മുല്ലപ്പെരിയാറില്‍ വേണ്ടത് പുതിയ ടണല്‍

ഒരിടവേളക്കു ശേഷം മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും സജീവമാകുകയാണ്. അവിടെ വേണ്ടത് പുതിയ ഡാമല്ല, പുതിയ ടണലാണെന്നു വാദിക്കുകയാണ് ഏറെകാലം സമരത്തിനു നേതൃത്വം കൊടുത്ത സി പി റോയ്‌

മുല്ലപ്പെരിയാര്‍ ഡാം കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറെ കൊല്ലങ്ങളായി. ഇപ്പോള്‍ ഡാമിന്റെ പഴക്കം 129 വര്‍ഷമാണ്. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ പെരിയാര്‍ തീരദേശ വാസികള്‍ ശ്വാസമടക്കിപിടിച്ചാണ് ജീവിക്കുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത്.

എന്താണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ യഥാര്‍ത്ഥ പ്രശ്‌നം? എന്തുകൊണ്ടാണ് പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത്? ബദല്‍ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് സ്വീകരിക്കപ്പെടുന്നില്ല?

ബ്രിട്ടീഷുകാരും തിരുവിതാംകൂറുമായി ഉണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിലാണ് ഡാം കെട്ടിയത്. 999 വര്‍ഷത്തേക്കാണ് കരാര്‍. അത്രയും വര്‍ഷം ഈ ഡാം നിലനില്‍ക്കുമോ? ഡാമിനെ കുറിച്ചുള്ള പല പഠന റിപ്പോര്‍ട്ടുകളും ആശങ്കകള്‍ നല്‍കുന്നതാണ്. അപ്പോള്‍ പിന്നെ എന്താണ് പരിഹാരം? പഴയ നിര്‍മ്മിതികള്‍ പൊളിച്ചു പണിയുക എന്നതാണ് കീഴ് വഴക്കം. ഇവിടെ അത് സാധ്യമല്ല. കാരണം പുതിയ ഡാം നിര്‍മ്മിക്കാന്‍ 10 വര്‍ഷമെങ്കിലുമെടുക്കും. അതുവരെ തമിഴ് നാട്ടില്‍ ഏകദേശം 40 ലക്ഷം മനുഷ്യര്‍ക്ക് കുടിവെള്ളം കിട്ടാതാകും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അപ്പോള്‍ പിന്നെ എന്തുചെയ്യും? മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളമാണ് തേക്കടി തടാകത്തിലുള്ളത്. ഇവിടെ നിന്നാണ് തമിഴ് നാട്ടിലെ അഞ്ചു ജില്ലകളിലേക്ക് കുടിക്കാനും കാര്‍ഷികാവശ്യങ്ങള്‍ക്കുമുള്ള വെള്ളം കൊണ്ടുപോകുന്നത്. വെള്ളം
കിടക്കുന്ന പ്രദേശത്തേക്കാള്‍ 2800 അടി താഴെയാണ് തമിഴ്‌നാട്. അത്രയും ഉയരത്തിലുള്ള വെള്ളം താഴേക്കുകൊണ്ടുപോകാന്‍ എന്തിനാണ് ഒരു പുതിയ ഡാം? 1896 മുതല്‍ ഒരു ടണലിലൂടെയാണ് മുല്ലപ്പെരിയാറിലെ വെള്ളം തമിഴ് നാട്ടിലെത്തുന്നത്. ഈ ടണല്‍ റിസര്‍വോയറിന്റെ അടിത്തട്ടില്‍ നിന്ന് 105 അടി ഉയരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ ടണലിനു പകരം കുറെ കൂടി താഴ്ന്ന വിതാനത്തില്‍ മറ്റൊരു ടണല്‍ നിര്‍മ്മിച്ചാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ കഴിയും. തമിഴ് നാടിന് ഇപ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം ലഭിക്കുകയും ചെയ്യും. ഇതൊരു ഡീകമ്മീഷനിംഗ് ആണ്. കേരളത്തിലെ ജനങ്ങളുടെ ഒരു ദീര്‍ഘകാലാവശ്യമാണ് മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുക എന്നത്. ഇത് സുപ്രിംകോടതിയുടെ 2014ലെ വിധിയില്‍ പറഞ്ഞിട്ടുമുണ്ട്. പുതിയ ടണല്‍ നിര്‍മ്മിക്കുന്നതിന്റെ മുഴുവന്‍ ചിലവും തമിഴ് നാട് വഹിക്കണമെന്നും വിധിയിലുണ്ട്. ഈയൊരു നിര്‍ദ്ദേശം 2012ല്‍ ഞാന്‍ centrzl water commissionല്‍ കൊടുക്കുകയും അവരത് സുപ്രിംകോടതിക്ക് റെക്കമെന്റ് ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു വിധി വന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇനി കേരളസര്‍ക്കാരും മറ്റു ചിലരും പറയുന്ന പുതിയ ഡാമിന്റെ നിര്‍ദ്ദേശവും പരിശോധിക്കാം. നിലവിലെ ഡാമിന്റെ 1350 അടി പുറകിലാണ് പുതിയ ഡാം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നിലവിലെ ഡാമിനേക്കാള്‍ 60 അടി ഉയരവും 600 അടി നീളവും കൂടുതലാണതിന്. ഉള്‍ക്കെള്ളാവുന്ന ജലത്തിന്റെ അളവാകട്ടെ 40 ശതമാനം കൂടും. അതായത് ഇപ്പോഴുള്ളതിനേക്കാള്‍ വലിയൊരു ജലബോംബാണ് നമ്മുടെ തലക്കു മുകളില്‍ വാരന്‍ പോകുന്നതെന്നര്‍ത്ഥം. ഇത് നൂറോ ഇരുനൂറോ വര്‍ഷം കഴിഞ്ഞ് പഴയതായാല്‍ മൂന്നാമത്തെ ഡാം എവിടെ കെട്ടും? ഇതെല്ലാം നമ്മെ ഭരിക്കുന്നവര്‍ക്കറിയാം. പുതിയ ഡാം കെട്ടുമെന്നു പറയുന്നത് വെറും നുണയാണ്. ആളുകള്‍ അതു വിശ്വസിക്കുമെന്ന് കരുതാനാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply