സമ്പൂര്‍ണ നിശ്ശബ്ദമാക്കല്‍ ഇനി സാധ്യമല്ല
ഇനിയുള്ള കാലം ഭരണകൂട ഭീഷണി അത്രക്ക് വിലപോകില്ല. കാരണം പ്രതിപക്ഷം ശക്തമാണ്. അതു മാത്രമല്ല, ഭരണപക്ഷത്തിലെ കക്ഷികളും വിലാപേശല്‍ ശക്തമായി നടത്തുന്നവരാണ്
അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ ഒന്നടങ്കം നിശ്ശബ്ദമാക്കിയതുപോലുള്ള ഭരണവര്‍ഗ്ഗത്തിന്റെ നടപടി ഇനി സാധ്യമാകില്ലെന്ന് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥ. ഇന്ത്യ-തിരഞ്ഞെടുപ്പുകള്‍ക്കുശേഷം എന്ന വിഷയത്തിന്‍ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ശബ്ദവും പേനയുമാണ്‍ സമൂഹത്തിന്‍ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ ആയുധം. അതിലൂടെ മനുഷ്യത്വവും സോഷ്യലിസവും ഉയര്‍ത്തി കൊണ്ടുവരാനാകും. സത്യങ്ങള്‍ സമൂഹത്തിലേക്ക് എത്താ തിരിക്കാന്‍ മാധ്യമങ്ങളെ കുത്തകകള്‍ കൈക്കലാക്കുന്ന കാലമാണ്. ഇപ്പോള്‍ എതിരാളികളെ നേരിടുന്ന ഏറ്റവും വലിയ ആയുധമാണ് യു എ.പി.എ. അതുപയോഗിച്ച് എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ ജയിലിലടക്കുകയാണ് ഭരണകൂടമെന്ന് താന്‍ ഏഴുമാസം ജയിലില്‍ കിടന്ന അനുഭവം വിവരിച്ച് അദ്ദേഹം ചൂണ്ടികാട്ടി. ബ്രിട്ടീഷ് രാജില്‍നിന്ന് ബിലിന്യയര്‍ രാജിലേക്ക് രാജ്യം മാറി ഇതൊരു വെല്ലവിളിയായി ഏറ്റെടുക്കണം.
ഇനിയുള്ള കാലം ഭരണകൂട ഭീഷണി അത്രക്ക് വിലപോകില്ല. കാരണം പ്രതിപക്ഷം ശക്തമാണ്. അതു മാത്രമല്ല, ഭരണപക്ഷത്തിലെ കക്ഷികളും വിലാപേശല്‍ ശക്തമായി നടത്തുന്നവരാണ്. മോദിക്ക് ഏകാധിപതിയെപ്പോലെ കല്പിക്കാന്‍ അധികകാലം കഴിയില്ല. ബി.ജെ.പി. യില്‍ ആഭ്യന്തര ജനാധിപത്യവും സ്വാതന്ത്ര്യവും ഇല്ലാതായി. 75-ാം വയസ്സില്‍ നിശ്ശബ്ദമായി വിരമിക്കണമെന്നാവശ്യപ്പെട്ട് എല്ലാവരേയും പുറത്താക്കിയ വ്യക്തി ഇന്ന് അതിനെ പറ്റി സംസാരിക്കുന്നില്ല എന്നും പ്രബീര്‍ പുരകായസ്ഥ ചൂണ്ടികാട്ടി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in