന്നിങ്ങനെ രാജ്യത്തിന്റെ പൊതു സ്വത്തുക്കളും നമ്മുടെ ദേശ രാഷ്ട്രത്തിന്റെ പൊതുമൂലധനവും വിദേശ- സ്വദേശകുത്തകകള്‍ക്ക് വില്‍ക്കുന്ന ഒരു സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നതില്‍ . ചെറുകിട ഇടത്തരം മേഖലയ്ക്കു സാമ്പത്തിക സമാശ്വാസം ഉറപ്പാക്കും എന്നു പറയുന്ന പ്രഖ്യാപനങ്ങള്‍ വഴി സംഭവിക്കുന്നത് മറ്റൊന്നായിരിക്കും. സ്വകാര്യവല്‍ക്കരണ ത്തിലൂടെ ഇന്ത്യയിലെ കുത്തകകള്‍ സമ്പദ് വ്യവസ്ഥയെ വിഴുങ്ങുബോള്‍ അതിനൊടൊപ്പം ചെറുകിട കച്ചവടം ഉള്‍പ്പടെയുള്ള ചെറുകിട ഇടത്തരം സാമ്പത്തിക മേഖലകള്‍ തകര്‍ന്നടിയും. തൊഴില്‍ നിയമങ്ങള്‍ ഈ കുത്തകകള്‍ക്കു വേണ്ടി സ്വകാര്യ മൂലധനത്തിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെഴുതുകയും തൊഴിലില്ലായ്മ പരിഹരിക്കുന്ന നടപടികള്‍ സാമ്പത്തിക വ്യവസ്ഥയുടെ ലക്ഷ്യമല്ലാതായിതീരുകയും ചെയ്യുന്ന നയങ്ങളാണ് കൂടുതലും .

തൊഴില്‍ സൃഷ്ടിപ്പും തൊഴിലാളികളുടെയും കര്‍ഷക കൈ തൊഴില്‍ വിഭാഗങ്ങളുടെ ജീവന ഉപാധികളെ പരിരക്ഷിക്കുന്ന ഒരു സാമ്പത്തീക പദ്ധതിയും പാക്കേജില്‍ കാണുന്നില്ല. പൊതുമേഖല ഇല്ലാത്ത രാഷ്ടസങ്കല്പമാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പൊതുമേഖലയെ നിര്‍മ്മിച്ചു കൊണ്ടും ശക്തിപ്പെടുത്തി കൊണ്ടുമാണ് സ്വാതന്ത്ര്യാനന്തര ദേശ രാഷ്ട്രം എന്ന നിലയില്‍ ഭരണഘടന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇന്ത്യ രാഷ്ട്രിയ ജനാധിപത്യത്തെ നിലനിര്‍ത്തിയത്. പൊതുമേഖലയെ ഇല്ലാതാക്കുകയും പൗരന്മാരുടെ ക്ഷേമ ജീവിതം ഉറപ്പാക്കുന്ന ആരോഗ്യ പാര്‍പ്പിട തൊഴില്‍ വിദ്യാഭ്യാസ മേഖലകളെ പുറന്തള്ളി രാഷ്ട്ര സമ്പത്ത് സ്വകാര്യ മേഖലക്ക് പൂര്‍ണ്ണമായും വിട്ടു കൊടുത്തുകൊണ്ടുള്ള രാഷ്ട്ര സങ്കല്മാണ് ഹിന്ദുത്വ ഭരണത്തിന്റെ സാമ്പത്തിക പദ്ധതികള്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം . ഒരേ സമയം ദേശസ്‌നേഹത്തിന്റെ തീവ്ര ഹിംസയായി ദേശിയതയുടെ രാഷ്ട്രിയം പറയുകയും സ്വദേശിവല്‍ക്കരണത്തിനു വേണ്ടി വാദിക്കുകയും പൊതു മേഖലയെ സ്വദേശകുത്തകകള്‍ക്ക് തീറെഴുതി കൊടുക്കുന്ന സ്വകാര്യവല്‍ക്കരണം ഒരു സാമ്പത്തിക നയമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

ഈ സന്ദര്‍ഭത്തില്‍ പൊതുമേഖലയെ ഹിന്ദുത്വം നിരാകരിക്കുന്നതിന്റെ സാമ്പത്തിക യുക്തിയും രാഷ്ട്രിയവും എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ദേശരാഷ്ട്രത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുകയാണല്ലോ പരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഹിന്ദുത്വത്തിന് സ്വകാര്യ കുത്തകകളുടെ ഭരണവും സ്വകാര്യവല്‍ക്കരണ നയങ്ങളുമായി മാത്രമെ നിലനില്‍ക്കാന്‍ കഴിയുകയുള്ളു എന്നതാണ് ഹിന്ദുത്വത്തിന്റെ സാമൂഹിക സാമ്പത്തിക താല്പര്യവും വര്‍ഗ്ഗസ്വഭാവവും. ത്രൈവര്‍ണ്ണിക മൂലധനത്തിന്റെ കോര്‍പ്പറേറ്റ് ഭരണമാണ് ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യംവയ്ക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിലൂടെ സ്വദേശകുത്തകകള്‍ക്കും വിദേശ കുത്തകകള്‍ക്കും ഇന്ത്യയുടെ സമ്പദ് രംഗം നിയന്ത്രിക്കാനും കൊള്ളയടിക്കാനുള്ള അവസരം സംജാതമാക്കുന്ന നയമാണ് ലക്ഷം കോടികളുടെ പ്രഖ്യാപനത്തിലൂടെ വെളിപ്പെടുന്നത്. കൊറോണ കാലത്തെ ഈ ഉത്തേജക പ്രഖ്യാപനം ഹിന്ദുത്വത്തിന്റെ സാമ്പത്തീക നയപ്രഖ്യാപനം കൂടിയാണ്. സ്വദേശ കുത്തകകള്‍ക്ക് രാഷ്ട്രത്തിന്റെ സ്വത്തിനെ ഏല്‍പ്പിച്ചു കൊടുക്കുന്ന പരിപാടിയാണ് കോവിഡ് കാലത്തെ ഇന്ത്യയിലെ സാമ്പത്തിക ഉത്തേജക പാക്കേജ് എന്ന പേരിലുള്ള സ്വകാര്യവല്‍ക്കരണ നയങ്ങള്‍. ഇതിനു മുന്നെയുള്ള നയങ്ങളുടെ തുടര്‍ച്ചയായിരിക്കുമ്പേള്‍ തന്നെ സ്വകാര്യവല്‍ക്കരണം ഹിന്ദുത്വ സ്വദേശിവല്‍ക്കരണമായി ന്യായികരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

ജനങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്നു എന്ന് അവകാശപ്പെടുന്ന ഈ നയപ്രഖ്യാപനങ്ങള്‍ ഇന്ത്യയിലെ ത്രൈവര്‍ണ്ണികരായ കുത്തകള്‍ക്കു വേണ്ടിയുള്ള സ്വകാര്യവല്‍ക്കരണ പാക്കേജാണ്. സ്വദേശിവല്‍ക്കരണം എന്ന് പേരിട്ട് വിളിക്കുന്ന സ്വകാര്യവല്‍ക്കരണ കൊള്ളയായി ഇതു മാറുന്നു.ഹിന്ദുത്വ ഭരണം സ്വകാര്യ കുത്തകകളുടെ ബിനാമി ഭരണമായി മാറിയിരിക്കുന്നു എന്നതാണ് ഇത് കാണിക്കുന്നത്. സ്വദേശി ദേശിയതയായി ആദര്‍ശ മുഖം മൂടിയണിഞ്ഞ ഹിന്ദുത്വം സ്വകാര്യവല്‍ക്കരണ സങ്കുചിത ദേശിയതയാണ് സാമ്പത്തിക നയമായി നിലനിര്‍ത്തുന്നത് .ഹിന്ദുത്വ ദേശിയതയ്ക്ക് ത്രൈവര്‍ണ്ണിക കുത്തകകള്‍ക്കു വേണ്ടിയുള്ള സ്വകാര്യവല്‍ക്കരണമായി മാത്രമെ നിലനില്‍ക്കാന്‍ കഴിയു.ത്രൈവര്‍ണ്ണികരായ സ്വകാര്യ മൂലധനശക്തികളാണ് സ്വകാര്യവല്‍ക്കരണ ശക്തികളായ ഇന്ത്യയിലെ കുത്തകകള്‍. ഹിന്ദുത്വ മിത്രങ്ങളായ ഇന്ത്യന്‍ കുത്തകകളാണിവര്‍ .ഇവരാണ് ഇന്ത്യയിലെ തൈവര്‍ണ്ണിക മൂലധനശക്തികളായ സാമ്പത്തിക കുത്തകകള്‍. ഘടനാ പരിഷ്‌ക്കരണങ്ങളും സ്വദേശിവല്‍ക്കരണമായി പ്രഖ്യാപിച്ചിരിക്കുന്ന ലക്ഷം കോടി കൊറോണക്കാല സാമ്പത്തീക പാക്കേജു ഇവര്‍ക്കു വേണ്ടിയുള്ളതാണ്. ഹിന്ദുത്വം ഒരു രാഷ്ട്രിയ പദ്ധതി എന്ന നിലയില്‍ ഒരു സ്വകാര്യ കൂട്ടു സംരഭമായിട്ടാണ് നിലനില്ക്കുന്നത്.

ത്രൈവര്‍ണ്ണിക ജാതിക ളുടെ നിയന്ത്രണത്തില്‍ സമ്പദ് വ്യവസ്ഥയും രാഷ്ട്രിയ അധികാരവും വിദ്യഭ്യാസം ഉള്‍പ്പടെയുള്ള സാംസ്‌കാരിക രംഗവും നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റ് വ്യവസ്ഥയായിട്ടാണ് ഹിന്ദുത്വം സമൂഹത്തെ വിഭാവനം ചെയ്തിട്ടുള്ളത്. ആധുനിക പൂര്‍വ്വ ഇന്ത്യയില്‍ ഈ വ്യവസ്ഥ വര്‍ണ്ണ- ജാതി വ്യവസ്ഥയും ധര്‍മ്മശാസ്ത്ര നിയമങ്ങളുമായിട്ടാണ് നിലനിന്നത്. പണിയെടുക്കുന്നവരെയും സമ്പത്ത് ഉത്പാദിപ്പിക്കുന്നവരെയും ഹീനരായി പുറം തള്ളി സ്വകാര്യമായി സമ്പത്തിനെ ഉത്തമ വര്‍ണ്ണക്കാരില്‍ കേന്ദ്രികരിച്ചു നിലനിര്‍ത്തിയ സമ്പദ് ശാസ്ത്രവും രാഷ്ട്രാ വ്യവസ്ഥയുമായിരുന്നു ജാതി ബ്രാന്മണ്യത്തിന്റെ തരം തിരിവ് അസമത്വവ്യവസ്ഥ. ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയിലെ ഉച്ച -നീചത്വ ഘടനയായിട്ടാണ് ഇത് നിലനിന്നത്. ത്രൈവര്‍ണ്ണികരുടെ സ്വകാര്യ കുത്തകയായി സമ്പത്ത്, രാഷ്ട്രിയ അധികാരം സാംസ്‌കാരിക വ്യവസ്ഥ, മൂലധന രൂപങ്ങള്‍ , ജ്ഞാന രൂപങ്ങള്‍ അറിവധി കാരങ്ങള്‍ എന്നിവ ത്രൈവര്‍ണ്ണിക ജാതികളില്‍ കേന്ദ്രികരിക്കുന്ന വിഭവ- അധികാര കുത്തകയായി നിലനിന്ന സ്വകാര്യ മൂലധന (Private capitals) വ്യവസ്ഥയാണ് തൈ വര്‍ണ്ണികാധിപത്യത്തില്‍ നിലനിന്ന ജാതി ഹിന്ദുക്കളുടെ ഹിന്ദു സാമൂഹിക വ്യവസ്ഥയെന്ന വര്‍ണ്ണ ജാതി വ്യവസ്ഥ. ബ്രാഹ്മണ്യ ഹിന്ദു വ്യവസ്ഥയ്ക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും ശൂദ്രര്‍ ഉള്‍പ്പടെയുള്ള കാര്‍ഷിക കൈതൊഴില്‍ സമൂഹങ്ങളെയും അയിത്തക്കാരായി പുറത്താക്കി നിലനിര്‍ത്തിയ അധ്വാന സമൂഹങ്ങളെയും തുല്യരായി , മനുഷ്യരായി പരിഗണിക്കുന്ന ഒരു കാഴ്ചപ്പാടൊ ദാര്‍ശനിക പദ്ധതിയൊ ഉണ്ടായിരുന്നിട്ടില്ല. ജാതി വര്‍ണ്ണവ്യവസ്ഥയുടെ തരംതിരിവ് അസമത്വ വ്യവസ്ഥയ്ക്ക് അതിന് കഴിയുമായിരുന്നില്ല.

മനുഷ്യരെ തുല്യരായി കാണുന്ന ഒരു നീതി സങ്കല്പം ത്രൈവര്‍ണ്ണിക ജാതി ഹിന്ദുക്കള്‍ക്കും ബ്രാഹ്മണ്യ സംസ്‌കാരത്തിനും രൂപപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. അധ്വാനിക്കുന്ന, കായികമായി പണിയെടുക്കുന്ന സമ്പത്തുല്പാദിപ്പിക്കുന്ന ജനസമൂഹങ്ങളെ പുറം തള്ളിയും സമ്പത്ത്, വിഭവങ്ങള്‍, മൂലധനങ്ങള്‍ ജ്ഞാന രൂപങ്ങള്‍ എന്നിവയില്‍ നിന്നും പുറത്താക്കുന്നതുമായിരുന്നു ഹിന്ദു സാമൂഹിക വ്യവസ്ഥ. ഈ വ്യവസ്ഥിതിയെ ധര്‍മ്മമായി പരിപാലിച്ചതായിരുന്നു അര്‍ത്ഥശാസ്ത്രത്തെ അടിസ്ഥാനമാക്കുന്ന പ്രാക് ആധുനിക രാഷ്ട്ര വ്യവസ്ഥകള്‍. തന്മൂലം ജാതി ബ്രാഹ്മണ്യത്തിന് പൊതു / public എന്ന സങ്കല്പമില്ല. ശൂദ്രരും അയിത്തക്കാരും ജാതി ഹീനരും എല്ലാവരും ഉള്‍കൊള്ളുന്ന പൊതു എന്ന സമൂഹ ഭാവന ജാതി ഹിന്ദു വ്യവസ്ഥയ്ക്കില്ല. ജാതിക്കതീതമായ പൊതു എന്ന സങ്കല്പം ഉണ്ടായി വന്നത് ആധുനിക കാലത്താണ്. സാമൂഹിക സമത്വത്തിനായുള്ള ജാതി വിരുദ്ധ നീതി സങ്കല്പങ്ങളിലൂടെയും ജാതി വിരുദ്ധ ജനാധിപത്യ ഭാവനകളിലൂടെയുമാണ് പൊതു എന്ന സങ്കല്പം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീതി സങ്കല്പമായി വികസിച്ചുവന്നത്. സാമൂഹിക നവോത്ഥാന സമരങ്ങളാണ് പൊതുജനം ,പൊതു സമൂഹം ,പൊതു സ്വത്ത് എന്നി സങ്കല്പങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നതും ഇത്തരം പൊതുവിലുള്ള ജനതയുടെ പങ്കാളിത്തം അവകാശമായി ഉന്നയിച്ചതും. സ്വത്ത്, വിഭവം ,വിജ്ഞാനം, ആരോഗ്യം എന്നിവ പൊതു സമൂഹത്തിന്റെ ക്ഷേമത്തിനും വികാസത്തിനുമായി നിലനില്ക്കുന്നതാകണം എന്ന സങ്കല്പം ജനകീയ സമരങ്ങള്‍ ഉയര്‍ത്തി കൊണ്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്.

പൊതു /ജനത എന്ന സങ്കല്പത്തിനും പൊതു എന്ന ആശയത്തിനുമെതിരായിട്ടാണ് ഹിന്ദുത്വം ബ്രട്ടീഷ് ആശ്രിത ത്രൈ വര്‍ണ്ണിക ജാതി രാഷ്ട്ര വാദമായി ഉയര്‍ന്നു വന്നത്. ഒരു പൊതു മനുഷ്യ സങ്കല്പത്തെ നിരാകരിച്ച് ഒരു ഹിന്ദു പൊതു മണ്ഡലത്തെ ധര്‍മ്മശാസ്ത സങ്കല്പത്തിനുസരിച്ച് നിലനിര്‍ത്താനാണ് ഹിന്ദു രാഷ്ട്രത്തെയും ഹിന്ദുത്വത്തെയും നിര്‍മ്മിക്കുന്ന ത്രൈ വര്‍ണ്ണികരുടെ ജാതിരാഷ്ട്ര സങ്കല്പമായി ഹിന്ദുത്വം ദേശിയ പ്രസ്ഥാനത്തിനെതിരായിട്ടുള്ള ഹിന്ദു രാഷ്ട്ര വാദമായി നിര്‍വ്വചിക്കപ്പെടുന്നത്. കൊളോണിയല്‍ വിരുദ്ധ ദേശിയ സമരങ്ങളിലൂടെയും കീഴാള ബഹുജനങ്ങളുടെയും കാര്‍ഷിക തൊഴില്‍ സമരങ്ങളിലൂടെയുമാണ് ഇന്ത്യയില്‍ എല്ലാവരെയും തുല്യതയോടെ വിഭാവനം ചെയ്ത പൊതു എന്ന സങ്കല്പം ഉണ്ടായി വന്നത്.ഈ പൊതു എന്ന ഉള്‍ക്കൊള്ളല്‍ ദേശിയ ജനതയും നീതി സങ്കല്പത്തിനുമെതിരായ ജാതി ഹിന്ദുക്കളുടെ സ്വകാര്യ ജാതിരാഷ്ട്ര സങ്കല്ല്പമായിട്ടാണ് ഹിന്ദുത്വം ഒരു രാഷ്ട്രീയ ആശയമായി ഉണ്ടായി വന്നത്. ഹിന്ദുത്വത്തിന് കൊളോണിയല്‍ വിരുദ്ധദേശിയതയും ജാതിവിരുദ്ധ ജനാധിപത്യ സങ്കല്പവും തുല്യനീതിയും തുല്യ പൗരത്വവും ഉള്‍ക്കൊള്ളുന്ന പൊതു എന്ന സങ്കല്ല്പത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.

ഹിന്ദു രാഷ്ട്രവാദത്തിന്റെയും ഹിന്ദുത്വ ദേശിയതയുടെയും ആശയവും രാഷ്ട്രിയവും വികസിച്ചുവന്നത് വൈവിധ്യങ്ങളും സാംസകാരിക വിഭിന്നതകളും ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത സാമൂഹിക സ്വത്വങ്ങളുടെ സാകല്യമായ കൊളോണിയല്‍ വിരുദ്ധ ജനാധിപത്യ ബോധത്തില്‍ നിലനില്‍ക്കുന്ന പൊതു എന്ന സങ്കല്പത്തെ നിരാകരിച്ചു കൊണ്ടാണ്. ഇന്ത്യയില്‍ എല്ലാ മത ജാതി മനുഷ്യരെയും തുല്യരായി കാണുന്ന ഒന്നായിട്ടല്ല ഹിന്ദുത്വം എന്ന ആശയം വികസിച്ചുവന്നത്. ജാതി ഹിന്ദുക്കളുടെ സ്വകാര്യ രാജ്യ സങ്കല്പവും ജാതി വരേണ്യ കൂട്ടായ്മയുമായിട്ടാണത് രൂപപ്പെട്ടത് . തുല്യനീതിയില്‍ പൊതു മനുഷ്യരായി ജനതകളെ സമതയില്‍ കാണുന്നതിന് പകരമായി വേറ് കൂറ് ഭേദരൂപങ്ങളും ജാതിവേര്‍തിരിവുമായി കാണുന്ന ഒരു രാഷ്ട്രിയവും രാഷ്ട്ര സങ്കല്പവുമാണ് ഹിന്ദുത്വദേശിയതയും ഹിന്ദു രാഷ്ട്രവാദവുമായി വികസിച്ചു വന്നത് . ഹിന്ദുത്വദേശിയതയും ഹിന്ദു രാഷ്ട്ര ഭാവനയും ആധുനികതയുടെ വിമോചന സങ്കല്പങ്ങള്‍ക്കെതിരായി ത്രൈവര്‍ണ്ണിക ജാതികളുടെ ബ്രാഹ്മണ്യ ജാതിരാഷ്ട്ര വാദമായാണ് വളര്‍ന്നു വന്നത്. അത് ത്രൈവര്‍ണ്ണികര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണവും ആധിപത്യവും നിലനിര്‍ത്തുന്ന സ്വകാര്യ / Private കൂട്ടു സംരംഭമായിരുന്നു. ജാതി ഹിന്ദുക്കളുടെ ഒരു ജോയ്ന്റ് സ്റ്റോക്ക് കമ്പനി പോലെയാണത് പ്രവര്‍ത്തിക്കുന്നത്. അധികാരം സാമ്പത്തിക മൂലധനവും രാഷ്ട്രീയ കോയ്മയും സാംസ്‌കാരിക കുത്തകയുമായി നിലനിര്‍ത്താന്‍ സ്വദേശ/ സ്വദേശി സങ്കല്പത്തെ തീവ്ര ദേശീയതയായി ഹിംസാത്മകമായിട്ടാണ് അവിഷ്‌ക്കരിക്കുന്നത്. ത്രൈവര്‍ണ്ണിക ജാതി ഹിന്ദുക്കളുടെ കൂട്ടുടമസ്ഥതയില്‍ നിലനില്ക്കുന്ന ജാതി ബ്രാന്മണ്യത്തെ മറച്ചുവയ്ക്കാനാണ് ഹിന്ദുത്വം തീ വ്രദേശിയതയെയും അപരത്വ ഹിംസയെയും അതിന്റെ ദൈനംദിന രാഷ്ട്രീയ പരിപാടിയുടെ ഭാഗമാക്കിയിരിക്കുന്നത്. മുസ്ലിം വിരൂദ്ധതയിലൂടെ കീഴാളരെയും ദലിത് ആദിവാസി വിഭാഗങ്ങളെയും ഹിന്ദുത്വത്തിന്റെ കാലാള്‍ സൈന്യങ്ങളാക്കി കൊണ്ടാണ് ത്രൈവര്‍ണ്ണിക മൂലധനം ഹിന്ദുത്വം സംരക്ഷിക്കുന്ന സ്വകാര്യ മൂലധമായി പ്രവര്‍ത്തിക്കുന്നത്.

