ഭാഗ്യവതിയേും രമയേയും പിന്തുണക്കാതെ, എം ബി രാജേഷിനെയും തുടര്‍ഭരണത്തേയും പിന്തുണക്കുന്ന നിങ്ങളുടെ മൂല്യബോധം എന്താണ്?

എഴുത്തുകാരനും എഴുത്തുകാരിയും ചരിത്രത്തിന്റെ ഭാഗമാകുന്നത് അധികാരകേന്ദ്രങ്ങളെ നിശിതമായി വിമര്‍ശിക്കുമ്പോഴും നേരിന്റെ പക്ഷത്ത് മാനവീകതയ്ക്കൊപ്പം പ്രകൃതിയുടെ മഹാസമന്വയത്തിനൊപ്പം ക്ലേശിക്കുന്ന മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നവരുടെ വാക്കും വികാരവും ബുദ്ധിയുമാകുമ്പോഴാണ്. അധികാര കേന്ദ്രങ്ങളുടെ തലോടലിനും പ്രീണനത്തിനും മയപ്പെടുത്തലിനും അടിമയാകുന്ന എഴുത്തുകാര്‍ സത്യത്തെ ഒറ്റ് കൊടുക്കുന്നു.

കെ.ആര്‍.മീര, ബെന്യാമിന്‍, സുസ്മേഷ് ചന്ദ്രോത്ത്, എന്‍.പി. നിസ്സ തുടങ്ങിയ എഴുത്തുകാര്‍ ഇടതുപക്ഷസര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് വേണ്ടി തൃത്താലയില്‍ വാദിക്കുന്ന വീഡിയോ ഏറെ ലജ്ജയോടുകൂടിയാണ് ഞാന്‍ കേട്ടത്.

കേരളത്തിലെ ഇടതുപക്ഷഭരണം ഘടനാപരമായ ഹിംസയുടെയും (structural violence) ഘടനാപരമായ അഴിമതിയുടെയും (structural corruption) ഉദാഹരണമാണ്. കേരളത്തിന്നുവരെ ഒരു ഭരണവും ഹിംസയും അഴിമതിയും ഘടനാപരമായി വിളക്കിചേര്‍ത്തിട്ടില്ല. കേന്ദ്രത്തിലെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണവും ഇങ്ങിനെയൊക്കെത്തന്നെയാണ് ചെയ്യുന്നത്. ചീഫ് കമാന്‍ഡറുടെ കീഴിലുള്ള ഇടതുപക്ഷഭരണത്തെ കേന്ദ്രത്തിലേക്ക് ഒന്ന് വിന്യസിപ്പിച്ചുനോക്കിയാല്‍ അമിതാധികാരവും, പൗരാവകാശലംഘനങ്ങളും, നിയമലംഘനങ്ങളും ഏറ്റുമുട്ടല്‍ കൊലകളും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള അക്രമപരമ്പരകളും ആദിവാസി ദളിത് പീഢനങ്ങളും വികസനത്തിന്റെ പേരിലുള്ള പ്രകൃതി കയ്യേറ്റങ്ങളും കോര്‍പ്പറേറ്റ് ചാങ്ങാത്തങ്ങളും ഒട്ടും വ്യത്യസ്തമാകാനിടയില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തില്‍ കഴിഞ്ഞ കുറേ കാലങ്ങളായി സംഭവിച്ചുകൊണ്ടരിക്കുന്നത് ജനാധിപത്യവും മാനുഷികതയും കുഴിച്ചുമൂടുന്ന പ്രവൃത്തികളാണ്. കേരളത്തിലെ വര്‍ധിച്ചുവരുന്ന, ഉപഭോഗാര്‍ത്തി മൂത്ത മുദ്ധ്യവര്‍ഗ്ഗസമൂഹവും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷത്തെ ത്രിതല തെരഞ്ഞെടുപ്പിലോ ഈ തിരഞ്ഞെടുപ്പിലോ ജനാധിപത്യം ഒരു ചര്‍ച്ചയായി ഒരിക്കലും ഉയര്‍ന്നു വന്നിട്ടില്ല. പ്രകൃതി ദുരന്തത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സമൂഹത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്ന പരാമര്‍ശംപോലും കേള്‍ക്കില്ല. ഭൂമി, മണല്‍, ക്വാറി, മദ്യ മാഫിയകള്‍ ഭരണ-പ്രതിപക്ഷങ്ങളെ നിയന്ത്രിക്കുമ്പോള്‍ അത്തരം അതിജീവന സമവാക്യങ്ങളൊന്നും ചര്‍ച്ചയാകില്ല.

ഭദ്രതയോ സ്വാതന്ത്ര്യമോ എന്ന് ചോദിച്ചാല്‍ സ്വാതന്ത്ര്യമെന്ന് ഞാനുറപ്പിച്ച് പറയും. വികസനം ഏറ്റവും അവസാനത്തെ മനുഷ്യന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതാകണം; പ്രകൃതിയുമായി സമന്വയവും സംവാദവും സാധ്യമാകുനനതാകണം. സംവാദം സര്‍ഗ്ഗാത്മകമാകുന്നത് വൈവിധ്യമുള്ള ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കം ഇടം നല്‍കുമ്പോഴാണ് ജനാധിപത്യം ജനാധിപത്യമാകുന്നത്.

ആണത്തിന്റെ ഉരുക്കുമുഷ്ടികളെയും പൗരുഷത്തിന്റെ നെഞ്ചളവുകളെയും സ്‌ത്രൈണതയുടെ കരുത്തുകൊണ്ട് പ്രതിരോധിക്കുമ്പോഴാണ്. സ്‌ത്രൈണതയുടെ കാറ്റ് വീശാത്ത സമൂഹം ഊഷരമാണ്. മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കേണ്ടത് ഏറ്റുമുട്ടല്‍ കൊലകളിലൂടെയോ മാവോയിസ്റ്റുകളാക്കി യുവാക്കളെ വേട്ടയാടി തുറുങ്കിലടയ്ക്കാന്‍ ഒത്താശ ചെയ്തിട്ടോ അല്ല. മാനവിക പുലര്‍ത്തേണ്ടത് വിയോജിച്ചുള്ള ആശയങ്ങളുള്ളവരെ തെരുവില്‍ വെട്ടികൊലപ്പെടുത്തിയിട്ടല്ല. സര്‍ഗ്ഗാത്മക സ്ത്രൈണതയുടെ ഭാഗമാകേണ്ടത് ജനാധിപത്യസംവിധാനത്തില്‍ സ്ത്രീപ്രതിനിധികള്‍ക്കുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കൈയ്യുയര്‍ത്തിക്കൊണ്ടാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേല്‍പറഞ്ഞ ഏതെങ്കിലുമൊരു മൂല്യത്തിന് ഇടതുപക്ഷത്തിന് സത്യസന്ധമായി അവകാശമുന്നയിക്കാനാവുമോ?

എഴുത്തുകാരനും എഴുത്തുകാരിയും ചരിത്രത്തിന്റെ ഭാഗമാകുന്നത് അധികാരകേന്ദ്രങ്ങളെ നിശിതമായി വിമര്‍ശിക്കുമ്പോഴും നേരിന്റെ പക്ഷത്ത് മാനവീകതയ്ക്കൊപ്പം പ്രകൃതിയുടെ മഹാസമന്വയത്തിനൊപ്പം ക്ലേശിക്കുന്ന മനുഷ്യര്‍ക്കൊപ്പം നില്‍ക്കുന്നവരുടെ വാക്കും വികാരവും ബുദ്ധിയുമാകുമ്പോഴാണ്. അധികാര കേന്ദ്രങ്ങളുടെ തലോടലിനും പ്രീണനത്തിനും മയപ്പെടുത്തലിനും അടിമയാകുന്ന എഴുത്തുകാര്‍ സത്യത്തെ ഒറ്റ് കൊടുക്കുന്നു.

ഇന്ന് കേരളത്തില്‍ രണ്ടേ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമേ, മൂല്യബോധമുള്ള എഴുത്തുകാരിക്കും എഴുത്തുകാരനും വാദിക്കാനാവൂ. ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് വാളയാറില്‍ കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ ഭാഗ്യവതി അമ്മയ്ക്കുവേണ്ടി. മറ്റൊരാള്‍ കെ.കെ. രമയാണ്. മാര്‍ക്സിറ്റുകള്‍ നിഷ്‌കരുണം അമ്പത്തിയൊന്നുവെട്ടുവെട്ടി കൊലപ്പെടുത്തിയ ടി.പി .ചന്ദ്രശേഖരന്റെ വിധവ. ഭാഗ്യവതി അമ്മ ധര്‍മ്മടത്തും രമ വടകരയിലും. അവര്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതല്ല വിഷയം. അവരുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. സ്‌നേഹത്തിന്റെ സ്ത്രൈണതയും സര്‍ഗ്ഗാത്മതയും അവര്‍ക്കൊപ്പം നിന്നുകൊണ്ട് കെ.ആര്‍.മീര ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കിലെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്, കാരണം ജനാധിപത്യം എന്നത് ചില മൂല്യങ്ങള്‍ കൂടിയാണ്. അവ എപ്പോഴും അധികാരത്തിന്റെ വിജയത്തിനൊപ്പം സഞ്ചരിക്കുന്നവയാകണമെന്നില്ല. പക്ഷേ, അവയ്ക്കൊപ്പം നില്‍ക്കലാണ് എഴുത്തുകാരിയുടെ/എഴുത്തുകാരന്റെ കടമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply