ആദിവാസികള്‍ക്ക് ദുരിതമായി കുരങ്ങുരോഗം

ആദിവാസി മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ ദിനങ്ങള്‍ കിട്ടുന്ന സന്ദര്‍ഭമാണിത്. ഉള്‍വനങ്ങളില്‍ പോയി തേന്‍ ശേഖരിക്കുന്ന സമയം. വനത്തില്‍ കയറരുത് എന്നാണ് സര്‍ക്കര്‍ പറയുന്നത്. പകരം സഹായിക്കുമെന്നു പറയുന്നു. എന്നാല്‍ മുന്‍കാലാനുഭവങ്ങളുള്ള ആദിവാസികള്‍ സ്വാഭാവലികമായും അത് വിശ്വസിക്കുന്നില്ല.

ലോകത്തൊടൊപ്പം കേരളവും മുഴുവന്‍ ശ്രദ്ധയും കൊവിഡിനായി ചിലവഴിക്കുമ്പോള്‍ വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങുപനിയുടെ ഭീഷണിയിലാണ്. കൊവിഡ് മൂല് കേരളത്തില്‍ 3 പേരാണ് മരിച്ചതെങ്കില്‍ കുരങ്ങുപനി മൂലം നാലുപേര്‍ മരിച്ചു കഴിഞ്ഞു. രോഗം ബാധിക്കുന്നതിനും മരിക്കുന്നതും പ്രധാനമായും ആദിവാസികളായതിനാല്‍ അതിന് വാര്‍ത്താപ്രാധാന്യമോ സര്‍ക്കാരിന്റെ അടിയന്തിരശ്രദ്ധയോ ലഭിക്കുന്നില്ല. അരിവാള്‍ രോഗമായാലും പോഷകകുറമുമൂലമുള്ള ശിശുമരണമായാലും മറ്റെന്തുരോഗമായാലും ഇതുതന്നെയാണ് സംഭവിക്കാറുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നടക്കുന്നുണ്ടെന്നാണ് ജില്ലാഭരണകൂടം പറയുന്നത്. ആദിവാസി കോളനികള്‍ വൃത്തിയാക്കുന്നതിന് തൊഴിലുറപ്പ് പ്രവര്‍ത്തകരെ ഏര്‍പ്പെടുത്താന്‍ തീരുമാനമായതായും കളക്ടര്‍ പറയുന്നു. വളര്‍ത്തു മൃഗങ്ങളെ കാടുകളില്‍ മേയാന്‍ വിടുന്നത് നിയന്തിക്കുന്നതിനായി പ്രത്യേക ആപ്പും തയ്യാറാക്കിയിട്ടുണ്ട്. രോഗം ബാധിച്ച തിരുനെല്ലി പഞ്ചായത്തില്‍ ലോക് ഡൗണ്‍ നടപ്പാക്കാനും നീക്കമുണ്ട്. പഞ്ചായത്തിലെ 13 ഊരുകളിലായി 28 പേര്‍ക്കാണ് ഈവര്‍ഷം കുരങ്ങുപനി സ്ഥിരീകരിച്ചത്. എല്ലാവരും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഇതില്‍ നാല് പേരാണ് മരിച്ചത്. മൂന്ന് പേര്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കാട്ട് നായ്ക്കര്‍ വിഭാഗത്തിലുള്ളവരും ഒരാള്‍ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ളയാളുമാണ് ഇതുകൂടാതെ 12 പേര്‍ക്കുകൂടി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ആദിവാസി മേഖലയില്‍ ഏറ്റവും വലിയ തൊഴില്‍ ദിനങ്ങള്‍ കിട്ടുന്ന സന്ദര്‍ഭമാണിത്. ഉള്‍വനങ്ങളില്‍ പോയി തേന്‍ ശേഖരിക്കുന്ന സമയം. വനത്തില്‍ കയറരുത് എന്നാണ് സര്‍ക്കര്‍ പറയുന്നത്. പകരം സഹായിക്കുമെന്നു പറയുന്നു. എന്നാല്‍ മുന്‍കാലാനുഭവങ്ങളുള്ള ആദിവാസികള്‍ സ്വാഭാവലികമായും അത് വിശ്വസിക്കുന്നില്ല. വയനാട്ടില്‍ ആധുനിക സൗകര്യത്തോടു കൂടി സര്‍ക്കാര്‍ ആശുപത്രി എന്ന ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല. അതിനായി അവര്‍ക്ക് കോഴിക്കോടെത്തണം. സംസ്ഥാനത്തെ അട്ടപ്പാടി പോലുള്ള മറ്റ് ആദിവാസി മേഖലകളിലേയും അവസ്ഥയും വ്യത്യസ്ഥമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply