നെടുമുടി വേണു തമ്പൊഴിയുമ്പോള്‍
മലയാളസിനിമയുടെ കേന്ദ്ര മോട്ടീഫുകളിലൊന്നായ ഐശ്വര്യമുള്ള ഒരു സവര്‍ണ്ണ ഹിന്ദു പെണ്‍കുട്ടിയോ വീട്ടമ്മയോ ‘ദീപം’ ‘ദീപം’ എന്നുച്ചരിച്ചു കൊണ്ട് കത്തിച്ചുപിടിച്ച വിളക്കുമായി വരുന്നുണ്ടെങ്കില്‍ ആ സിനിമയില്‍ നെടുമുടി വേണു ഒരു വേഷം ചെയ്യുന്നുണ്ടാവും എന്ന് ഉറപ്പിക്കാവുന്ന തരത്തില്‍ വേണുവിന്റെ അഭിനയ ലോകം മാറിയിരുന്നു..
നെടുമുടി വേണു വിടപറയുമ്പോള്‍ അപൂര്‍വ്വമായ ഒരു നടന താളം അരങ്ങൊഴിയുകയാണ്. നിരവധി സിനിമകളില്‍ പ്രത്യേകിച്ച് പത്മരാജന്റെ സിനിമകളില്‍ അദ്ദേഹം അഭിനയം, സ്വാഭാവികാഭിനയം, ശൈലീകൃതാഭിനയം എന്നിങ്ങനെ വിവിധ തലങ്ങളിലൂടെ കഥാപാത്രത്തെ സ്വാംശീകരിച്ച് വൈകാരികമായും ഭാവപരമായും വിപുലപ്പെടുത്തുന്ന അഭിനയപാടവം നാം കണ്ടനുഭവിച്ചിട്ടുള്ളതാണ്. കഥാപാത്രത്തിന്റെ അളവുകളെ കണ്ടെത്താനും ആ അളവുകളിലേയ്ക്ക് സ്വയം പരിവര്‍ത്തനപ്പെടാനുമുള്ള നെടുമുടി വേണുവിന്റെ സവിശേഷ അഭിനയസിദ്ധി കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങി പല സിനിമകളിലും കാണാന്‍ കഴിയും.. മലയാളത്തിലെ എക്കാലത്തെയും നടനവൈഭവങ്ങളായ പി ജെ ആന്റണി, കൊട്ടാരക്കര, തിലകന്‍ തുടങ്ങിയവരുടെ ശ്രേണിയിലേക്ക് ചേര്‍ത്തു വയ്ക്കാവുന്ന നെടുമുടിവേണുവിനെ ഇനി അഭ്രപാളിയില്‍ കാണാന്‍ കഴിയില്ല എന്നത് വലിയ നഷ്ടമാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അതേസമയം ചില കാര്യങ്ങള്‍ കൂടി പറയാതെ വയ്യ. ധനകാര്യ മുതലാളിത്തം തുറന്നുവിട്ട മധ്യവര്‍ഗ്ഗ നായക രൂപങ്ങള്‍ മലയാള സിനിമയില്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ അതിനെ സവര്‍ണ്ണതയുടെ വിശുദ്ധ നടന മുദ്രകള്‍ കൊണ്ട് അഭിജാതമാക്കുകയും ഹിന്ദു സവര്‍ണതയേയും മൂലധന ശക്തിയുടെ നായക സ്ഥാനത്തേയും പ്രതിഷ്ഠിച്ചെടുക്കുകയും ചെയ്യൂന്നതില്‍ വേണു മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. മലയാളസിനിമയുടെ കേന്ദ്ര മോട്ടീഫുകളിലൊന്നായ ഐശ്വര്യമുള്ള ഒരു സവര്‍ണ്ണ ഹിന്ദു പെണ്‍കുട്ടിയോ വീട്ടമ്മയോ ‘ദീപം’ ‘ദീപം’ എന്നുച്ചരിച്ചു കൊണ്ട് കത്തിച്ചുപിടിച്ച വിളക്കുമായി വരുന്നുണ്ടെങ്കില്‍ ആ സിനിമയില്‍ നെടുമുടി വേണു ഒരു വേഷം ചെയ്യുന്നുണ്ടാവും എന്ന് ഉറപ്പിക്കാവുന്ന തരത്തില്‍ വേണുവിന്റെ അഭിനയ ലോകം മാറിയിരുന്നു.. മലയാളി ശൂദ്രരുടെ സാമുദായിക സാംസ്‌കാരിക ഭാഷാ ഭൂപടത്തെ കേരളത്തിന്റെ കലാ സാംസ്‌കാരിക വ്യവഹാര മണ്ഡലത്തില്‍ കുറ്റിയടിച്ചു നിര്‍ത്തുന്നതില്‍ നെടുമുടിവേണു അഭിനേതാവ് എന്ന നിലയില്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതേ സമുദായാംഗങ്ങളുടെയും സാമൂഹികാവബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത കരപ്രമാണിമാരുടേയും അവരുടെ ആശയങ്ങളുടെ നിര്‍വ്വാഹകരുടേയും വേഷം നെടുമുടി വേണു കെട്ടിയാടിയീട്ടുണ്ട്..
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്രാഹ്മണ-ക്ഷത്രിയ പാദസേവ ചെയ്യുന്ന നായര്‍ വൃദ്ധനായി പല സിനിമകളിലും നിരന്തരം അദ്ദേഹം പകര്‍ന്നാടിയിരുന്നു. ഇന്നസെന്റും, വി. കെ. ശ്രീരാമനുമൊക്കെ ഇതേ നടന വഴിയില്‍ നായര്‍ കോപ്രായങ്ങള്‍ കാണിച്ച് സഞ്ചരിച്ചു കൊണ്ടിരുന്നവരാണ് ഹിന്ദുമതം, ക്ഷേത്രങ്ങള്‍, ഇല്ലങ്ങള്‍ കോവിലകങ്ങള്‍ എന്നീ ‘വിശുദ്ധ’ സ്ഥാപനങ്ങളെ കളങ്കപ്പെടുത്തുന്നവരെ പ്രതിനായകരാക്കുന്ന ഇടങ്ങളില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, പൊതുവാള്‍, വിരാഡിയാര്‍ മുതലായ ഉന്നത കുലജാതര്‍ നായകരായി പ്രത്യക്ഷപ്പെടുമ്പോള്‍ അതില്‍ സഹ വേഷങ്ങള്‍ ചെയ്യുന്ന ഒരു സ്ഥിരം അഭിനേതാവായി, വേണു ‘പ്രഡിക്ടബിള്‍’ നടനായിത്തീര്‍ന്നിരുന്നു. ഈ ഒരു ശൈലി ചിഹ്നപരമായി മറ്റെല്ലാ സിനിമകളിലും അദ്ദേഹം തുടര്‍ന്നുപോന്നിരുന്നു. ഇക്കാര്യങ്ങള്‍ കൂടി പറയാതെയുള്ളു നെടുമുടി വേണുവിന്റെ അനുസ്മരണങ്ങളെല്ലാം അപൂര്‍ണ്ണമായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in