ശബരിമല വിധിയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല

സ്ത്രീ – പുരുഷ ഭേദമില്ലാതെ സഞ്ചാരസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമെല്ലാം പ്രാഥമികമായ മൗലികാവകാശങ്ങളാണ്. അതംഗീകരിക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിധി. അതില്‍ മാറ്റം വരുത്തുകയാണെങ്കില്‍ നഷ്ടപ്പെടുന്നത് സുപ്രിംകോടതിയുടെ വിശ്വാസ്യത തന്നെയായിരിക്കും.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലനില്‍ക്കുന്ന വിധിയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. അങ്ങനെയുണ്ടെങ്കില്‍ അത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമായിരിക്കും. സ്ത്രീ – പുരുഷ ഭേദമില്ലാതെ സഞ്ചാരസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവുമെല്ലാം പ്രാഥമികമായ മൗലികാവകാശങ്ങളാണ്. അതംഗീകരിക്കുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിധി. അതില്‍ മാറ്റം വരുത്തുകയാണെങ്കില്‍ നഷ്ടപ്പെടുന്നത് സുപ്രിംകോടതിയുടെ വിശ്വാസ്യത തന്നെയായിരിക്കും. അതേസമയം സുപ്രിംകോടതി വിധി എന്തായാലും ഞാനത് അംഗീകരിക്കും.

വാസ്തവത്തില്‍ ശബരിമലയിലടക്കം ഒരു ആരാധനാലയത്തിലും സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. ഏതോ ഘട്ടത്തില്‍ ആരുടെയൊക്കെയോ താല്‍പ്പര്യം കൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. അതിനാല്‍ തന്നെ അതംഗീകരിക്കേണ്ട ബാധ്യത ആര്‍ക്കുമില്ല. അതിനാല്‍ തന്നെയാണ് ഞാന്‍ മല കയറാന്‍ തയ്യാറായത്. അടിസ്ഥാനപരമായി ഞാന്‍ ദൈവവിശ്വാസി തന്നെയാണ്. ദൈവവിശ്വാസം പ്രകടിപ്പിക്കാനുള്ളതല്ല. നാം ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ തന്നെയാണ് യഥാര്‍ത്ഥ ദൈവം. ഞാന്‍ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാറുമുണ്ട്. എന്നുവെച്ച് ആരുടെയൊക്കെയോ താല്‍പ്പര്യങ്ങള്‍ക്കായി രൂപം കൊടുത്ത അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അനുസരിക്കാന്‍ എനിക്കു ബാധ്യതയൊന്നുമില്ല. തീര്‍ച്ചയായും മല കയറിയതിനെ തുടര്‍ന്ന് പല പ്രശ്‌നങ്ങളും നേരിടേണ്ടിവന്നു. സമൂഹവും വീട്ടുകാരുമെല്ലാം ഒറ്റപ്പെടുത്തി. അത്തരത്തില്‍ എന്നെ തളര്‍ത്താമെന്നാണ് അവരുടെ ധാരണ. എന്നാല്‍ എന്റെ ചിന്തകളെ തകര്‍ക്കാനോ മാറ്റി മറിക്കാനോ ആര്‍ക്കുമാകില്ല. എന്നെ കുടുംബത്തിന്റെ 4 ചുമരുകളിലേക്ക് ഒതുക്കാനുമാകില്ല. നമ്മള്‍ ജനിക്കുമ്പോള്‍ മുതല്‍ പെണ്‍കുട്ടികളോട പറയുന്നത് ജീവിതലക്ഷ്യം തന്നെ നല്ല ഭര്‍ത്താവിനേയും കുട്ടികളേയും നേടുക, നല്ല കുടുംബം സൃഷ്ടിക്കുക എന്നാണ്. സത്യത്തില്‍ കുടുംബം സ്ത്രീകള്‍ക്ക് തടവറയായാണ് മാറുന്നത്. അതു തകരുന്നതില്‍ എനിക്കു ദുഖമില്ല. സ്ത്രീകളേയും അവരുടേയും ആഗ്രഹങ്ങളേയും അംഗീകരിക്കുന്ന, തുല്ല്യതയിലധിഷ്ഠിതമായ കുടുംബമാണ് ഉണ്ടാകേണ്ടത്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത എന്റെ കുട്ടികളെ എന്നില്‍ നിന്ന് അകറ്റിയതില്‍ വിഷമമുണ്ട്.

വിധി യുവതീപ്രവേശനത്തിന് അനുകൂലമായാല്‍ ഇനിയും ശബരിമലക്കുപോകുമോ എന്ന് പലരും ചോദിക്കുന്നുണ്ട്. അതെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. എനിക്ക് തോന്നുകയാണെങ്കില്‍ പോയെന്നുവരാം. പോയില്ല എന്നും വരാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ശബരിമല വിധിയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല

  1. പ്രതീക്ഷിക്കാമ്പറ്റില്ല ബാബറി മസ്ജിദ് അഫ്സൽഗുരു യാക്കുബ് മേമൻ അഫ്സൽഗുരു ഇതെല്ലാം നാം കണ്ടതാണ്

Leave a Reply