സ്ഥലമെടുപ്പിന് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ദേശീയപാത സംയുക്ത സമരസമിതി.
കോവിഡ് മൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കല്‍ പ്രായോഗികമല്ല എന്നതും തൊഴില്‍,വരുമാനം, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവ നഷ്ടപ്പെട്ട് ജനങ്ങളാകെ മാനസിക സംഘര്‍ഷത്തിലാണെന്നതും കണക്കിലെടുത്ത് കുറഞ്ഞത് രണ്ടു വര്‍ഷത്തേക്കെങ്കിലും സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തി വച്ച് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെടുന്നു. .
6.7.2020 മലപ്പുറത്തെ വെന്നിയൂരില്‍ സാമൂഹിക അകലവും കോവിഡ് പ്രതിരോധ വ്യവസ്ഥകളും പാലിക്കാതെ പൊലീസും ഉദ്യോഗസ്ഥരുമടക്കം നൂറുകണക്കിന് പേരടങ്ങുന്ന സംഘം വീട്ടില്‍ കയറി സര്‍വ്വേ നടത്തുന്നതിനെ ചോദ്യം ചെയ്ത ആക്ഷന്‍ കൗണ്‍സില്‍ നേതാവുും അംഗപരിമിതനുമായ നൗഷാദ് വെന്നിയൂരിനെ കയ്യേറ്റം ചെയ്യുകയും സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും ചെയ്ത പോലീസ് നടപടിയെ ദേശീയപാത സംയുക്ത സമരസമിതി സംസ്ഥാന കമ്മിറ്റി അപലപിക്കുന്നു.
കോവിഡിന്റെ മറവില്‍ സമരം ചെയ്യാവുന്നവരുടെ എണ്ണം പത്തായി ചുരുക്കിയും സര്‍ക്കാര്‍ അനുവാദം നിര്‍ബന്ധമാക്കിയും ജനങ്ങളുടെ പ്രതിഷേധങ്ങളെ ചങ്ങലക്കിട്ട ശേഷം പോലീസിനെ ഉപയോഗിച്ച് പാര്‍പ്പിടങ്ങളും ഭൂമിയും പിടിച്ചെടുത്ത് ചുങ്കപ്പാത അടിച്ചേല്‍പ്പിക്കുന്ന നടപടി ഇടതുപക്ഷ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സമിതി ചൂണ്ടികാട്ടി.
ജനങ്ങളാകെ കോവിഡ് ഭീതിയിലാണ്. കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ്. രോഗ വ്യാപനവും ഉറവിടമറിയാത്ത കേസുകളും വര്‍ദ്ധിക്കുകയാണ്. ആരോഗ്യവകുപ്പ് എല്ലാവരോടും വീട്ടിലിരിക്കാനാണ് ആവശ്യപ്പെടുന്നത്. സര്‍വേ നടക്കുന്ന വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍, ക്യാന്‍സര്‍ പോലുള്ള മാറാ രോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രായമേറിയവരും കുട്ടികളുമൊക്കെയുണ്ട്. അവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥരുടെ വന്‍സംഘം കയറിയിറങ്ങുന്നത് രോഗപ്പകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും വേലി തന്നെ വിളവു തിന്നുന്നതിന് തുല്യവുമാണ്.
കാലപ്പഴക്കം നോക്കാതെ വില നല്‍കുമെന്ന മുന്‍ തീരുമാനത്തിനു പകരം വീടുകളുടെയും കെട്ടിടങ്ങളുടെയും ചമയങ്ങളുടെയും തേയ്മാനം കണക്കിലെടുത്ത് നഷ്ടപരിഹാരം കുത്തനെ കുറച്ചു കൊണ്ടുള്ള കഴിഞ്ഞ മെയ് 27 ലെ ഹൈവെ അതോറിറ്റി ഉത്തരവ് റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. വില പോലും തീരുമാനിക്കും മുമ്പ് വസ്തുവകകള്‍ മുഴുവന്‍ ഹൈവേ അതോറിറ്റിയുടെ ഉടമസ്ഥതയിലാക്കി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ ഭൂ ഉടമകളെ വഞ്ചിക്കാന്‍ കൂട്ടുനിന്നു.
കോവിഡ് മൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കല്‍ പ്രായോഗികമല്ല എന്നതും തൊഴില്‍,വരുമാനം, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവ നഷ്ടപ്പെട്ട് ജനങ്ങളാകെ മാനസിക സംഘര്‍ഷത്തിലാണെന്നതും കണക്കിലെടുത്ത് കുറഞ്ഞത് രണ്ടു വര്‍ഷത്തേക്കെങ്കിലും സ്ഥലമെടുപ്പ് നടപടികള്‍ നിര്‍ത്തി വച്ച് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും സംയുക്ത സമരസമിതി ആവശ്യപ്പെടുന്നു. .
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in