പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നിയമസഭ വീണ്ടും പാസാക്കണം

കമ്പനിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറി അവിടെ കാര്‍ഷിക പദ്ധതികള്‍ ആരംഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനിയെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ അടവുനയം ആണെന്ന് യോഗം കുറ്റപ്പെടുത്തി

ഇരകള്‍ക്ക് ലഭ്യമാകേണ്ടുന്ന നഷ്ടപരിഹാര തുക 216.26 കോടി രൂപ അടിയന്തരമായി നല്‍കുന്നതിനായി പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ കേരള നിയമസഭ വീണ്ടും പാസാക്കണമെന്ന് പ്ലാച്ചിമടയില്‍ സംധടിപ്പിച്ച സമരസംഗമം ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി പ്ലാച്ചിമട സമരപ്പന്തലില്‍ നടന്നുകൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായാണ് രണ്ടാം ഘട്ട ജനകീയ സമര പോരാട്ടങ്ങളുടെ വാര്‍ഷികം ‘സമര സംഗമം’ സമരപ്പന്തലില്‍ സംഘടിപ്പിച്ചത്.

പ്ലാച്ചിമടയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന ആദിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സമരസമിതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ കേസ് നടക്കുകയാണെന്ന മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാദം അസത്യമാണെന്ന് സമരസമിതി ആരോപിച്ചു. ട്രിബ്യൂണല്‍ ബില്ലിന്റെ കാര്യത്തില്‍. അടിയന്തിരമായി തീരുമാനം ഉണ്ടാക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുമെന്നു സമര സമിതി പ്രവര്‍ത്തകര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മന്ത്രി കൃഷ്ണന്‍ കുട്ടിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന കോര്‍പ്പറേറ്റ് ദാസപണി അവസാനിപ്പിക്കണമെന്നും കൊക്കകോള കമ്പനിക്ക് വേണ്ടി നടത്തുന്ന നുണ പ്രചരണങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

കമ്പനിയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറി അവിടെ കാര്‍ഷിക പദ്ധതികള്‍ ആരംഭിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനിയെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ അടവുനയം ആണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ വിഷയവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ അറിയുന്നതിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കാന്‍ യോഗം തീരുമാനിച്ചു. പ്ലാച്ചിമട വിഷയം (പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്ല്) നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരെയും കാണാനും അവരുടെ പിന്തുണ അഭ്യര്‍ത്ഥിക്കുവാനും യോഗത്തില്‍ തീരുമാനമെടുത്തു. പ്ലാച്ചിമടയിലെ പ്രകൃതി വിഭവങ്ങള്‍ കവര്‍ന്നവടുത്ത കൊക്കകോളയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സംസ്ഥാനതല ജനകീയ ക്യാമ്പയിന്‍ ഉടനെ ആരംഭിക്കാന്‍ യോഗം തീരുമാനമെടുത്തു.

കഴിഞ്ഞ ഒരു വര്‍ഷമായി പ്ലാച്ചിമട സമരപ്പന്തലില്‍ നടന്നുകൊണ്ടിരിക്കുന്ന സത്യാഗ്രഹ സമരം കൂടുതല്‍ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികള്‍ യോഗം ആസൂത്രണം ചെയ്തു. സമരത്തെക്കുറിച്ച് സര്‍ക്കാരും ഭരണപക്ഷ ജനപ്രതിനിധികളും നടത്തുന്ന തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകളെ തുറന്നു കാണിക്കുന്നതിന് വേണ്ടി പത്രമാധ്യമങ്ങളുമായി വിശദമായ ചര്‍ച്ചയും പത്രസമ്മേളനവും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇസാബിന്‍ അബ്ദുല്‍ കരീം, ശരത് ചേലൂര്‍, എം സുലൈമാന്‍, എസ്. രമണന്‍, കെ മായാണ്ടി, കെ. സി. അശോക് , വി. പി. നിജാമുദ്ധീന്‍ , കെ. ശക്തി വേല്‍, ഗുരുസ്വാമി, സി. ശാന്തി, സജീവന്‍ കള്ളിചിത്ര, സെറീന തുടങ്ങി വിവിധ ജില്ലകളില്‍ നിന്നായി സമര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമര ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ ഈസാബിന്‍ അബ്ദുല്‍ കരീം ആമുഖ പ്രഭാഷണം നടത്തി. സമരവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും നിയമ പോരാട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു. പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply