ലോക് ഡൗണ്‍ നീട്ടിയേക്കും : 3 ഘട്ടമായി വേണമെന്ന് കേരളം
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കണമെന്നാണ്് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളിലായി വേണം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍.
ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സൂചന. വിവിധ സംസ്ഥാനങ്ങള്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍, മേഘാലയ, മിസോറാം സര്‍ക്കാരുകള്‍ മാത്രമാണ് ലോക് ഡൗണ്‍ നീട്ടേണ്ടതില്ല എന്ന ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവിശ്യപ്പെട്ടിരുന്നു. നിലവില്‍ ഏപ്രില്‍ 14 വരെയാണ് ലോക്ക് ഡൗണ്‍.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കണമെന്നാണ്് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളിലായി വേണം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍. ഒന്നാംഘട്ടത്തില്‍ പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. സ്വകാര്യ വാഹനങ്ങള്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വ്യവസ്ഥയില്‍ മാത്രമേ അനുവദിക്കാവൂ. ഓരോ ദിവസവും നിരീക്ഷണത്തിലുള്ളവരുടെയും രോഗബാധിതരുടെയും എണ്ണം പരിശോധിക്കണം. ആധാറോ മറ്റ് തിരിച്ചറിയല്‍ രേഖകളോ കൈയില്‍ കരുതണം. അതോടൊപ്പം യാത്രയുടെ ഉദ്ദേശവും വ്യക്തമാക്കണം. സ്ഥാപനങ്ങളില്‍ സാനിറ്റൈസേഷന്‍ സംവിധാനം ഉറപ്പാക്കണം. വീട്ടില്‍ നിന്ന് ഒരാളെ പുറത്തിറങ്ങാവൂ. . 65 വയസിനു മുകളില്‍ പ്രായമുള്ള ആരും പുറത്തിറങ്ങരുത്. ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണം. മതചടങ്ങുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്. രണ്ടാംഘട്ട നിയന്ത്രണത്തിലേക്ക് പോകണമെങ്കില്‍ സംസ്ഥാനത്ത് പുതിയ ഒരു കൊവിഡ് കേസ് പോലും ഉണ്ടാകരുത്. ഒരു ഹോട്ട് സ്‌പോട്ടുകളും ഉണ്ടാകരുത്. മൂന്നാംഘട്ടത്തില്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കാം. എന്നാല്‍ ഇതിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in