ഈ തീ കത്തിച്ചത് മോദിയാണ്

നരേന്ദ്രമോദിയുടെ അന്യായമായ പൗരത്വ ഭേദഗതി നിയമം, ഭരണത്തിലുള്ള ബി.ജെ.പി ഈ മാസം നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ വ്യാപിപ്പിച്ച അപകടകരമായ ഭാഷ്യങ്ങള്‍, സി.എ.എക്കെതിരെ റോഡ് മുടക്കി പ്രതിഷേധിക്കുന്ന മുസ്‌ലിംകളെ അക്രമാസക്തമായി നീക്കം ചെയ്യണമെന്ന കപില്‍ മിശ്രയെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങള്‍ എന്നിവയാണ് ഡല്‍ഹിയിലെ പുതിയ സംഭവങ്ങളുടെ പെട്ടെന്നുള്ള പ്രകോപനം.

ദശാബ്ദങ്ങള്‍ക്കിടെ ഡല്‍ഹിയിലുണ്ടായ ഏറ്റവും വലിയ അക്രമ സംഭവങ്ങളും വെറുപ്പിന്റെ സ്ഫോടനവും മുന്‍കൂട്ടിക്കാണാത്ത പൊട്ടിത്തെറിയോ, സമുദായങ്ങള്‍ തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശത്രുതയുടെ പ്രതിഫലനമോ അല്ല. മറിച്ച്, രാഷ്ട്രീയ നേതാക്കള്‍ വളര്‍ത്തി വലുതാക്കിയ വെറുപ്പിന്റെ ഫലമാണ്. ഇന്ത്യയുടെ സ്ഥാപിതമൂല്യങ്ങളായ ബഹുസ്വരതയില്‍ നിന്നും സമത്വത്തില്‍ നിന്നും അകന്ന് അസഹിഷ്ണുതയിലേക്കും വെറുപ്പിലേക്കുമുള്ള ഏറ്റവും പുതിയ ചുവടുവെപ്പാണിത്.

നരേന്ദ്രമോദിയുടെ അന്യായമായ പൗരത്വ ഭേദഗതി നിയമം, ഭരണത്തിലുള്ള ബി.ജെ.പി ഈ മാസം നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ വ്യാപിപ്പിച്ച അപകടകരമായ ഭാഷ്യങ്ങള്‍, സി.എ.എക്കെതിരെ റോഡ് മുടക്കി പ്രതിഷേധിക്കുന്ന മുസ്‌ലിംകളെ അക്രമാസക്തമായി നീക്കം ചെയ്യണമെന്ന കപില്‍ മിശ്രയെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങള്‍ എന്നിവയാണ് ഡല്‍ഹിയിലെ പുതിയ സംഭവങ്ങളുടെ പെട്ടെന്നുള്ള പ്രകോപനം. കലഹങ്ങള്‍ പെട്ടെന്ന് ഉയരാം. പക്ഷേ, അക്രമങ്ങളുടെ പ്രധാന ലക്ഷ്യവും ഇരകളും പ്രതിരോധമില്ലാത്ത മുസ്‌ലിംകളായിരുന്നു. പൊലീസ് നിശ്ശബ്ദമായി നോക്കിനില്‍ക്കുകയും ആള്‍ക്കൂട്ടത്തിനൊപ്പം ചേര്‍ന്ന് ദേശീയതാ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വകതിരിവില്ലാതെ വെടിവെക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബി.ജെ.പി നേതാക്കള്‍ ‘ചതിയന്മാരെ വെടിവെക്കുക’ എന്ന് ആക്രോശിക്കുന്നതിന്റെയും പ്രതിഷേധക്കാരെ ‘കൊലപാതകികളും ബലാത്സംഗികളും’ എന്നു വിശേഷിപ്പിക്കുന്നതുമായ സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീകരമാണെങ്കിലും ഇതില്‍ അത്ഭുതമില്ല.

