എന്റെ ചിത്രം, അത് ഞാന്‍ തന്നെ വരച്ചുകൊള്ളാം

കഴിഞ്ഞ ദിവസം അന്തരിച്ച ചത്തീസ്ഗഢിലെ ആദിവാസി ആക്ടിവിസ്റ്റും നാഷണല്‍ കാമ്പയിന്‍ ഓണ്‍ ആദിവാസി റൈറ്റ്‌സ് ദേശീയ കണ്‍വീനറുമായ അഭയ് ഫ്‌ളാവിയര്‍ സാക്‌സയുടെ കവിതയുടെ പരിഭാഷ. 2011ല്‍ റൗണ്ട് ടേബിള്‍ ഇന്ത്യ പ്രസിദ്ധീകരിച്ചത്

ഞാന്‍ നിങ്ങളുടെ സ്ഥിതിവിവരക്കണക്കോ വോട്ട് ബാങ്കോ അല്ല,
ഞാന്‍ നിങ്ങളുടെ പ്രൊജക്ടോ
മറ്റേതെങ്കിലും വിചിത്രമായ മ്യൂസിയം വസ്തുവോ അല്ല,
വിളവെടുപ്പിന് പാകമായ ഏതോ ആത്മാവുമല്ല ഞാന്‍,
നിങ്ങളുടെ തിയറികള്‍ പരിശോധിക്കാനുള്ള ലാബുമല്ല ഞാന്‍,
ഞാന്‍ നിങ്ങളുടെ പീരങ്കിക്ക് ഇരയാകാനുള്ളതോ
നിങ്ങളുടെ അദൃശ്യനായ ജോലിക്കാരനോ
ഇന്ത്യന്‍ ഹബിറ്റാറ്റ് സെന്ററിലെ വിനോദപാത്രമോ അല്ല,
ഞാന്‍ നിങ്ങളുടെ കൊയ്ത്തുപാടമല്ല,
ആള്‍ക്കൂട്ടമല്ല, ചരിത്രപാഠമല്ല, സഹായിയല്ല, അപരാധമല്ല,
നിങ്ങളുടെ വിജയങ്ങള്‍ക്കുള്ള പതക്കവുമല്ല,

നിങ്ങള്‍ ഔദാര്യമായി തരുന്ന മേല്‍വിലാസങ്ങളെ,
നിങ്ങളുടെ വിധിതീര്‍പ്പുകളെ, രേഖകളെ, നിര്‍വചനങ്ങളെ,
നേതാക്കളെ രക്ഷാധികാരികളെ ഞാന്‍ നിരസിക്കുന്നു,
തള്ളിക്കളയുന്നു, പ്രതിരോധിക്കുന്നു..
കാരണം അവയെല്ലാം എന്റെ നിലനില്‍പ്പിനെയും
എന്റെ വീക്ഷണങ്ങളെയും എന്‍േതായ ഇടത്തെയും
എന്റെ വാക്കുകളെയും ഭൂപടങ്ങളെയും രൂപങ്ങളെയും
അടയാളങ്ങളെയും നിഷേധിക്കുന്നവയാണ്,
അവയെല്ലാം നിങ്ങളെ ഒരു ഉന്നതപീഠത്തില്‍ പ്രതിഷ്ഠിച്ച്
താഴേക്ക് എന്നെ നോക്കാനുള്ള മായാപ്രപഞ്ചത്തെയുണ്ടാക്കലാണ്,

അതുകൊണ്ട് എന്റെ ചിത്രം, അത് ഞാന്‍ തന്നെ വരച്ചുകൊള്ളാം,
എന്റെ ഭാഷയെ ഞാന്‍ തന്നെ രചിച്ചുകൊള്ളാം,
എന്റെ യുദ്ധങ്ങള്‍ ജയിക്കാനുള്ള കോപ്പുകള്‍
ഞാന്‍ തന്നെ നിര്‍മിച്ചുകൊള്ളാം,

എനിക്ക്, എന്റെയാളുകള്‍, എന്റെ ലോകം
പിന്നെ ഞാനെന്ന ആദിവാസിയും..!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply