പൊറിഞ്ചു എന്ന കാമുകന്‍

പൊറിഞ്ചു എന്ന കാമുകന്‍, കൂട്ടുകാരന്‍, ഐപ്പിന്റെ വലംകൈയ്യായ ചട്ടമ്പി, ഒരോ നിമിഷവും നമ്മളെ കൂടെ കൊണ്ട് പോകും, ആ നാട്ടിലേക്ക്, മറിയയുടെ വീട്ടിലേക്ക്, ജോസിന്റെ ഡാന്‍സിലേക്ക്, ഇറച്ചി കടയിലേക്ക്, ഷാപ്പിലേക്ക്, അങ്ങനെ അയാള്‍ നിറഞ്ഞു നില്‍ക്കുന്ന ലോകത്തേക്ക് നമ്മളെ അനായാസം കൂട്ടിക്കൊണ്ടു പോകാന്‍ അയാള്‍ക്ക് സാധിക്കും..

ജോസഫ് ഇറങ്ങിയപ്പോള്‍ കണ്ട പലരും പറഞ്ഞു അടിപൊളി പടം ആണ് എന്ന്. പക്ഷേ ട്രൈലെര്‍ കണ്ടിട്ട് എന്റെ മനസില്‍ ഒരു കഥ ഉരുത്തിരിഞ്ഞിരുന്നു. ഒരു നാട്ടില്‍ ആയ കാലത്തു നാട്ടുകാരെ വിറപ്പിച്ചിരുന്ന ഒരു ഗുണ്ട. അയാളുടെ ജീവിത കഥ. എന്ത് കൊണ്ടാണ് ആ വേഷത്തില്‍ ജോജു ജോര്‍ജ് എന്നാ നടനെ ഒരു പോലീസ്‌കാരന്‍ ആയി എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്നത്. അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു റോള്‍. കണ്ടിട്ടുള്ള പലതിലും അത്ര കണ്ടു ശ്രദ്ധിക്കാന്‍ ഇല്ലായിരുന്നു എങ്കിലും രാജാധിരാജയിലെ അയ്യപ്പന്‍ ആയിരുന്നു അതുവരെ കണ്ടതില്‍ ഏറെ ഇഷ്ടം ഉള്ള വേഷം. വളരെ സംശയത്തോടെ ആണ് ജോസഫ് കാണാന്‍ തിയേറ്ററില്‍ പോയിരുന്നത്. എന്റെ തലച്ചോറ് പെരുത്തു എന്ന് തോന്നി സിനിമ കണ്ടിറങ്ങുമ്പോള്‍. അത്രയ്ക്ക് എന്നെ പിടിച്ചുലച്ചിരുന്നു ആ കഥാപാത്രം. ഒരു നടനോടും അതുവരെയും തോന്നാത്ത ഒരിഷ്ടം ജോജു എന്ന നടനോട് തോന്നുന്നതും അവിടെ നിന്നാണ്..

ചോലയും പൊറിഞ്ചുമറിയംജോസും കാണാന്‍ കാത്തിരിപ്പു തന്നെ ആയിരുന്നു. പൊറിഞ്ചു ട്രൈലര്‍ തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു വന്നത്. ഒരുപാട് ആകാംഷയോടെ തന്നെ ആണ് കാത്തിരുന്നത്. ജോസഫിലേതിനേക്കാള്‍ ജോജു ജോര്‍ജ് എന്ന നടന്റെ പ്രകടനം മികച്ചു നില്‍ക്കേണ്ടത് ചിലപ്പോള്‍ ഒക്കെ എന്റെ കൂടെ ആവശ്യം ആയി തോന്നി. പലരും ചോദിച്ചു, ഇതില്‍ വര്‍ക്ക് ചെയ്തോ എന്ന്. അത്രയ്ക്ക് പ്രമോഷന്‍ ആണല്ലോ എന്ന്. ഇഷ്ടം കൊണ്ട് തന്നെ ആണ്. പത്തു മണിയുടെ ഷോ കാണാന്‍ പോയി നില്‍ക്കുമ്പോള്‍ തിയേറ്ററില്‍ കേറുമ്പോള്‍ ഒക്കെ ഞെഞ്ചിടിപ്പായിരുന്നു. നന്നായിരിക്കും എന്നുറപ്പാണ്. എങ്കിലും എത്രത്തോളം എന്ന ഒരു ചിന്ത. പ്രതീക്ഷകള്‍ക്കപ്പുറം ആയിരുന്നു സിനിമ. പൊറിഞ്ചു എന്ന കാമുകന്‍, കൂട്ടുകാരന്‍, ഐപ്പിന്റെ വലംകൈയ്യായ ചട്ടമ്പി, ഒരോ നിമിഷവും നമ്മളെ കൂടെ കൊണ്ട് പോകും, ആ നാട്ടിലേക്ക്, മറിയയുടെ വീട്ടിലേക്ക്, ജോസിന്റെ ഡാന്‍സിലേക്ക്, ഇറച്ചി കടയിലേക്ക്, ഷാപ്പിലേക്ക്, അങ്ങനെ അയാള്‍ നിറഞ്ഞു നില്‍ക്കുന്ന ലോകത്തേക്ക് നമ്മളെ അനായാസം കൂട്ടിക്കൊണ്ടു പോകാന്‍ അയാള്‍ക്ക് സാധിക്കും.. മറിയ, അവള്‍ ഒരു അമ്പു പെരുന്നാളിന്റെ ചേലോടെ നമ്മുടെ ചങ്കില്‍ കേറി കൊളുത്തും. ജോസ്, നെഞ്ച് പൊട്ടുന്ന വേദനയായി നമ്മുടെ ചുറ്റും ആടും. ഇനിയുമൊരു നീറ്റല്‍ ആയി സുധി കോപ്പ ചെയ്ത ബാബു എന്ന കഥാപാത്രം. അയാളോടൊപ്പം നമ്മുടെ നെഞ്ചും പിടയും, കണ്ണീരിനെ തടഞ്ഞു നിര്‍ത്താന്‍ പറ്റാതെ ഉള്ളു വിങ്ങി കരഞ്ഞു പോയ ഞാന്‍ സാക്ഷി. ആദ്യാവസാനം ആ നാട്ടില്‍ നമ്മള്‍ അവരുടെ കൂടെ ആ ജീവിതങ്ങള്‍ക്കിടയില്‍ അറിയാതെ ജീവിച്ചു പോകും.. അത്രമേല്‍ അവര്‍ നമ്മളെ അവരാക്കും… കുട്ടികളും മുതിര്‍ന്നവരും എല്ലാം അവരവരുടെ കഥാപാത്രങ്ങളില്‍ ജീവിച്ചു എന്ന് വേണം പറയാന്‍. അതിനൊത്ത സംഗീതവും ഗാനങ്ങളും പിന്നെ തൃശ്ശൂരിന്റെ തന്നെ സ്വന്തം ബാന്‍ഡ് സെറ്റും. കണ്ണീരിന്റെയും ഉപ്പും പ്രണയത്തിന്റെ മധുരവും പ്രതികാരത്തിന്റെ കയ്പ്പും ചേര്‍ന്ന ഒരൊന്നൊന്നര സിനിമ. സ്‌ക്രീനും തീയേറ്ററും നിറഞ്ഞു കവിഞ്ഞു മനസിലേക്ക് നിറയുന്ന കാട്ടാളന്‍ പൊറിഞ്ചുവിന്റെയും, ആലപ്പാട്ട് മറിയയുടെയും, പുത്തന്‍പള്ളി ജോസിന്റെയും സൗഹൃദത്തിന്റെ കഥ.

(sinema wood)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply