മെസ്സി തന്നെ ലോകതാരം
അമേരിക്കയുടെ മേഗന്‍ റെപീനോ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂളിന്റെ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍ കീപ്പര്‍
ഫിഫയുടെ മികച്ച ലോക ഫുട്ബോളറായി ലയണല്‍ മെസി തെരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് മെസി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗന്‍ റെപീനോ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവര്‍പൂളിന്റെ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. റൊണാള്‍ഡോ, വാന്‍ഡെയ്ക്ക് എന്നിവരെ മറികടന്നാണ് മെസിയടെ നേട്ടം. 2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുസ്‌കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി.
ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പാണ് മികച്ച പരിശീലകന്‍. അമേരിക്കയെ വനിതാ ലോകകപ്പ് ചാന്പ്യന്മാരാക്കിയ പരിശീലക ജില്‍ എലിസാണ് മികച്ച വനിതാ പരിശീലക. നെയ്മര്‍ ഇല്ലാതെയാണ് ഫിഫയുടെ ലോക ഇലവന്‍ പ്രഖ്യാപിച്ചത്. അലിസണ്‍, ഡി ലിറ്റ്, റാമോസ്, വാന്‍ഡെയ്ക്ക്, മാര്‍സലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, റൊണാള്‍ഡോ, ഹസാര്‍ഡ് അടക്കമുള്ളവര്‍ ഇലവനില്‍ ഇടം നേടി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in