മേധ പട്കര്‍ പോരാട്ടം തുടരുന്നു : നിരാഹാരസമരം എട്ടാംദിവസം

ആദിവാസികളും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന സാധാരണ മനുഷ്യരുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്പിക്കാന്‍ ഗുജറാത്ത് ,മധ്യപ്രദേശ് സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.

മധ്യപ്രദേശിലെ ബര്‍വാനി ജില്ലയില്‍ നര്‍മ്മദയുടെ തീരത്ത് മേധാ പട്കറും നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തകരും 8 ദിവസം മുമ്പാരംഭിച്ച നിരാഹാര സമരം തുടരുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുഴുവന്‍ അടച്ചതിനെ തുടര്‍ന്നാണ് മേധയും സംഘവും നിരാഹാര സമരം ആരംഭിച്ചത്. ജലനിരപ്പ് പരമാവധി (138. 68 മീറ്റര്‍) ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം.
മധ്യ പ്രദേശിലെ 192 ഗ്രാമങ്ങളില 32000 കുടുംബങ്ങള്‍ ഇപ്പോഴും വെള്ളം കയറുന്ന ഇടങ്ങളില്‍ താമസിക്കുന്നുണ്ട്. മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാതെ പരമാവധിയിലേക്ക് ജലനിരപ്പുയര്‍ത്തുന്നത് മനുഷ്യാവകാശ ലംഘനവും അപകടകരവുമാണെന്ന് ചൂണ്ടികാട്ടിയാണ് സമരം. കൂടാതെ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയിടമാണ് വെള്ളത്തിനടിയിലാകുന്നത്. 192 ഗ്രാമങ്ങളിലെ വീടുകളും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും വെള്ളത്തിനടിയിലായിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിനു വേണ്ടി മധ്യ പ്രദേശിലെ ജനങ്ങളെ മുക്കിക്കൊല്ലാനുള്ള നീക്കത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഇടപെടുന്നില്ല. ആദിവാസികളും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമടങ്ങുന്ന സാധാരണ മനുഷ്യരുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്പിക്കാന്‍ ഗുജറാത്ത് ,മധ്യപ്രദേശ് സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ആഗസ്റ്റ് 25 ന് ആരംഭിച്ച നിരാഹാര സത്യാഗ്രഹം 8 ദിവസം പിന്നിടുമ്പോള്‍ 64 വയസ്സായ മേധ അതീവ ക്ഷീണിതയാണ്. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജനങ്ങളുടെയും മേധ പട്കറുടെയും ജീവന്‍ രക്ഷിക്കണമെന്ന് രാജ്യത്തെല്ലാ ഭാഗത്തുനിന്നും ആവശ്യം ശക്തമാകുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply