മലപ്പുറത്തിനു എന്തു വര്‍ഗ്ഗീയചരിത്രമാണുള്ളതെന്ന് മനേകാഗാന്ധി വ്യക്തമാക്കണം

സംസ്ഥാനത്ത് ഇണക്കി വളര്‍ത്തപ്പെടുന്ന ആനകളുടെ പേരുകള്‍ ശ്രദ്ധിക്കുക. കേശവന്‍, ഗോപി, ഭാസ്‌കരന്‍, കണ്ണന്‍, ഉ്ണ്ണികൃഷ്ണന്‍, സീത, ലക്ഷ്മി എ്‌നിങ്ങനെ പോകുന്നു അത്. എന്തുകൊണ്ട് റപ്പായി, പോള്‍സന്‍, മുഹമ്മദ്, അഷ്യ പേരുകള്‍ ഉണ്ടാകുന്നില്ല. ആനയെ ഉപയോഗിച്ചുപോലും വര്‍ഗ്ഗീയത വളര്‍ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ സംഘപരിവാര്‍ ശക്തികള്‍ പാഴാക്കാറില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ കണ്ടത്.

ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായിരുന്ന കെ ദാമോദരന്‍ ഒരിക്കല്‍ ഡെല്‍ഹിയില്‍ തീവണ്ടി ഇറങ്ങി ഒരു ചായക്കടയിലേക്ക് നടന്നുകയറി ഒരു ഗ്ലാസ് പാല്‍ വശ്യപ്പെട്ടു. പാല്‍ ഹിന്ദുപശുവിന്റേയോ മുസ്ലിംപശുവിന്റേയോ എന്നായിരുന്നു കടക്കാരന്റെ ചോദ്യം. പശുവിന്റെ പാല്‍ എന്നായിരുന്നു ദാമോദരന്റെ മറുപടി. ഇന്ന് എത്രപേര്‍ ഈ മറുപടി പറയുമെന്നറിയില്ല. പാലക്കാട് ഗര്‍ഭിണിയായിരുന്ന പിടിയാന ചെരിഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കെ ദാമോദരനെ ഓര്‍മ്മിക്കാന്‍ കാരണമായത്. ആന ചെരിഞ്ഞത് മലപ്പുറത്താണെന്നാണ് കിട്ടിയ വിവരമെന്നു പറഞ്ഞ് മനേകാഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യമാസകലം നടന്ന വര്‍ഗ്ഗീയ പ്രചരണം ഇസ്ലമോഫോബിയ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് വ്യക്തമാണല്ലോ. ആനക്ക് ഒരു കൂട്ടര്‍ ഉമാദേവി എന്ന പേരും കൊടുത്തതായി വാര്‍ത്തയും കണ്ടു.

ഏതൊക്കെ രീതിയില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചാലും ആ ആനയോട് ചെയ്തത് ക്രൂരതയും നിയമവിരുദ്ധ നടപടിയുമാണെന്നതില്‍ ഒരു സംശയവുമില്ല. ലോകത്ത് അവശേഷിക്കുന്ന ആനവംശം ഇന്ന് കേവലം മൂന്നായി ചുരുങ്ങിയിരിക്കുന്നു. അതേസമയം മനുഷ്യന്റെ നിലനില്‍പ്പ് 45 ലക്ഷം ജീവജാലങ്ങളുടെ നിലനില്‍പ്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് 1972ലെ സ്റ്റോക് ഹോം കോണ്‍ഫ്രന്‍സിന് കാരണമായത്. തുടര്‍ന്ന് പാസാക്കിയ വനസംരക്ഷണ നിയമം ആന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നു. എന്നാല്‍ ദേശീയകണക്കനുസരിച്ച് ഒരു വര്‍ഷം 600ല്‍പരം കൊമ്പനാനകള്‍ പ്രധാനമായും കൊമ്പിനുവേണ്ടി കൊല ചെയ്യപ്പെടുന്നു. നമ്മുടെ താരങ്ങളുടെ മുറികളില്‍ പോലും നിയമവിരുദ്ധമായി ആനകൊമ്പ് അലങ്കരിച്ചുവെച്ചിട്ടുണ്ടല്ലോ. തുടര്‍ന്ന് താരത്തെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയവരേയും നാം കണ്ടു. അടുത്തകാലത്തായി കൊമ്പിനുവേണ്ടിയുള്ള വേട്ട കുറഞ്ഞിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. ഈ സംഭവം നടന്നത് കൃഷിനശിപ്പിക്കാനെത്തുന്ന പന്നികളെ ലക്ഷ്യമിട്ടായിരുന്നു എന്നാല്‍ എന്നാല്‍ അബദ്ധത്താല്‍ ആന ചെരിഞ്ഞതാണെന്നുമാണ്. അബദ്ധമായാലും അല്ലെങ്കിലും ഈ സംഭവത്തിന്റെ രൂക്ഷത കുറയുന്നില്ല എന്നത് വേറെ കാര്യം. കുറ്റവാളികള്‍ ആരായാലും ശിക്ഷിക്കപ്പെടുക തന്നെവേണം.

ഇനി പ്രശ്‌നത്തിന്റെ പേരില്‍ നടന്ന ഹീനമായ പ്രചാരണത്തിലേക്ക് തിരിച്ചുവരാം. സംസ്ഥാനത്ത് ഇണക്കി വളര്‍ത്തപ്പെടുന്ന ആനകളുടെ പേരുകള്‍ ശ്രദ്ധിക്കുക. കേശവന്‍, ഗോപി, ഭാസ്‌കരന്‍, കണ്ണന്‍, ഉ്ണ്ണികൃഷ്ണന്‍, സീത, ലക്ഷ്മി എ്‌നിങ്ങനെ പോകുന്നു അത്. എന്തുകൊണ്ട് റപ്പായി, പോള്‍സന്‍, മുഹമ്മദ്, അഷ്യ പേരുകള്‍ ഉണ്ടാകുന്നില്ല. ആനയെ ഉപയോഗിച്ചുപോലും വര്‍ഗ്ഗീയത വളര്‍ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ സംഘപരിവാര്‍ ശക്തികള്‍ പാഴാക്കാറില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോള്‍ കണ്ടത്. മനേകാഗാന്ധി മൃഗസംരക്ഷണത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഒക്കെയാണ്. എന്നാല്‍ സംഘിപാളയത്തിലെത്തിയതോടെ അവരുടേയുംആദ്യപരിഗണന വര്‍ഗ്ഗീയതയായല്ലോ. തെരുവുനായ ഒരു സ്ത്രീയെ അക്രമിച്ചപ്പോള്‍ അവരതിനെ ന്യായീകരിച്ചത് ആ സ്ത്രീയുടെ കൈവശം ഗോമാംസം ഉണ്ടായിരുന്നതു കൊണ്ടാണ് എന്നായിരുന്നു. ബീഫിന്റെ പേരില്‍ നടന്ന മനുഷ്യകുരുതികളിലൊന്നും അവര്‍ പ്രതികരിക്കാറുമില്ല. ഉപജീവനത്തിനായി ചത്ത മൃഗത്തിന്റെ തോലുരിഞ്ഞവരെ ക്രൂരമായി അക്രമിച്ചപ്പോഴും അവര്‍ മിണ്ടിയില്ല. ദളിത് പെണ്‍കുട്ടികളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് ചുട്ടെരിച്ച സംഭവങ്ങള്‍ അവരുടെ മൂക്കിനു താഴെ നടന്നിട്ടും ഒരു പ്രതികരണവും ആരും കണ്ടില്ല.

ഇതൊക്കെയാണെങ്കിലും ആനയെ കൊന്ന സംഭവത്തില്‍ പ്രതികരിക്കാന്‍ അവര്‍ക്കവകാശമുണ്ട്. എന്നാലുണ്ടായത് അതല്ലല്ലോ. സംഭവം നടന്നത് മലപ്പുറത്താണെന്നു ആരോപിച്ച്, മലപ്പുറം ജില്ലയെ കുറിച്ച് എത്രമാത്രം വര്‍ഗ്ഗീയ ആാേപണങ്ങളും പച്ചക്കള്ളങ്ങളുമാണ് അവര്‍ പറഞ്ഞത്. ആനയായിരുന്നില്ല അവരുടെ വിഷയം, മുസ്ലിം ജനതയായിരുന്നു എന്നു വ്യക്തം. മലപ്പുറത്തുകാര്‍ മൊത്തം ക്രിമിനലുകളാണെന്നും വര്‍ഗ്ഗീയവാദികളാണെന്നും അവര്‍ ആരോപിച്ചു. ഇന്ത്യയില്‍ എവിടെയാണ് ക്രിമിനലുകള്‍ കൂടുതലെന്ന് ഇന്ന് ഏതു കൊച്ചുകൂട്ടിക്കും അറിയാം. വര്‍ഗ്ഗീയതയുടെ കാര്യവും അങ്ങനെ തന്നെ. മലപ്പുറത്തെ കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിക്കപ്പെടുന്ന പച്ചക്കള്ളം തന്നെയാണ് ഈ ആരോപണവും. മാപ്പിള ലഹളയെപോലും വര്‍ഗ്ഗീയതയാണെന്നാരോപിച്ചവര്‍ ഇവിടെയുണ്ടല്ലോ. മലപ്പുറം ജില്ലാ രൂപീകരണത്തിനു ശേഷം ഈആരോപണം വളരെ ശക്തമായി. പലപ്പോഴും സംഘപരിവാര്‍കാര്‍ മാത്രമല്ല, മറ്റുള്ളവരും ഈ പ്രചാരണത്തില്‍ പങ്കാളികളായിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനവിരുദ്ധ സമരത്തിനു പിന്നില്‍ മലപ്പുറത്തുനിന്നുള്ള തീവ്രവാദികളാണെന്ന ആരോപണം ഉയര്‍ത്തിയത് സിപിഎം നേതാക്കളായിരുന്നല്ലോ. കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴും ഇത്തരം പ്രചാരണം വ്യാപകമായി നടന്നല്ലോ. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുക എന്ന സംഘടിത നീക്കം തന്നെയാണ് ഈ സംഭവങ്ങളിലെല്ലാം കാണുന്നത്. രാഷ്ട്രീയവനവാസത്തിലുള്ള മനേകാഗാന്ധിയാകട്ടെ ലൈംലൈറ്റില്‍ തിരിച്ചുവരാനുള്ളശ്രമം കൂടിയാണ് ഇതിലൂടെ നടത്തിയതെന്നും അനുമാനിക്കാം. എന്നാല്‍ അപ്പോഴും അവരും മലപ്പുറത്തിന്റെ പേരില്‍ ഇസ്ലാമോ ഫോബിയ വളര്‍ത്തുന്നവരും മറുപടി പറയേണ്ട ഒരു ചോദ്യമുണ്ട്. അതു മറ്റെന്നുമല്ല, എന്തു വര്‍ഗ്ഗീയ ചരിത്രമാണ് മലപ്പുറത്തിനുള്ളത് എന്നതു തന്നെയാണത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply