മലയാളസിനിമയില്‍ വീണ്ടും ഭീഷണി : ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍

ഒടിയന്‍ ചിത്രത്തിന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നു പരാതിയില്‍ പറയുന്നു. തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

മലയാളസിനിമയില്‍ വീണ്ടും വധഭീഷണിയെന്നു പരാതി. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് ഭീഷണിപ്പെടുത്തിയെന്ന യുവനടന്‍ ഷെയ്ന്‍ നിഗത്തിന്റഎ പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പെ നടി മഞ്ജുവാര്യരാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഡിജിപിക്കും ഫെഫ്ക അടക്കമുള്ള ചലച്ചിത്ര മേഖലയിലെ സംഘടനകള്‍ക്കും മഞ്ജു വാര്യര്‍ പരാതി നല്‍കി.
ഒടിയന്‍ ചിത്രത്തിന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോന്‍ ആണെന്നു പരാതിയില്‍ പറയുന്നു. തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുമോ എന്ന് ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു. ശ്രീകുമാര്‍ മേനോനുമായി ബന്ധപ്പെട്ട് ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചതും ഒരു ഫൗണ്ടേഷനുമായി ബന്ധപ്പെട്ടും തന്റെ ലെറ്റര്‍ ഹെഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പരാമര്‍ശിച്ചതായാണ് വിവരം.
അതേസമയം എന്താണ് സംഭവമെന്ന് തനിക്കറിയില്ലെന്നും ഏത് അന്വേഷണവുമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തനിക്കും മഞ്ജുവിനും അറിയുന്ന സത്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. പരാതി പരിശോധിച്ച് നിയമ നടപടികളിലേക്ക് കടക്കുമെന്ന് ഡിജിപി പറഞ്ഞു. നിയമോപദേശകനുമായി സംസാരിച്ചതിന് ശേഷം തീരുമാനമെടുക്കും. ഡിജിപിയ്ക്ക് കീഴിലുള്ള സ്‌പെഷ്യല്‍ സെല്ലായിരിക്കും പരാതി ആദ്യം പരിശോധിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply