ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ നിര്‍ത്തിവെക്കണം, ദേവികയുടെ മരണം സര്‍ക്കാര്‍ നടത്തിയ കൊലപാതകം

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന് മുന്‍പ് തന്നെ ആദിവാസി, ദലിത്, പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ കുട്ടികള്‍ പഠനത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദിവാസി മേഖലയിലും ദലിതര്‍ക്കിടയിലും മറ്റ് പാര്‍ശ്വവല്‍കൃത സമൂഹങ്ങളിലും ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുണ്ട് എന്ന് സര്‍ക്കാരിനും ബോദ്ധ്യമുണ്ട്. എന്നാല്‍ ഈ ആശങ്കകളും വസ്തുതകളും പരിഗണിക്കാതെ ഒരുവിധ മുന്നൊരുക്കവും നടത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി ഓണ്‍ലൈന്‍ ക്‌ളാസുകളുമായി മുന്നോട്ടു പോകുകയായിരുന്നു.

സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം ദലിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും ദരിദ്രരുമായ സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ കുട്ടികളെ പുറന്തള്ളുമെന്ന മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമായിരിക്കുന്നു. പഠന സൗകര്യമില്ലാത്തതിനാല്‍ മലപ്പുറം വളാഞ്ചേരിയില്‍ ദേവിക എന്ന ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. ദാരുണമായ ഈ മരണത്തില്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ദു:ഖം രേഖപ്പെടുത്തുന്നു.

എന്നാല്‍ ഇത് ആത്മഹത്യയെന്ന് കരുതാനാകില്ല. വിവേചനപരമായ നടപടികളിലൂടെ സര്‍ക്കാര്‍ നടത്തിയ ഭരണകൂട കൊലപാതകമാണ്. സര്‍ക്കാര്‍ തന്നെയാണ് ഈ മരണത്തിന് ഉത്തരവാദി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുന്നതിന് മുന്‍പ് തന്നെ ആദിവാസി, ദലിത്, പാര്‍ശ്വവല്‍കൃത വിഭാഗങ്ങളിലെ കുട്ടികള്‍ പഠനത്തില്‍ നിന്ന് പുറത്താക്കപ്പെടുമെന്ന് വിവിധ സംഘടനകള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആദിവാസി മേഖലയിലും ദലിതര്‍ക്കിടയിലും മറ്റ് പാര്‍ശ്വവല്‍കൃത സമൂഹങ്ങളിലും ടെലിവിഷന്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളില്ലാത്ത ആയിരക്കണക്കിന് കുടുംബങ്ങളുണ്ട് എന്ന് സര്‍ക്കാരിനും ബോദ്ധ്യമുണ്ട്. എന്നാല്‍ ഈ ആശങ്കകളും വസ്തുതകളും പരിഗണിക്കാതെ ഒരുവിധ മുന്നൊരുക്കവും നടത്താതെ സര്‍ക്കാര്‍ ഏകപക്ഷീയമായി ഓണ്‍ലൈന്‍ ക്‌ളാസുകളുമായി മുന്നോട്ടു പോകുകയായിരുന്നു. തല്‍ഫലമായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പoനത്തിന് പുറത്തായി. ജാതീയവും സാമൂഹികവുമായ വിഭജനമാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും സൃഷ്ടിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്ക് അത് സൃഷ്ടിച്ച മാനസിക ആഘാതം വളരെ വലുതാണ്. അതിന്റെ പ്രതിഫലനമാണ് ദേവികയുടെ ആത്മഹത്യ.

കടുത്ത സാമൂഹിക വിവേചനം സൃഷ്ടിക്കുന്ന ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ത്ഥികളുടെ കൃത്യമായ കണക്കെടുപ്പ് നടത്തണം. അവര്‍ക്ക് കൂടി പഠന സൗകര്യം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ പഠനം പുനരാരംഭിക്കാവൂ. അല്ലെങ്കില്‍ അല്‍പ്പം വൈകിയാലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണങ്ങളോടെ ക്ലാസുകള്‍ തുടങ്ങണം. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആവശ്യമെങ്കില്‍ സമരരംഗത്തിറങ്ങണമെന്നും ദലിത്- ആദിവാസി – മത്സ്യത്തൊഴിലാളി സംഘടനകളോടും ജനാധിപത്യ സംഘടനകളോടും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യര്‍ത്ഥിക്കുന്നു.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംസ്ഥാന സംഘാടക സമിതിക്ക് വേണ്ടി,
സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍) 9847036356,
കെ കെ കൊച്ച്, അഡ്വ. കെ വി ഭദ്രകുമാരി, കെ ഡി മാര്‍ട്ടിന്‍, കെ സുനില്‍ കുമാര്‍, പി ജെ തോമസ്, കെ സന്തോഷ് കുമാര്‍, ശശികുമാര്‍ കിഴക്കേടം, ഫിലോസ് കോശി (കണ്‍വീനര്‍മാര്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply