nothing is left in left, nothing is right in right
കേരളത്തിലെ രാഷ്ട്രീയാവസ്ഥയെ വിലയിരുത്തിയാല്‍ മറ്റെന്താണ് പറയാന്‍ കഴിയുക? സോളാര്‍ വിവാദത്തോടെ ഇരുമുന്നണികളും തങ്ങളുടെ യഥാര്‍ത്ഥമുഖം നമുക്ക് കാണിച്ചുതന്നിരിക്കുന്നു. ആഴ്ചകളായി കേരളരാഷ്ട്രീയം സോളാറിനു ചുറ്റും കറങ്ങുന്നു. സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുകിട കച്ചവടക്കാരെല്ലാം പ്രതിസന്ധിയിലായി. സൗരോര്‍ജ്ജ പാനലുകള്‍ ഒന്നടങ്കം തട്ടിപ്പാണെന്ന ധാരണയും വ്യാപകമായി. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും പ്ങ്കുണ്ടെന്നതില്‍ സംശയമില്ല. ചിലര്‍ക്കെതിരെ നടപടിയെടുത്തു. നല്ലത്. എന്നാല്‍ തന്റേയോ തനിക്ക് വേണ്ടപ്പെട്ടവരുടേയോ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഇത്രയും […]
കേരളത്തിലെ രാഷ്ട്രീയാവസ്ഥയെ വിലയിരുത്തിയാല്‍ മറ്റെന്താണ് പറയാന്‍ കഴിയുക? സോളാര്‍ വിവാദത്തോടെ ഇരുമുന്നണികളും തങ്ങളുടെ യഥാര്‍ത്ഥമുഖം നമുക്ക് കാണിച്ചുതന്നിരിക്കുന്നു. ആഴ്ചകളായി കേരളരാഷ്ട്രീയം സോളാറിനു ചുറ്റും കറങ്ങുന്നു. സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുകിട കച്ചവടക്കാരെല്ലാം പ്രതിസന്ധിയിലായി. സൗരോര്‍ജ്ജ പാനലുകള്‍ ഒന്നടങ്കം തട്ടിപ്പാണെന്ന ധാരണയും വ്യാപകമായി.
സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പലര്‍ക്കും പ്ങ്കുണ്ടെന്നതില്‍ സംശയമില്ല. ചിലര്‍ക്കെതിരെ നടപടിയെടുത്തു. നല്ലത്. എന്നാല്‍ തന്റേയോ തനിക്ക് വേണ്ടപ്പെട്ടവരുടേയോ കൈകള്‍ ശുദ്ധമാണെന്ന് തെളിയിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു എന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായപ്പോഴേങ്കിലും രമേശ് ചെന്നിത്തലക്ക് ആഭ്യന്തരവകുപ്പ് നല്‍കി യുഡിഎഫിലെങ്കിലും ഒരു വെടിനിര്‍ത്തലിന് അദ്ദേഹം തയ്യാറാകുമായിരുന്നു. മുഴുവന്‍ ഘടകകക്ഷികളേയും ഐ ഗ്രൂപ്പിനേയും സ്വന്തം ഗ്രൂപ്പിലുള്ള പലരേയും വെറുപ്പിച്ച് തിരുവഞ്ചൂരിനെ ആഭ്യന്തരത്തില്‍ ഉറപ്പിച്ചു നിര്‍ത്തുമായിരുന്നില്ല. എന്തൊക്കെയോ എവിടേയോ ചീഞ്ഞുനാറുന്നെന്നു വ്യക്തം. എന്നാല്‍ ഇത്രയും നിര്‍ണ്ണായക ഘട്ടത്തില്‍ പോലും യുഡിഎഫ് ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാനുള്ള ശ്രമമുണ്ടായില്ല. പകരം ചെന്നിത്തലയുടേയും ഇ അഹമ്മദിന്റേയും ജോസ് കെ മാണിയുടേയും മന്ത്രിസ്ഥാനങ്ങളും മറ്റും ചര്‍ച്ച ചെയ്യാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഉമ്മന്‍ ചാണ്ടിക്ക് താന്‍ മന്ത്രിസഭയില്‍ വരുന്നതില്‍ താല്‍പര്യമില്ലെന്ന് ചെന്നിത്തല തുറന്ന് പറയുന്നതുവരെയെത്തി കാര്യങ്ങള്‍. അടുത്തൊന്നും ഒരു മുഖ്യമന്ത്രിയോ മുന്നണിയോ ഇത്രമാത്രം അധപതിച്ചിരിക്കില്ല.
ഇടതിന്റെ അവസ്ഥയും ഒട്ടും ഗുണകരമാണെന്ന് പറയാനാകില്ല. മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് എന്തൊക്കെയോ അജണ്ടയുടെ പുറകിലാണെന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും? മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന കഥകള്‍ക്കു പുറകെ സമരവുമായി പായുന്ന ഇടതുപക്ഷത്തിന് ഇക്കാലയളവില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരു വിഷയത്തിലും ഇടപെടാന്‍ സമയമുണ്ടായില്ല. അത് വിലക്കയറ്റമായാലും റോഡുകളുടെ തകര്‍ച്ചയായാലും മഴക്കെടുതിയായാലും ജനകീയ സമരങ്ങള്‍ക്കെതിരായ പോലീസ് രാജായാലും. കുറ്റവാളികളുടെ വെളിപ്പെടുത്തലുകള്‍ക്കു പുറകെ ഹര്‍ത്താല്‍, രാപ്പകല്‍ സമരം. ഇനിയിതാ സെക്രട്ടറിയേറ്റ്് ഉപരോധം. ഇടക്ക്് വലതില്‍ നിന്ന്് ചിലരെ വലിച്ച് ബദല്‍ മന്ത്രിസഭക്കുപോലും ശ്രമം. അതിനിടയില്‍ ലാവ്‌ലിനില്‍ പിണറായിയുടെ പങ്കുറപ്പിച്ച സിബിഐ റിപ്പോര്‍ട്ടും സിപിഎമ്മിലെ ഗ്രൂപ്പിസവും മുക്കാന്‍ കഴിഞ്ഞത് ഗുണകരമായി.
മറ്റൊന്നു കൂടി. ഈ തട്ടിപ്പില്‍ പണം നല്‍കിയവരില്‍ മിക്കവാറും കള്ളപ്പണക്കാര്‍. പിന്നേയോ.. കൈയില്‍ കുറെ പണവുമായി എന്നെ പറ്റിക്കൂ, എന്നെ പറ്റിക്കൂ എന്ന് മുറവിളി കൂട്ടുന്നവര്‍. എന്നാണ് നാം നന്നാകുക..? ആട്, തേക്ക്, മാഞ്ചിയം തുടങ്ങി എന്നു തുടങ്ങിയ തട്ടിപ്പുകളാണിത്. എന്നാലും പാഠം പഠിക്കാതെ നാം വീണ്ടും പറ്റിക്കപ്പെടാന്‍ നിന്നുകൊടുക്കും. മേലനങ്ങാതെ പണം കൊയ്യാന്‍. സ്ത്രീകളാണ് ഓഫറുകളുമായി വരുന്നതെങ്കില്‍ പറയുകയും വേണ്ട. തട്ടിപ്പു പുറത്തായാല്‍ എല്ലാവരും പതുക്കെ പുറത്തുവരും. എന്നേയും പറ്റിച്ചേ എന്നു വിലപിച്ച്. മാധ്യമങ്ങളും പറ്റിക്കപ്പെടാത്തവരുമാകട്ടെ സംഭവത്തിലെ സ്‌ത്രൈണകാഴ്ചയെ ആഘോഷിക്കുന്നു. കഥകള്‍ മെനയുന്നു. ജനതക്കു പറ്റിയ നേതാക്കളും നേതാക്കള്‍ക്കു പറ്റിയ ജനങ്ങളും. അല്ലാതെന്ത്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in