സംസ്ഥാനത്ത് ജനകീയ ജനാധിപത്യ മുന്നണി (PDF) നിലവില്‍ വന്നു
കേരളത്തിലെ വിവിധ ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടയും ദലിത്- ആദിവാസി – പരിസ്ഥിതി – സ്ത്രീ സംഘടനകളുടെയും രാഷ്ട്രീയ സഖ്യമായി ജനകീയ ജനാധിപത്യ മുന്നണി (People’s Democratic Front- PDF) നിലവില്‍ വന്നു. സിപിഎം, കോണ്‍ഗ്രസ്, ബിജെപി നേതൃത്വത്തിലുള്ള മുന്നണികള്‍ക്ക് പുറത്ത് കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിനും ജനപക്ഷ വികസനത്തിനും വേണ്ടിയുള്ള രാഷ്ട്രീയ മുന്നേറ്റമാണ് പിഡിഎഫ് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
കേരളത്തില്‍ നിലവിലുള്ള മുന്നണി രാഷ്ട്രീയ സംവിധാനങ്ങള്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ജീര്‍ണതയും സാമ്പത്തിക തകര്‍ച്ചയും വികസന പ്രതിസന്ധിയുമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള വിഭവ കൊള്ളയും അഴിമതിയും നടത്തുന്നതില്‍ മത്സരിക്കുന്ന മുന്നണികളും പാര്‍ട്ടികളും അധികാര സംവിധാനവുമാണ് നിലവിലുള്ളത്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആദിവാസികള്‍, ദലിതര്‍, സ്ത്രീകള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, കര്‍ഷകര്‍, മറ്റ് അസംഘടിത വിഭാഗങ്ങള്‍, കോളനി – ചേരി- പുറമ്പോക്ക് നിവാസികള്‍ തുടങ്ങിയ ജനവിഭാഗങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുന്ന നയങ്ങളാണ് ഈ മുന്നണികളെല്ലാം സ്വീകരിച്ചിരിക്കുന്നത്. മുന്നാക്ക സംവരണത്തിലൂടെ സവര്‍ണ താല്‍പര്യങ്ങളുടെ സേവകരാണ് തങ്ങളെന്ന് മൂന്ന് മുന്നണികളും തെളിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ പുലര്‍ത്തുമ്പോഴും ജനകീയ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് യോജിച്ച് നില്‍ക്കണമെന്ന നിലപാടുള്ള സംഘടനകളുടെ സഖ്യമെന്ന നിലയില്‍ ജനകീയ ജനാധിപത്യ മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ചത്. സാമൂഹിക നീതി, സാമ്പത്തിക നീതി, ലിംഗനീതി, പാരിസ്ഥിതിക നീതി എന്നിവ മുന്നണിയുടെ അടിസ്ഥാന പ്രമാണങ്ങളായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുകയും പൊതു നിലപാടിനോട് യോജിപ്പുള്ള സംഘടനകളെയും സ്ഥാനാര്‍ത്ഥികളെയും പിന്തുണക്കുകയും ചെയ്യും. ജനകീയ പ്രശ്‌നങ്ങളില്‍ യോജിച്ച് പ്രക്ഷോഭണ പ്രചാരണങ്ങള്‍ നടത്തും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന കണ്‍വന്‍ഷനില്‍ മുന്നണി വിപുലീകരിക്കും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
രണ്ട് ഓണ്‍ലൈന്‍ യോഗങ്ങള്‍ക്ക് ശേഷം നവംബര്‍ 14ന് എറണാകുളം സഹോദര ഭവനില്‍ ചേര്‍ന്ന യോഗത്തിലാണ് മുന്നണിയുടെ സംഘാടക സമിതി രൂപീകരിച്ചത്. യോഗത്തില്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ സണ്ണി എം കപിക്കാട് ആമുഖ പ്രഭാഷണം നടത്തി. കെ അംബുജാക്ഷന്‍ (കേരള ദലിത് പാന്തേഴ്‌സ്), ജിയോ ജോസ് (എന്‍എപിഎം), ജോര്‍ജ് മൂലേച്ചാലില്‍ (കേരള കാത്തലിക് റിഫോമേഷന്‍ മൂവ്‌മെന്റ്), അഡ്വ. ജെയ്‌മോന്‍ തങ്കച്ചന്‍ (സമാജ് വാദി ജന പരിഷത്ത്), അജിത സാനു (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), ടി ജി തമ്പി, പി ജെ തോമസ്, ജോര്‍ജ് ജോസഫ്, കെ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ സുനില്‍ കുമാര്‍ സ്വാഗതവും പി കെ കുമാരന്‍ നന്ദിയും പറഞ്ഞു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
50 അംഗ സംസ്ഥാന സമിതിയും 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. പിജെ തോമസ് (കണ്‍വീനര്‍), പ്രൊഫ. കുസുമം ജോസഫ്, (NAPM), കെ അബുജാക്ഷന്‍ (KDP), സണ്ണി എം കപിക്കാട് (ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം), കെ എസ് ഹരിഹരന്‍ (RMPI), അഡ്വ. ജെയ്‌മോന്‍ തങ്കച്ചന്‍ (സമാജ് വാദി ജന പരിഷത്ത്), ജോര്‍ജ് മൂലേച്ചാലില്‍ (KCRM), മഗ്ലിന്‍ ഫിലോമിന, കെ ഡി മാര്‍ട്ടിന്‍, അജിത സാനു, അഡ്വ. കെ വി ഭദ്ര കുമാരി, ജോര്‍ജ് മുല്ലക്കര, കെ സന്തോഷ് കുമാര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Augatian Nadayckal.Theerthamkara, Padannakad po Ka
November 15, 2020 at 4:33 pm
PDF ജനകീയ മുന്നണിക്ക് വിജയാശംസകൾ നേരുന്നു. സംസ്ഥാനത്തിന്നുള്ള എല്ലാ ജീർണ്ണതകൾ നീക്കി പുതിയെരു കേരളം പടുത്തുയർത്താൻ എല്ലാവിധ പിന്തുണയും നേരുന്നു.