മഹാമാരിക്കൊപ്പം ജീവിതത്തോടും പോരാട്ടം തുടരുകയാണ് നഴ്‌സുമാര്‍
ലോകത്തുതന്നെ നഴ്‌സുമാരെ ഏറ്റവുമധികം സംഭാവന ചെയ്ത പ്രദേശം കേരളമാണല്ലോ. ഇപ്പോള്‍ കൊവിഡിനെതിരായ. പോരാട്ടത്തിലും മുന്‍നിരയില്‍ അവര്‍ തന്നെ. എന്നാല്‍ അവര്‍ വളറെ ഗുരുതരമായ ക്ലേശങ്ങളും ബുദ്ധിമുട്ടുകളുമാണ് തൊഴില്‍ മേഖലയില്‍ അവര്‍ നേരിടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുമാത്രമല്ല, ഇന്ത്യയിലെ തന്നെ മഹാനഗരങ്ങളിലെ സ്ഥിതിയും അതു തന്നെയാണ്. മുംബൈ തന്നെ ഉദാഹരണം. ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് ബാധയുണ്ടെന്ന കാര്യം മറച്ചു വെച്ചതാണ് അമ്പതോളം നഴ്‌സുമാര്‍ക്ക് രോഗബാധയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. എന്തായാലും മറച്ചുവെച്ചതില്‍ ആശുപത്രി ഉടമകള്‍ക്കു മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടാകുമല്ലോ. എങ്കിലത് എത്ര ദയനീയമായ അവസ്ഥയാണ്.
കൊവിഡിനെതിരെ ജീവന്‍ പണയം വെച്ച് ലോകമാകെ പോരാടുന്നത് ആരോഗ്യപ്രവര്‍ത്തകരാണല്ലോ. പലര്‍ക്കും രോഗബാധയുണ്ടാകുകയും ജീവന്‍ തന്നെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരില്‍ തന്നെ ഏറ്റവും വെല്ലുവിളി നേരിടുന്നത് നഴ്‌സുമാരാണ്. 24 മണിക്കൂറും കര്‍മ്മനിരതരാണവര്‍. മിക്കവരുടേയും വേതനം തുച്ഛം. ഈ നിര്‍ണ്ണായകഘട്ടത്തിലും സുരക്ഷാനടപടികള്‍ കുറവ്. എങ്കിലും അവര്‍ പോരാട്ടം തുടരുകയാണ്, കൊവിഡിനോടും സ്വന്തം ജീവിതത്തോടും. കഴിഞ്ഞ ദിവസം കടന്നു പോയ ലോക ആരോഗ്യദിനം ഈ വര്‍ഷം സമര്‍പ്പിക്കപ്പെട്ടത് നഴ്‌സുമാര്‍ക്കായിരുന്നു. നേരത്തെയുള്ള തീരുമാനമായിരുന്നു എങ്കിലും കൊവിഡ് കാലഘട്ടത്തില്‍ അതേറെ പ്രസക്തമായി.
ലോകത്തുതന്നെ നഴ്‌സുമാരെ ഏറ്റവുമധികം സംഭാവന ചെയ്ത പ്രദേശം കേരളമാണല്ലോ. ഇപ്പോള്‍ കൊവിഡിനെതിരായ. പോരാട്ടത്തിലും മുന്‍നിരയില്‍ അവര്‍ തന്നെ. എന്നാല്‍ അവര്‍ വളറെ ഗുരുതരമായ ക്ലേശങ്ങളും ബുദ്ധിമുട്ടുകളുമാണ് തൊഴില്‍ മേഖലയില്‍ അവര്‍ നേരിടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുമാത്രമല്ല, ഇന്ത്യയിലെ തന്നെ മഹാനഗരങ്ങളിലെ സ്ഥിതിയും അതു തന്നെയാണ്. മുംബൈ തന്നെ ഉദാഹരണം. ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് ബാധയുണ്ടെന്ന കാര്യം മറച്ചു വെച്ചതാണ് അമ്പതോളം നഴ്‌സുമാര്‍ക്ക് രോഗബാധയുണ്ടാകാന്‍ കാരണമെന്നാണ് വിവരം. എന്തായാലും മറച്ചുവെച്ചതില്‍ ആശുപത്രി ഉടമകള്‍ക്കു മാത്രമല്ല, ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടാകുമല്ലോ. എങ്കിലത് എത്ര ദയനീയമായ അവസ്ഥയാണ്. ഡല്‍ഹിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. .ഗള്‍ഫിലടക്കം പല രാജ്യങ്ങൡും ജോലിചെയ്യുന്ന നഴ്‌സുമാരും വലിയ ബുദ്ധിമുട്ടിലാണെന്നാണ് റിപ്പോര്‍ട്ട്. എത്ര ശ്രമിച്ചാലും സംസ്ഥാനസര്‍ക്കാരിന് ഇതിലെല്ലാം ഇടപെടുന്നതില്‍ പരിമിതിയുണ്ട്. എങ്കിലും ഡല്‍ഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കത്തയച്ചിരുന്നു. രോഗലക്ഷണമുള്ളവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും നഴ്സുമാരുടെ ബന്ധുക്കളേയും പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
കേരളചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ് നഴ്‌സുമാരുടെ ജീവിതം. എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരം ഇന്നുമവര്‍ക്ക് ലഭിച്ചിട്ടില്ല. മാലാഖമാര്‍ എന്നൊക്കെ വിളിക്കുമെങ്കിലും അടുത്തകാലം വരേയും നഴ്‌സിംഗ് ജോലിയെ മോശപ്പെട്ട ഒന്നായിട്ടായിരുന്നു കേരളം പൊതുവില്‍ കണ്ടിരുന്നത്. പ്രധാനമായും മധ്യതിരുവിതാംകൂറിലെ കൃസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഈ മേഖലിയേലക്ക് വന്നിരുന്നത് എന്നതിനാല്‍ സാമുദായികമായും വീക്ഷിച്ചിരുന്നവര്‍ നിരവധിയായിരുന്നു. പ്രധാനമായും വള്ളുവനാട്ടില്‍ കറങ്ങിത്തിരിച്ചിരുന്ന നമ്മുടെ മലയാള സാഹിത്യവും നഴ്‌സുമാരെ പരിഗണിച്ചിരുന്നതേയില്ല. പാറപ്പുറത്തിന്റെ അരനാഴിക നേരമായിരുന്നു വ്യത്യസ്ഥമായ ആക്കാലത്തെ ഒരു പ്രധാന കൃതി.
മലയാളി പുരുഷന്മാരുടെ പ്രവാസമാണല്ലോ നാമെന്നും ആഘോഷിക്കുന്നത്. പ്രവാസം ശക്തിപ്പെട്ട 1970കള്‍ മുതല്‍ തന്നെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കുമുള്ള നഴ്‌സുമാരുടെ കുടിയേറ്റവും ആരംഭിച്ചിരുന്നു. ഒരു ഘട്ടത്തില്‍ തകര്‍ന്നു തരിപ്പണമാകുമായിരുന്ന കേരള സമ്പദ് ഘടനയെ പിടിച്ചു നിര്‍ത്തുന്നതില്‍ പ്രവാസം വഹിച്ച പങ്കിനെ കുറിച്ചെല്ലാം വാചാലരാകുമ്പോള്‍ നഴ്‌സുമാരെ മിക്കവരും പരാമര്‍ശിക്കാറില്ല. എന്തിനേറെ, സമീപകാലത്ത് കൊട്ടിഘോഷിച്ച് നടത്തിയ ആഗോള കേരള സഭയില്‍ പോലും ഇവര്‍ക്ക് വേണഅടത്ര പ്രാതിനിധ്യം ഇല്ലായിരുന്നു എന്ന പരാതിയുണ്ട്. ഒരു ഘട്ടത്തില്‍ നഴ്‌സാണെന്നറിഞ്ഞാല്‍ വിവാഹം കഴിക്കാന്‍ പോലും ആരും തയ്യാറായിരുന്നില്ല. പിന്നീട് നിരവധി പേര്‍ക്ക് വിദേശത്തുപോകാനുള്ള എളുപ്പവഴിയായി നഴ്‌സുമാരെ വിവാഹം കഴിക്കല്‍ മാറിയെന്നത് വേറെ കാര്യം. അതേസമയം ആധുനിക വൈദ്യശാസ്ത്രം, രോഗീ ശുശ്രൂഷ, കുടുംബങ്ങളുടെയും, നാട്ടിന്‍ പുറങ്ങളുടെയും സാമ്പത്തിക വളര്‍ച്ച, വ്യക്തി വികാസം, സ്ത്രീകളുടെ സാമൂഹിക പദവി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ അവരുടെ സംഭാവനകളെ ആരും അംഗീകരിക്കാറില്ല.
ഈ സമയത്തെല്ലാം അപൂര്‍വ്വം ചില രാജ്യങ്ങളിലൊഴികെ മിക്കയിടങ്ങളിലും ഇവരുടെ വേതനവും തൊഴില്‍ സാഹചര്യങ്ങളും വളറെ മോശമായിരുന്നു. ഇന്ത്യയിലേയും കേരളത്തിലേയും അവസ്ഥയും വളരെ കഷ്ടമായിരുന്നു. മറ്റേതുമേഖലയെക്കാള്‍ ഭീകരമായ ചൂഷണമാണ് ഭൂമിയിലെ മാലാഖമാര്‍ എന്നൊക്കെ വിശേഷിപ്പിച്ച് ഇവരോട് നാം ചെയ്തിരുന്നത്. 12 മുതല്‍ 16 മണിക്കൂര്‍ വരെ നീണ്ടു നിന്ന ജോലി സമയം, 1000 മുതല്‍ 3000 രൂപ വരെയുള്ള തുച്ഛമായ വേതനം, പ്രസവാവധി ഇല്ല, ഇ എസ് ഐ, പി എഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇല്ല, ജോലി സ്ഥിരത ഇല്ല, വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ബോണ്ട് വ്യവസ്ഥ എന്ന അടിമ സമ്പ്രദായം, ഒബ് സര്‍വേര്‍, കോണ്‍ട്രാക്ട്, അധികാരികളുടെ മാനസിക ശാരീരിക പീഡനങ്ങള്‍ എന്നിങ്ങനെ ദുരിതങ്ങളുടെ പട്ടിക അനന്തമായിരുന്നു. 2011 ഒക്ടോബര്‍ 18 നു മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ നേഴ്‌സും തൊടുപുഴ സ്വദേശിനിയുമായ ബീന ബേബി തൊഴില്‍ ചൂഷണവും പീഡനങ്ങളിലും മനം മടുത്തു ആത്മഹത്യാ ചെയ്ത സംഭവമായിരുന്നു മനുഷ്യരായി ജീവിക്കാനുള്ള നഴ്‌സുമാരുടെ ഐതിഹാസിക പോരാട്ടത്തിന് പ്രേരകമായത്. സമരത്തിന്റെ അലയൊലികള്‍ ഡല്‍ഹിയിലേക്കും കല്‍ക്കട്ടയിലേക്കും മറ്റും പടര്‍ന്നു. പാര്‍ലിമെന്റിലും അതിന്റെ പ്രതിഫലനമുണ്ടായി. തുടര്‍ന്നാണ് സമരകേന്ദ്രം കേരളമായി മാറിയത്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനയാണ് ഈ മുന്നേറ്റത്തില്‍ മുഖ്യമായ പങ്കു വഹിച്ചത്. 2011 ഒക്ടോബര് 12നാണു ഈ സംഘടന തൃശൂരില്‍ വെച്ച് രൂപീകരിക്കപ്പെട്ടത്. വന്‍കിട സ്വകാര്യ ആശുപത്രികളുടെ പരസ്യ പ്രലോഭനത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തുടക്കതതില്‍ സമരവാര്‍ത്തകള്‍ മുക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയയാണ് ആ ജീവന്മരണപോരാട്ടത്തെ പൊതുസമൂഹത്തിലെത്തിച്ചതില്‍ മുഖ്യപങ്കു വഹിച്ചത്. തുടര്‍ന്ന് കേരളത്തിലെമ്പാടും ആഞ്ഞടിച്ച പോരാട്ടങ്ങളുടെ ഭാഗമായി ചില നേട്ടങ്ങളൊക്കെ ഉണ്ടായെങ്കിലും പല ആശുപത്രികളും കുതന്ത്രങ്ങളിലൂടെ പല തീരുമാനങ്ങളും നടപ്പാക്കുന്നില്ല. ഡോക്ടറും നഴ്‌സുമായുള്ള ബന്ധം ഇപ്പോഴും ഫ്യൂഡല്‍ സമ്പ്രദായത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അത് ജനാധിപത്യപരമായി വികസിക്കണം. ഇതുപോലുള്ള നിര്‍ണ്ണായക അവസരങ്ങളില്‍ ഏറെ വാഴ്ത്തപ്പെടുമെങ്കിലും പിന്നീട് വളരെ പെട്ടന്നു തന്നെ എല്ലാവരും അതു മറക്കുന്നു. അതിനാല്‍ തന്നെ മാറാരോഗങ്ങളോടെന്ന പോലെ സ്വന്തം ജീവിതത്തോടും ഇനിയും പട പൊരുതേണ്ട അവസ്ഥയിലാണ് കേരളത്തിലെ ഈ പെണ്‍പോരാളികള്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in