ബ്രാഹ്മണ്യത്തിനെതിരായ ജനാധിപത്യ മതേതര ആശയങ്ങളെയും ജാതി വിരുദ്ധ പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്തുന്നതിന് ഭരണഘടന വിരുദ്ധമായ നിയമങ്ങള്‍ള്‍ നിര്‍മ്മിച്ചു കൊണ്ടാണ് ഹിന്ദുത്വം ഭരണകൂട ഭീകരതയായി മാറുന്നത്. സ്വാതന്ത്ര്യത നന്തര ഇന്ത്യന്‍ ദേശ രാഷ്ട്രത്തിന്റെ ക്ഷേമരാഷ്ട്ര കാഴ്ചപാടില്‍ നിര്‍മ്മിച്ച പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ സാമ്പത്തിക താല്പര്യം ഹിന്ദുത്വ രാഷ്ട്രിയത്തിന്റെ പൊതു ജന സങ്കല്പമില്ലായ്മയിലുംയജനക്ഷേമ സങ്കല്പമില്ലായ്മയിലും നിന്നാണ് ഉണ്ടായി വരുന്നത്. ലിബറല്‍ ജനാധിപത്യ ഭരണകൂട സങ്കല്പമല്ല ഹിന്ദുത്വത്തിന്റേത്. ലിബറല്‍ ജനാധിപത്യ ത്തിനെ ഭരണഘടന ജനാധിപത്യവും ക്ഷേമരാഷ്ട്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശിയ മായ പൊതു എന്ന ആശയം ഉണ്ടാകുകയുള്ളു. ദേശരാഷ്ട്രത്തിന്റെ ക്ഷേമരാഷ്ട്ര വികസനത്തിനായി ദേശിയ സാമ്പത്തീക സ്ഥാപനങ്ങളെ പൊതു ഉടമസ്ഥതയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പൊതുമേഖലയില്‍ രാഷ്ട്ര സ്വത്തായി നിലനിര്‍ത്തുന്ന സങ്കല്പം ഹിന്ദുത്വത്തിനും ഹിന്ദു രാഷ്ട്രവാദത്തിനും ഇല്ലാത്തതിന്റെ കാരണം ഹിന്ദുത്വത്തിന് ജനത എന്ന സങ്കല്പവും പൊതു ജന ക്ഷേമമെന്ന സങ്കല്പവും ഇല്ല എന്നതുകൊണ്ടാണ്. ത്രൈവര്‍ണ്ണിക ജാതികളുടെ ആധിപത്യത്തെ സമൂഹവും ത്രൈവര്‍ണ്ണിക ജാതികളുടെ മൂലധന കുത്തകയെ സാമ്പത്തീക വ്യവസ്ഥയുമായി മാത്രം കാണുന്ന ജാതി ഹിന്ദുക്കളുടെ മൂലധനത്തിന്റെ ക്ഷേമം മാത്രം ലക്ഷ്യം വയ്ക്കുന്ന സാമ്പത്തിക ശാസ്ത്രമാണ് ഹിന്ദുത്വത്തിന്റേത്. ത്രൈവര്‍ണ്ണിക കുത്തകകള്‍ക്ക് വേണ്ടി പൊതു മേഖലയെ സ്വകാര്യവല്‍ക്കരിക്കുകയല്ലാതെ പൊതു ജനത്തിന്റെ ജീവിതത്തെ നിര്‍മ്മിക്കാനും നിലനിര്‍ത്താനും സാമ്പത്തിക ക്ഷേമ പദ്ധതികള്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതാണ് ഈ സ്വകാര്യവല്‍ക്കരണ പ്രഖ്യാപനങ്ങളിലൂടെ വെളിപ്പെടുന്നത്. ഹിന്ദുത്വ സാമ്പത്തീക നയങ്ങള്‍ സ്വകാര്യവല്‍ക്കരണ നയങ്ങളായി നടപ്പാക്കാനെ കഴിയു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply