ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം : ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം
കൊവിഡ് പ്രതിരോധത്തിനിടയിലും സിഎഎ വിരുദ്ധ സമരത്തിന്റെയും ഭീം കൊറേഗാവ് സംഭവത്തിന്റെയും മറവില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം. ആനന്ദ് തെല്‍തും ഡെയെയും ഗൗതം നവലാഖയെയും എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്.
ലോകത്തെ പിടികൂടിയിരിക്കുന്ന കൊവിഡ് 19ന്റെ വ്യാപനത്തെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് രാജ്യത്തെ സര്‍ക്കാരുകള്‍. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാരുകളും ഒറ്റക്കെട്ടായി ജനങ്ങളും സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇതിനിടയിലും ആശങ്ക സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പലയിടത്തു നിന്നും പുറത്തുവരുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുസ്ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അങ്ങേയറ്റം അപലപനീയമാണ്. ചിലയിടങ്ങളില്‍ അവര്‍ക്ക് ചികിത്സയും ഭക്ഷണവും നിഷേധിക്കപ്പെടുന്നതായും വാര്‍ത്തകളുണ്ട്. പലയിടത്തും ദലിതരും ആദിവാസികളും ചേരിനിവാസികളും സമാനമായ തരത്തില്‍ വിവേചനങ്ങള്‍ നേരിടുന്നുണ്ട്. ഈ സ്ഥിതി അതീവഗുരുതരവും ആശങ്ക ഉളവാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും അവരുടെ ആരോഗ്യം സംരക്ഷിക്കാനും നമ്മുടെ സര്‍ക്കാരുകള്‍ക്ക് ബാദ്ധ്യതയുണ്ട്. അതിനാല്‍ ഇത്തരം അക്രമങ്ങളും വിവേചനങ്ങളും തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതി ആവശ്യപ്പെടുന്നു. കൊവിഡ് പ്രതിരോധത്തിനിടയിലും സിഎഎ വിരുദ്ധ സമരത്തിന്റെയും ഭീം കൊറേഗാവ് സംഭവത്തിന്റെയും മറവില്‍ പൗരാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം. ആനന്ദ് തെല്‍തും ഡെയെയും ഗൗതം നവലാഖയെയും എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്.
ലോക് ഔട്ട് കാലാവധി നീളുന്നതിനാല്‍ അസംഘടിത തൊഴിലാളികള്‍, കര്‍ഷകര്‍, ദിവസ വേതനക്കാര്‍, കുടിയേറ്റ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ കടുത്ത ദുരിതത്തിലേക്കും ദാരിദ്യത്തിലേക്കും പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇതു വരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ ഇവരുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല. അതിനാല്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ സൗജന്യ റേഷനു പുറമെ മൂന്ന് മാസത്തേക്ക് 10000 രൂപ വീതം ധനസഹായം നല്‍കണം. സംസ്ഥാനങ്ങള്‍ക്ക് അതിനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നല്‍കണം. എല്ലാ സംസ്ഥാനങ്ങളിലുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ പ്രത്യേക ട്രെയിന്‍ – ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തണം. അവര്‍ക്ക് കര്‍ശനമായ ആരോഗ്യ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തണം.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളും കടുത്ത ദുരിതത്തിലാണ്. വലിയൊരു വിഭാഗത്തിന് തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ആവശ്യമായ ആരോഗ്യ സുരക്ഷയും ഭക്ഷണവും പലര്‍ക്കും ലഭിക്കുന്നില്ല. അന്യ രാജ്യത്ത് അരക്ഷിതരായി കഴിയുന്നതിന്റെ മാനസിക സംഘര്‍ഷവും അവര്‍ നേരിടുന്നുണ്ട്. നാട്ടില്‍ കഴിയുന്ന അവരുടെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണം. തൊഴിലും ഉപജീവനോപാധികളും നഷ്ടപ്പെടുന്ന എല്ലാവര്‍ക്കും അടിയന്തര ധനസഹായവും പകരം ഉപജീവന മാര്‍ഗവും ഉറപ്പുവരുത്തുന്ന ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. വായ്പകള്‍ തിരിച്ചടക്കാന്‍ ശേഷിയില്ലാത്ത ദുര്‍ബല ജനവിഭാഗങ്ങളുടെയും കര്‍ഷകരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളണം.
ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി
സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍) 9847036356, കെ കെ കൊച്ച്, അഡ്വ. കെ വി ഭദ്രകുമാരി, കെ ഡി മാര്‍ട്ടിന്‍, കെ സുനില്‍ കുമാര്‍, പി ജെ തോമസ്, കെ സന്തോഷ് കുമാര്‍, ശശികുമാര്‍ കിഴക്കേടം, ഫിലോസ് കോശി (കണ്‍വീനര്‍മാര്‍).
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in