 

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ ടെലഗ്രാം ചാനലിൽ അംഗമാവൂ

ദുര്‍ബലരായ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അധികാരത്തിലെത്തിയ രാഷ്ട്രീയമാണ് ബിജെപിയുടെ ഹിന്ദു ദേശീയത. പൊലീസിന്റെ അപമാനകരമായ പ്രകടനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി, അമിത് ഷായുടെ രാജി ആവശ്യപ്പെട്ടത് തീര്‍ത്തും ശരിയാണ്. മോദിയുടെ അടുത്തയാളും ആഭ്യന്തരമന്ത്രിയും, മുസ്‌ലിം ഭൂരിപക്ഷ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് വലിച്ചെറിയേണ്ട ചിതലുകളാണന്ന് വിശേഷിപ്പിച്ചയാളുമാണ് അമിത് ഷാ. സാഹോദര്യവും സമാധാനവും പാലിക്കാനഭ്യര്‍ത്ഥിച്ച് വളരെ വൈകി മോദി നടത്തിയ പരാമര്‍ശം, ദിവസങ്ങള്‍ നീണ്ട നിശ്ശബ്ദതക്കുള്ള പരിഹാരമോ വിഭജനം ആളിക്കത്തിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ കരിയറിനുള്ള മറയോ ആകുന്നില്ല. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ ആയിരത്തിലേറെ മുസ്‌ലിംകളുടെ ജീവനെടുത്ത വംശഹത്യയുടെ പേരില്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിരുന്നു.

മുസ്‌ലിംകളെ മനഃപൂര്‍വം സംരക്ഷിക്കാതിരുന്നു എന്ന കുറ്റത്തില്‍നിന്ന് സുപ്രീംകോടതി മുക്തനാക്കിയെങ്കിലും ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെയാണ് മോദി അന്താരാഷ്ട്രതലത്തില്‍ പുനരധിവസിക്കപ്പെട്ടത്. അക്രമങ്ങള്‍ നടക്കുന്നതിനിടെ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ച ഡോണള്‍ഡ് ട്രംപ് ഒരു സമഗ്രാധിപ, ദേശീയവാദി നേതാവിനെ പുല്‍കി എന്നതില്‍ അത്ഭുതമില്ല. മോദിയുടെ അപകടകരമായ വലതുപക്ഷ സിദ്ധാന്തം മറ്റുപലരും സ്വീകരിച്ചിട്ടുണ്ട്.

വന്‍ഭൂരിപക്ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോട് കൂടി മോദി തന്റെ അജണ്ട ത്വരിതപ്പെടുത്തി. ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിന്റെ പ്രത്യേകാധികാരം പിന്‍വലിച്ച്, സംസ്ഥാനം ജയില്‍ പോലെ കൊട്ടിയടച്ചു. പൗരത്വ നിയമവും ആസാമില്‍ ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കി. ഇതിലൂടെ ഇരുപത് ലക്ഷം പേര്‍ രാജ്യത്തിന് പുറത്തായി. രാജ്യത്തിന്റെ പ്രതിപക്ഷം ദുര്‍ബലമായി. പൊതുസമൂഹത്തിന്റെ വാ മൂടിക്കെട്ടി, എന്നിട്ടും അവര്‍ പോരാട്ടം തുടര്‍ന്നു. രാജ്യത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ പൗരന്‍മാര്‍ വെറുപ്പ് രേഖപ്പെടുത്തി. ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമത്തിന് മേലുള്ള സുപ്രീം കോടതിയുടെ മെല്ലെ പോക്കില്‍ നിരാശ രേഖപ്പെടുത്തി. ദല്‍ഹി ആക്രമണങ്ങള്‍ക്കെതിരായ പൊലീസിന്റെ അനാസ്ഥ നിശിതമായി വിമര്‍ശിക്കപ്പെട്ടു. വിദ്വേശ പ്രസംഗങ്ങള്‍ കണ്ടില്ലെന്ന പൊലീസ് കമ്മീഷണറുടെ വാദത്തിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായി തന്നെ വിമര്‍ശിക്കുകയും കലാപത്തില്‍ ഇരകളായവര്‍ക്ക് സംരക്ഷണവും സഹായവും നല്‍കാന്‍, അധികാരികളോട് കൃത്യമായ നടപടികള്‍ കൈകൊള്ളാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഇപ്പോഴത്തെ സഞ്ചാരപദത്തില്‍ നിന്നും ഒന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ല, പക്ഷെ ഇതിനെയെല്ലാം എതിരിടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്തുണയില്ലാതെ പോരാടുക വയ്യ.

(കടപ്പാട് – മീഡിയാ വണ്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply