മദ്രാസ് സര്‍വ്വകലാശാല ദളിത് വിദ്യാര്‍ത്ഥിയെ പുറത്താക്കിയതില്‍ ഹൈക്കോടതി ഇടപെടുന്നു

കോളേജിനുള്ളിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനാലാണ് സര്‍വകലാശാലയുടെ ഈ തീരുമാനമെന്നും വൈസ് ചാന്‍സലര്‍ വകുപ്പ് മേധാവിയോട് തന്നെ പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ചാന്‍സലര്‍ കൂടിയായ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൃപമോഹന്‍ പരാതി അയച്ചിരുന്നു.

പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു എന്നാരോപിച്ച് മദ്രാസ് യൂണിവേഴ്‌സിറ്റി പുറത്താക്കിയ ടി കൃപമോഹന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ഹൈക്കോടതി ിടപെട്ടു. മദ്രാസ് ഹൈക്കോടതിയെ സമീപിച്ച കൃപമോഹന്റെ അപേക്ഷ സ്വീകരിച്ച കോടതി സെപ്റ്റംബര്‍ 24 നകം ആരോപണങ്ങളോട് പ്രതികരിക്കാന്‍ സര്‍വകലാശാലയ്ക്ക് നോട്ടീസ് അയച്ചു.
ജേണലിസം ബിരുദധാരിയായ കൃപമോഹന്‍ (27) ജൂലൈ 31 നാണു എം എ ബുദ്ധിസത്തിനു യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നത്. 2018 ല്‍ സര്‍വകലാശാലയുടെ തന്നെ ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം സര്‍വകലാശാലയില്‍ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ (എപിഎസ്‌സി) രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. തരുണ്‍ വിജയ് (മുന്‍ രാജ്യസഭാ എംപി) എല്‍ ഗണേശന്‍ (ബിജെപി നേതാവ് ) എന്നിവര്‍ക്ക് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുന്നതിനായി യൂണിവേഴ്‌സിറ്റി നല്‍കിയ ക്ഷണങ്ങള്‍ക്കെതിരെയും ക്യാമ്പസ്സില്‍ നടപ്പാക്കിയ ഗോമാംസ നിരോധനത്തിനെതിരെയും കൃപമോഹന്‍ നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഓഗസ്റ്റ് 29 ന് കൃപമോഹന്റെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കാണാത്തതിനാല്‍ സര്‍വകലാശാലയില്‍ പഠനം തുടരാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമാക്കി, പ്രവേശനം റദ്ദാക്കുന്ന ഒരു കത്ത് സര്‍വകലാശാല അദ്ദേഹത്തിന് നല്‍കി.
കോളേജിനുള്ളിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിനാലാണ് സര്‍വകലാശാലയുടെ ഈ തീരുമാനമെന്നും വൈസ് ചാന്‍സലര്‍ വകുപ്പ് മേധാവിയോട് തന്നെ പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ചാന്‍സലര്‍ കൂടിയായ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൃപമോഹന്‍ പരാതി അയച്ചിരുന്നു. തന്റെ ക്ലാസിലെ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ യോഗ്യതാ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സര്‍വകലാശാല അവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം കൃപമോഹന്റെ ആരോപണങ്ങള്‍ വിസി നിഷേധിക്കുകയും പ്രവേശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥി പൂര്‍ണമായും ലംഘിച്ചു എന്ന് ആരോപിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലും കൃപമോഹന്‍ ധാരാളം പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൃപമോഹന്റെ പെരുമാറ്റം സംബന്ധിച്ച് ജേണലിസം വകുപ്പ് മേധാവിയുടെ ഒരു കത്തും പ്രവേശനം റദ്ദാക്കാന്‍ പ്രധാനഘടകമായിട്ടുണ്ട് എന്ന് വി.സി കൂട്ടിച്ചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply