തന്തൈ പെരിയാര്‍ : സംഘപരിവാര്‍ കാലത്ത് ഏറ്റെടുക്കേണ്ട കറുപ്പിന്റെ രാഷ്ട്രീയം – അഖില്‍ജിത്ത് കല്ലറ

അവര്‍ണരുടെ എല്ലാ ദുരിതങ്ങള്‍ക്കും കാരണമായ ജാതിക്കെതിരെ, ഹിന്ദു മതത്തിനെതിരെ തീവ്രമായി പോരാട്ടം നയിച്ച പെരിയോര്‍ വാക്കുകളിലൂടെ മാത്രമല്ല ആക്രമണം നടത്തിയത്. ഗണപതി വിഗ്രഹങ്ങള്‍ നിലത്തെറിഞ്ഞു ഉടക്കുക, ആര്യന്‍ ഇതിഹാസമായ രാമായണം പബ്ലിക് ആയി കത്തിക്കുക തുടങ്ങിയ തീവ്രമായ പോരാട്ടങ്ങളിലൂടെയുമാണ് തന്റെ നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിച്ചത്.

ബ്രാഹ്മണാധിപത്യത്തിനെതിരെ ശക്തമായി പോരാടുകയും ഗണപതി വിഗ്രഹങ്ങള്‍ ഉടച്ചുകൊണ്ടു ഹിന്ദുമതത്തിനെതിരെ ശക്തമായി പോരാട്ടം നയിക്കുകയും ദ്രാവിഡ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ട് വരുകയും ചെയ്ത ഇ വി രാമസ്വാമി നായ്ക്കര്‍ എന്ന തന്തൈ പെരിയാര്‍. ബാബ സാഹേബ് അംബേദ്കറെപ്പോലെ തന്നെ, ഈ ഹിന്ദു മതവും ജാതിയും ബ്രാഹ്മണരുമാണ് അവര്‍ണരുടെ ദുരിതങ്ങള്‍ക്കും ചൂഷങ്ങള്‍ക്കും മൂല കാരണം എന്ന് വ്യക്തമാക്കിയ വ്യക്തി കൂടിയായിരുന്നു പെരിയാര്‍. ബാബയെ പോലെ തന്നെ കൊണ്ഗ്രസ്സിന്റെയും ഗാന്ധിയുടെയും ശക്തനായ ഒരു വിമര്‍ശകന്‍ കൂടിയായിരുന്നു പെരിയാര്‍.

സ്വാതന്ത്ര്യ സമരത്തെയും അതിന്റെ വിജയത്തെയും പെരിയാര്‍ മറ്റൊരു രീതിയിലാണ് നോക്കിക്കണ്ടത്. ബ്രാഹ്മണര്‍ക്കും ബനിയകള്‍ക്കും അബ്രാഹ്മണരെ ചൂഷണം ചെയ്യു വാനുള്ള അധികാരം ലഭിക്കുവാനും തങ്ങളുടെ സാമൂഹ്യ സാംസ്‌ക്കാരിക ആധിപത്യത്തെ സ്ഥിരപ്പെടുത്തു വാനും വേണ്ടിമാത്രമുള്ള കേവലം അധികാര കൈമാറ്റമാണ് ഇതെന്നാണ് പെരിയാര്‍ തുറന്നു കാണിച്ചത്. അത് വളരെ സത്യമാണ് എന്നുള്ളത് ഇന്ത്യയുടെ ഇന്നത്തെ സ്ഥിതികള്‍ നോക്കിയാല്‍ വളരെ വ്യക്തമായി മനസിലാകുന്നതാണ്. എല്ലാത്തരം അധികാര കേന്ദ്രങ്ങളിലും ബ്രാഹ്മണന്‍ ഇരുന്നു ഭരിക്കുന്ന അവസ്ഥയില്‍ നിന്നു ഇന്ത്യയില്‍ ഒന്നിനും തന്നെ മാറ്റമില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ തലപ്പത്ത് മുതല്‍ ഐ ഐ ടി പോലെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വരെ ഇത്തരം ബ്രാഹ്മണ ആധിപത്യത്തിനു ഇന്നും വിധേയമാണ് എന്നുള്ളത് പെരിയാറിന്റെ ആ പ്രസ്താവനയെ ശരിവെക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കറുപ്പിന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച പെരിയാറില്‍ നിന്നുമാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയെ പുത്തനുണര്‍വിലേക് നയിച്ചുകൊണ്ടിരിക്കുന്ന പാ രഞ്ജിത്തിനെപോലെയുള്ള സംവിധായകര്‍ ഉയര്‍ന്നു വന്നതും കറുപ്പിനെ, ആ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുമുള്ള കാലാ പോലുള്ള സിനിമകള്‍ ഉണ്ടായതും. അതേ പോലെ പെരിയാറിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുടര്‍ന്നുകൊണ്ടു പെരിയോര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ പന്നിക്കു പൂണൂല്‍ ധരിപ്പിച്ചു നടത്തിയ പരിപാടി ബ്രാഹ്മണിസത്തിനെതിരെയുള്ള ശക്തമായ താകീതായിരുന്നു. ഏത് ഹീനനും പൂണൂല്‍ ധരിച്ചാല്‍ ബ്രാഹ്മണനാകും എന്ന വാക്കുകളോടെ പൂണൂല്‍ ധരിച്ച പന്നിയെ അവതരിപ്പിക്കുന്ന പോസ്റ്ററുകള്‍ പ്രദേശത്ത് വ്യാപകമായി പതിച്ചു നടത്തിയ ആ പ്രതിഷേധം വന്‍ ജന ശ്രദ്ധ നേടിയിരുന്നു. കൂടാതെ, ഈ ഇടക് വൈറല്‍ ആയി മാറിയ നാനാ നീയാ എന്ന തമിഴ് ടി വി ഷോയില്‍ വെച്ചു മലയാളി താരം പാര്‍വതി നായരെ ജാതിവാലിന്റെ പേരില്‍ തുറന്നു കാണിച്ചു ജാതി അഭിമാനത്തെ തകര്‍ത്തെറിഞ്ഞ ഷോയില്‍ അവതാരകന്‍ പറഞ്ഞ ഒരു കാര്യം ‘ഇത്രയും വിദ്യാസമ്പന്നരൊക്കെയായ നിങ്ങള്‍ മലയാളികള്‍ക്കു ജാതിയുടെ പ്രശ്‌നം മനസ്സിലാകാത്തത് ഞങ്ങള്‍ക്കുണ്ടായിരുന്ന പോലെ ഒരു പെരിയാര്‍ നിങ്ങള്‍ക് ഇല്ലാതിരുന്ന കൊണ്ടാണ്’ എന്നാണ്. ഇതൊക്കെ വ്യക്തമാക്കിത്തരുന്ന കാര്യം ഇന്നും ഈ കാലത്തും പെരിയോരും അദ്ദേഹത്തിന്റെ ആശയങ്ങളും വളരെയധികം പ്രസക്തമാണ് എന്നുള്ളതാണ്. ബ്രാഹ്മണിസത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ശബ്ദമാണ് പേരിയോറിന്റേത്.

അവര്‍ണരുടെ എല്ലാ ദുരിതങ്ങള്‍ക്കും കാരണമായ ജാതിക്കെതിരെ, ഹിന്ദു മതത്തിനെതിരെ തീവ്രമായി പോരാട്ടം നയിച്ച പെരിയോര്‍ വാക്കുകളിലൂടെ മാത്രമല്ല ആക്രമണം നടത്തിയത്. ഗണപതി വിഗ്രഹങ്ങള്‍ നിലത്തെറിഞ്ഞു ഉടക്കുക, ആര്യന്‍ ഇതിഹാസമായ രാമായണം പബ്ലിക് ആയി കത്തിക്കുക തുടങ്ങിയ തീവ്രമായ പോരാട്ടങ്ങളിലൂടെയുമാണ് തന്റെ നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാബ സാഹിബിനെ പോലെ ബുദ്ധന്റെ ഒരു ആരാധകനായിരുന്നു പെരിയോരും. ഇവിടുത്തെ ദളിത് പിന്നോക്ക ജനങ്ങള്‍ ബുദ്ധനെ പിന്തുടരണം എന്ന അഭിപ്രായകാരനായിരുന്നു പെരിയാര്‍. ബുദ്ധന്റെ 2500-ാമത് ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് ഒരു സമ്മേളനം 1954 ജനുവരി 2ന് ഈറോഡില്‍ സംഘടിപ്പിച്ചു. ആ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. ‘നാം (പിന്നോക്കവിഭാഗങ്ങള്‍) ദൈവങ്ങളാലും ദേവതകളാലും മതാനുശാസ നങ്ങളാലും മതസംഹിതകളാലും അടിമകളാക്കിപ്പെട്ടിരിക്കുകയാണ് അവയില്‍ നിന്നെല്ലാം വിമോചിതരാകുന്നതിനായി ബുദ്ധന്റെ പ്രബോധനങ്ങളും അദേഹത്തിന്റെ ദര്‍ശനങ്ങളും നമുക്ക് മഹത്തായ തരത്തില്‍ ഉപയോഗപ്പെടും.’ എന്നാണ്. കൂടാതെ 1959 ഫെബ്രുവരിയില്‍ തന്റെ വടക്കേന്ത്യന്‍ പര്യടനത്തിനിടയില്‍ പെരിയാര്‍ കാണ്‍പൂരില്‍ പ്രസംഗിച്ചിരുന്നു. ആ സമ്മേളനങ്ങളില്‍ അദ്ദേഹം പറഞ്ഞത്. ‘ഇന്ന് പിന്നോക്കവിഭാഗക്കാരെന്നു വിളിക്കപ്പെടുന്ന ശൂദ്രരുടെയും പഞ്ചമരുടേയും തരംതാഴ്ത്തല്‍ ഇല്ലായ്മ ചെയ്യുന്നതിനായി നാം ആര്യന്‍മാര്‍ സൃഷ്ടിച്ച മതത്തേയും ശാസനങ്ങളേയും ദൈവങ്ങളേയും ഇല്ലായ്മ ചെയ്യണം. ഇത്തരം വസ്തുക്കള്‍ നിലനില്‍ക്കുന്നതുവരെ നമുക്ക് ജാതിയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിയില്ല. ഇക്കാരണം കൊണ്ടാണ് അംബേദ്ക്കര്‍ ബുദ്ധമതം സ്വീകകരിച്ചത്. അദ്ദേഹം വളരെയധികം ആള്‍ക്കാരെ ബുദ്ധിസത്തിലേയക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്തു. അതിനാല്‍ ബുദ്ധമാര്‍ഗ്ഗം സ്വീകരിച്ച് ഹിന്ദുമതത്തില്‍ നിന്നും അതിന്റെ ദൈവങ്ങളില്‍ നിന്നും ജാതികളില്‍ നിന്നും സ്വതന്ത്രരാകാന്‍ എല്ലാവരും മുന്നോട്ടു വരണം.” എന്നുമാണ്.

ബ്രാഹ്മണിസവും അതിന്റെ പ്രത്യക്ഷ രൂപമായ സംഘപരിവാര്‍ ശക്തികളും കൂടുതല്‍ ശക്തി പ്രാപിച്ചു ബഹുജന്‍ സമാജിനെ അഥവാ ദളിത് പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ ഒന്നടങ്കം പിന്തുടരേണ്ട ഗുരുവാണ് പെരിയാര്‍. അദ്ദേഹത്തിന്റെ ആശയങ്ങളെ പിന്തുടര്‍ന്നു മുന്നോട്ടു പോയാല്‍ തകര്‍ന്നു വീഴുന്നത് സംഘപരിവാര്‍ ശക്തികളാണ്. ആ വീഴ്ചക്ക് ആക്കം കൂട്ടേണ്ടത് ജനാധിപത്യ ബോധമുള്ള എല്ലാവരുടേയും കടമയാണ്. നീതിക്കും ന്യായത്തിനും തുല്യതക്കും വേണ്ടിയുള്ള നമ്മുടെ പോരാട്ടത്തില്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കാം നമുക്ക് തന്തൈ പെരിയോറിനെ..

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply