‘ഐഡിയല്‍ ശരീര’ത്തെ വിമര്‍ശനാത്മകമായി കാണാന്‍ നമുക്കാവുന്നില്ല
ഒരു സിനിമാ താരം അയാളുടെ ശരീരവും മുഖവും സംരക്ഷിക്കാന്‍ കഠിന പ്രയത്‌നം നടത്തുന്നുവെങ്കില്‍ അത് ഇനിയും വെട്ടിപ്പിടിക്കാനുള്ള സാങ്കല്‍പിക ഭൂമികകളിലേക്കുള്ള അയാളുടെ ഇച്ഛയെ കുറിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കാനാകും.
‘ഐഡിയല്‍ ശരീരം’, ‘പൊതുസമ്മത സൗന്ദര്യം’ എന്നിവയെ വിമര്‍ശനാത്മകമായി നോക്കിക്കാണുന്ന വിധത്തില്‍ ഭൂരിപക്ഷ ബൗദ്ധികത ഇന്നോളം വികസിച്ചിട്ടില്ലാത്ത ഒരു സമൂഹമാണ് നമ്മുടേതന്നത് ഒരു സാമാന്യ വസ്തുതയാണ്. കറുത്ത സ്ത്രീയുടെ ചിത്രത്തിനു താഴെ Ugly എന്നും വെളുത്ത സ്ത്രീയുടെ ചിത്രത്തിനു താഴെ Beautiful എന്നും എഴുതിയ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ കണ്ട് അത്ഭുതം കലര്‍ന്ന രോഷം പ്രകടിപ്പിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഉപരിപ്ലവ വിമത സദൃശതകളെ മുന്‍നിര്‍ത്തി മറിച്ചൊരു വാദം സാധ്യവുമല്ല.
സ്വഭാവ രൂപീകരണത്തിന്റെ ബാല്യകാല ഘട്ടത്തില്‍ തന്നെ രൂപീകരിക്കപ്പെടുന്നതും പില്‍ക്കാലത്ത് കുടുംബ കേന്ദ്രിത ഉല്‍കര്‍ഷത/അപകര്‍ഷത, സ്‌കൂള്‍/അധ്യാപനം, സിനിമ, പരസ്യങ്ങള്‍, പൊതുസമൂഹ വീക്ഷണത്തിന്റെ ആധിപത്യം, എന്നിവയിലൂടെയുള്ള നിരന്തര പ്രഹരങ്ങളാല്‍ പതിഞ്ഞുപോകുന്നതുമായ ഒന്നിനെ കൗമാര/യൗവ്വന കാലത്തെ ആര്‍ജിത ശരികളാല്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുക സാധ്യമല്ല എന്നതുതന്നെയാണ് അതിന്റെ കാരണം. സ്ഥല-കാല ബന്ധിതമായ ഒരു സവിശേഷാവസ്ഥയായി ഇതിനെ കണക്കാക്കാം
പൊതുസ്വീകാര്യമായ ഒരു ആകാരത്തെ വാര്‍ദ്ധ്യക്യത്തിലും അതേപടി നിലനിര്‍ത്തുന്ന ഒരു സിനിമാ താരത്തെ ഒരു ജനതയാകെ ആഘോഷിക്കുന്നതില്‍ നേരിട്ടുള്ള തകരാറുകള്‍ കണ്ടെത്താനുള്ള പ്രാപ്തി നമ്മുടെ സമൂഹത്തിനില്ലാതാകുന്നതും ഇതേ അവസ്ഥ/വ്യവസ്ഥയാല്‍ തന്നെയാണ്.
അതിസമ്പന്നനായ ഒരാള്‍ക്ക് തന്റെ ശരീരം, ‘പൊതുജന മധ്യത്തില്‍ സധൈര്യം പ്രദര്‍ശിപ്പിക്കാവുന്ന ഒന്നായി’ നിലനിര്‍ത്തേണ്ടതുണ്ടെന്ന ധാരണ കൈവരുന്നതു തന്നെ അയാള്‍ക്ക് വ്യവസ്ഥയില്‍ ആഴത്തിലുള്ള അവബോധത്തില്‍ നിന്നും സാഹചര്യ ബദ്ധമായ സ്വയം ‘പുതുക്കലില്‍’ നിന്നുമാണ്. ബഹുഭൂരിപക്ഷം വരുന്ന സമപ്രായക്കാരായ ഇതര വര്‍ഗ പുരുഷ സമൂഹം നിലവിലെ കാലം വച്ചുപുലര്‍ത്തുന്ന ശരീരപരമായ വീക്ഷണങ്ങളെക്കുറിച്ച് അജ്ഞരോ, അത് തങ്ങള്‍ക്ക് ബാധകമായ ഒന്നായി കിനാവു കാണാന്‍ പോലും കഴിയാത്തവരോ ആയി തുടരുന്ന പശ്ചാത്തലത്തിലാണിത്.
മറ്റൊരു പ്രധാന പുകഴ്ത്തല്‍, പ്രസ്തുത താരത്തിന്റെ സമര്‍പ്പണത്തെ കുറിച്ചുള്ളതാണ്. ഒരു സിനിമാ താരം അയാളുടെ ശരീരവും മുഖവും സംരക്ഷിക്കാന്‍ കഠിന പ്രയത്‌നം നടത്തുന്നുവെങ്കില്‍ അത് ഇനിയും വെട്ടിപ്പിടിക്കാനുള്ള സാങ്കല്‍പിക ഭൂമികകളിലേക്കുള്ള അയാളുടെ ഇച്ഛയെ കുറിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കാനാകും. (അല്ലെങ്കില്‍ തന്റെ നിലവിലെ താരത്വം നിലനിര്‍ത്താനോ, മേല്‍ സൂചിപ്പിച്ചതുപോലുള്ള വ്യവസ്ഥാബദ്ധിത സ്വയം പുതുക്കല്‍ ബോധത്തിനാലോ) എന്നാല്‍ ഇത്തരം യുക്തികളെ അവഗണിച്ചുകൊണ്ടാണ് മലയാളി ഒരു ഓണ്‍ലൈന്‍ ആഘോഷത്തിന് കളമൊരുക്കിയതും നിറഞ്ഞാടിയതുമെന്നത് ആള്‍ക്കൂട്ട ശരികളുടെ ഭൂരിപക്ഷ കേന്ദ്രിത ഹിംസയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Pra
August 23, 2020 at 5:07 pm
ഇതിന്റെ മലയാളം കിട്ടുമോ ?