ഉവൈസിയും ആസാദുമല്ല ഒറ്റുകാര്‍

കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന ഉത്തരേന്ത്യന്‍ മൗലാനമാരുടെ അവസ്ഥ കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കണ്ടതാണല്ലോ. ഒരു വേദിയില്‍ പോലും മുസ്ലിം നേതാക്കളെ അടുപ്പിക്കാതെയാണു രാഹുല്‍ ഗാന്ധി പോലും പ്രചാരണം നടത്തിയത്. പത്തിരുപത് വര്‍ഷം മുന്‍പ് വരെ പ്രചാരണ വാഹനത്തിലും വേദിയിലും താടിയും തൊപ്പിയും വെച്ചവരെ കൊണ്ട് നിറഞ്ഞിരുന്ന ഇലക്ഷന്‍ രംഗത്ത് നിന്നും ഒരാളെ പോലും അടുപ്പിക്കണ്ട എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് പോലുള്ള മതേതര പര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ പോലും എത്തി എന്നതാണു ദേശീയ പ്രസ്ഥാനങ്ങളിലെ മുസ്ലിം പ്രാതിനിധ്യം ബാക്കി വെക്കുന്നത്.

മദ്രാസിലെ രാജാജി ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വെച്ച് ഖായിദെ മില്ലാത്ത് അവകാശപ്പെട്ടത് ചിതറിപോയ മുസ്ലിം സമൂഹത്തിനു വേണ്ടിയാണു ഈ തീരുമാനമെന്നാണു. വിഭജനാനന്തര ഇന്ത്യയില്‍ ഭൂരിഭാഗം മുസ്ലിം നേതൃത്വവും പാക്കിസ്ഥാനിലേക്ക് കുടിയേറി പോയതിനാല്‍ ഒറ്റപ്പെട്ട് പോയവര്‍ക്ക് ആശ്വാസമാകാനാണു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് രൂപീകരിച്ചത്. അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിലുള്ള മുസ്ലിം നേതാക്കള്‍ പറഞ്ഞത് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് നില്‍ക്കുകയാണു മുസ്ലിങ്ങള്‍ക്ക് നല്ലതെന്നും അല്ലാതെ ഭിന്നിച്ച് നില്‍ക്കുന്ന ഇത്തരം ഒരു കൂട്ടായ്മ കൊണ്ട് ഗുണം ഉണ്ടാകില്ല എന്നുമാണു. മുഹമ്മദ് ഇസ്മായില്‍ സാഹിബ് അവരുടെ വാദങ്ങളെയെല്ലാം മുറിച്ച് കൊണ്ട് സ്വതന്ത്രമായി മുസ്ലിം സ്വത്വ രാഷ്ട്രീയം മുന്നോട്ട് വെക്കുകയായിരുന്നു. ബാക്കിയുള്ള ചരിത്രം നമ്മള്‍ കണ്ടതാണു. മുസ്ലിങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ മതേതരത്വത്തെ മുറുകെ പിടിച്ച് കൊണ്ട് പാര്‍ലമെന്റിനകത്ത് അനവധി മുസ്ലിം നേതാക്കളുടെ ശബ്ദം ഉയര്‍ന്നത്. ഏക സിവില്‍ കോഡ് മുതല്‍ സവര്‍ണ്ണ സംവരണം വരെയുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസ്സിന്റേയും സി പി എം ന്റെയും ഒക്കെ മുസ്ലിം പ്രതിനിധികള്‍ നിശബ്ദരായ ഘട്ടത്തില്‍ സമുദായത്തെയും ദളിതരെയും ബാധിക്കുന്ന വിഷയങ്ങളില്‍ പാര്‍ട്ടി വിപ്പ് ഭയക്കതെ നിലപാട് സ്വീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന ഉത്തരേന്ത്യന്‍ മൗലാനമാരുടെ അവസ്ഥ കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കണ്ടതാണല്ലോ. ഒരു വേദിയില്‍ പോലും മുസ്ലിം നേതാക്കളെ അടുപ്പിക്കാതെയാണു രാഹുല്‍ ഗാന്ധി പോലും പ്രചാരണം നടത്തിയത്. പത്തിരുപത് വര്‍ഷം മുന്‍പ് വരെ പ്രചാരണ വാഹനത്തിലും വേദിയിലും താടിയും തൊപ്പിയും വെച്ചവരെ കൊണ്ട് നിറഞ്ഞിരുന്ന ഇലക്ഷന്‍ രംഗത്ത് നിന്നും ഒരാളെ പോലും അടുപ്പിക്കണ്ട എന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് പോലുള്ള മതേതര പര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ പോലും എത്തി എന്നതാണു ദേശീയ പ്രസ്ഥാനങ്ങളിലെ മുസ്ലിം പ്രാതിനിധ്യം ബാക്കി വെക്കുന്നത്.

കോണ്‍ഗ്രസ്സും സി പി എം ഉം കേരളത്തിലെ മുസ്ലിങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരം ഉയര്‍ത്തി കാട്ടി അവരുടെ നേട്ടമായി അവതരിപ്പിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സ് കാലങ്ങളോളം ഭരിച്ച ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഇത്തരം ഒരു മെച്ചപ്പെട്ട ജീവിതം മുസ്ലിങ്ങള്‍ക്ക് ചൂണ്ടി കാണിക്കാന്‍ അവര്‍ക്കാവില്ല. വര്‍ഷങ്ങളോളം ഭരിച്ച ബംഗാളിലോ ത്രിപുരയിലോ ഇത്തരം ഒരു നേട്ടം ഉയര്‍ത്തി കാണിക്കാന്‍ സി പി എം നും കഴിയില്ല. പക്ഷെ കേരളത്തിലെ മുസ്ലിങ്ങളുടെ തന്ത ചമയാന്‍ ഇവര്‍ക്കൊട്ട് ആവേശത്തിനു കുറവുമില്ല. ഇവിടെയാണു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനേയും അതിന്റെ നേതൃത്വത്തെയും മനസിലാക്കേണ്ടത്. ആ പ്രസ്ഥാനത്തിന്റെ ഭരണ പങ്കാളിത്വം കൊണ്ടാണു കേരളത്തില്‍ മുസ്ലിം സമൂഹത്തിനു മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടായത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇത്രയും പറഞ്ഞ് വന്നത് ഇന്നലെ ബീഹാറില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ കാരണം ഉവൈസിയും എസ് ഡി പി ഐ യും ഒക്കെ ആണെന്ന സൈബര്‍ തന്തമാരുടെ കരച്ചില്‍ കേട്ടത് കൊണ്ടാണു. മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ നേതാവ് പോലുമില്ലാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് തകര്‍ന്നത് ഏത് മുസ്ലിം ദളിത് രാഷ്ട്രീയ പ്രസ്ഥാനം കാരണമാണു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്ന ഒരാളുടെ പാര്‍ട്ടി ഈ കൊച്ച് കേരളത്തിലെ കേവല പിണറായിസ്റ്റുകളായി മാറിയത് ഏത് സ്വത്വ രാഷ്ട്രീയ പാര്‍ട്ടി കാരണമാണു. ശിവസേന പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനയുമായി അധികാരം പങ്കിടുന്ന ഒരു പാര്‍ട്ടിക്ക് എന്ത് കൊണ്ട് ചന്ദ്രശേഖര്‍ ആസാദുമായും ഉവൈസിയുമായും പങ്ക് കൂടാന്‍ കഴിയുന്നില്ല. ആര്‍ ജെ ഡിക്ക് പിന്തുണ കൊടുത്ത് കൊണ്ട് സ്വധീനമുള്ള സ്ഥലങ്ങളില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ സീറ്റുകള്‍ ബീഹാറില്‍ ലഭ്യമാകുമായിരുന്നു എന്നിരിക്കെ അധികാര ആര്‍ത്തി മൂത്ത് ഇത്രയും നാണം കെട്ട അവസ്ഥയിലേക്ക് എത്തേണ്ട കാര്യമുണ്ടായിരുന്നോ കോണ്‍ഗ്രസ്സിന്?

ജയിച്ച് കേറുന്ന കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ അംഗങ്ങളേക്കാള്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ ആ അഞ്ച് അംഗങ്ങളായിരിക്കും ബീഹാര്‍ നിയമസഭയില്‍ ദളിത് മുസ്ലിം സമൂഹത്തിനു ഗുണകരമാകുക എന്നതുകൊണ്ട് തന്നെയാണു ബീഹാര്‍ ജനത അവരെ തെരഞ്ഞെടുത്തത്. അതിന്റെ കൊതികെറുവ് കൊണ്ട് നിങ്ങള്‍ ഒറ്റുകാരനായി മുദ്രകുത്തിയാല്‍ അവരത് അംഗീകാരമായി കാണും. അര്‍ദ്ധ ഹിന്ദുത്വവുമായി നടന്ന് തീവ്രഹിന്ദുത്വത്തില്‍ കൂട്ടിയിടിച്ച് തകര്‍ന്ന് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷിക്കേണ്ട ബാധ്യത ഇവിടുത്തെ മുസ്ലിം ദളിത് സമൂഹത്തിനാണെന്ന നിങ്ങളുടെ ഉമ്മാക്കി ഒക്കെ കൈയ്യില്‍ വെച്ചാല്‍ മതി. ബാബരി മസ്ജിദിനു കാവല്‍ നില്‍ക്കാന്‍ നേരമില്ലാതിരുന്ന നിങ്ങളിപ്പോള്‍ രാമക്ഷേത്രത്തിനു കാവല്‍ നില്‍ക്കാന്‍ നടത്തുന്ന ഈ ഉന്തും തള്ളുമുണ്ടല്ലോ അത് മാത്രം മതി ഈ രാജ്യം നിങ്ങളെ വലിച്ച് കുപ്പതൊട്ടിയിലെറിയാന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply