ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നു മോദി
സ്വന്തം രാജ്യം ഭരിക്കാനറിയാത്തവരാണ് കാശ്മീരിനുവേണ്ടി കണ്ണീരൊഴുക്കുന്നതെന്ന് പാക്കിസ്ഥാനെ പേരെടുത്തു പറയാതെ അദ്ദേഹം കളിയാക്കി.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നും വികസനമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മന്ത്രമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മള്‍ വെല്ലുവിളിക്കുന്നത് നമ്മളെ തന്നെയാണ്. ‘ഹൗഡി മോദി’ പുതു ചരിത്രം കുറിക്കും. ഹൂസ്റ്റണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം വേദി പങ്കിട്ടതിന് ശേഷം എന്‍ആര്‍ജി സ്റ്റേഡിയത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ നിര്‍ണ്ണായക നടപടിക്ക് സമയമായെന്നും ട്രംപ് ഈ നിര്‍ണ്ണായക നീക്കത്തില്‍ ഉറച്ചു നില്ക്കുന്നതായും മോദി അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യം ഭരിക്കാനറിയാത്തവരാണ് കാശ്മീരിനുവേണ്ടി കണ്ണീരൊഴുക്കുന്നതെന്ന് പാക്കിസ്ഥാനെ പേരെടുത്തു പറയാതെ അദ്ദേഹം കളിയാക്കി. കശ്മീരിലെ ജനങ്ങളെ 370-ാം അനുച്ഛേദം വഞ്ചിക്കുകയായിരുന്നു. പല ഭാഷയിലായിരുന്നു മോദിയുടെ പ്രസംഗം. ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തില്‍ ഏതാനും വാക്കുകളും മോദി പ്രസംഗത്തില്‍ ഉപയോഗിച്ചു. സര്‍വര്‍ക്കും സൗഖ്യമെന്ന് മലയാളത്തിലാണ് മോദി പറഞ്ഞത്.
ട്രംപ് വിശ്വപ്രസിദ്ധനും ജനകീയനുമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേതൃപാടവത്തോട് ആരാധനയാണ്. ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനും മറന്നില്ല. മറുപടി പ്രസംഗത്തില്‍ മോദിയുടേത് ശക്തമായ നേതൃത്വമാണെന്നും മോദിയുടെ ഭരണപാടവം അദ്ഭുതപ്പെടുത്തുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യക്കാര്‍ കഠിനാധ്വാനികളാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതിര്‍ത്തി സംരക്ഷണം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായിരുന്നു ഇന്നലെ നടന്നത്. അന്‍പതിനായിരത്തിലധികം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എന്‍ആര്‍ജി സ്റ്റേഡിയത്തിലെത്തിയത്. രാജ്യത്തിന്റെ വൈവിധ്യവും സാംസ്‌കാരിക തനിമയും വിളിച്ചോതുന്ന കലാപ്രകടനങ്ങളും നടന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in