പാര്‍ട്ടിയിലെ കുഞ്ഞയ്യപ്പന്മാര്‍

മറ്റേതെങ്കിലും സവര്‍ണ അംഗമാണ് ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെങ്കില്‍ സസ്‌പെന്‍ഷന് മുമ്പായി അന്വേഷണം, വിശദീകരണം തേടല്‍, കമ്മിറ്റികളില്‍ ചര്‍ച്ച എന്നിവയെല്ലാം വേണ്ടി വരുമായിരുന്നു. ഓമനക്കുട്ടന്റെ കാര്യത്തില്‍ ഇത്തരം കാര്യങ്ങളൊന്നും വേണ്ടി വന്നില്ല.

കേരളത്തില്‍ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാള്‍ ദളിതരും പിന്നോക്കക്കാരും അണിനിരക്കുന്നത് സിപിഎമ്മിലാണ്. ഈ വിഭാഗങ്ങളുടേത് പാര്‍ട്ടിയോടുള്ള ഇളക്കമില്ലാത്ത വിശ്വാസമായതിനാല്‍ അവരുടെ താല്പര്യങ്ങള്‍ ശ്രമിക്കാന്‍ പാര്‍ട്ടി സംരക്ഷിക്കാറില്ല. അതേ സമയം സവര്‍ണ സമുദായങ്ങളുടെ ഏതു അന്യായമായ ആവശ്യങ്ങളും പാര്‍ട്ടി അംഗീകരിച്ചു കൊടുക്കുകയും ചെയ്യും.

ദളിതരോടുള്ള നിലപാട് കര്‍ശനമായി പാലിക്കാന്‍ ഓമനക്കുട്ടന്റെ കാര്യത്തിലും പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി മെമ്പറും വര്‍ഗ വിശകലനത്തില്‍ കര്‍ഷക തൊഴിലാളിയും സര്‍വോപരി ദളിതനുമായ അദ്ദേഹം ഒരു ദുരിതാശ്വാസക്യാമ്പില്‍ അംഗമായിരിക്കെ വില്ലേജ് ഓഫീസില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ എത്തിയതിന്റെ ചെലവിലേക്കായി 70 രൂപ പിരിച്ചെടുത്തതാണല്ലോ വലിയ കുറ്റമായത്. ഈ പിരിവിനെ വലിയൊരു കുറ്റമായി മാധ്യമങ്ങള്‍ കൊണ്ടാടിയതോടെ ജി സുധാകരന്‍ എന്ന മന്ത്രി ഒരു ഫ്യൂഡല്‍ മാടമ്പിയെപ്പോലെ ഉറഞ്ഞു തുള്ളുകയായിരുന്നു. പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയാകട്ടെ ഓമനക്കുട്ടന്‍ ഉള്‍കൊള്ളുന്ന പാര്‍ട്ടി കമ്മിറ്റിയിലെ അംഗങ്ങളോടോ കുടുംബാംഗങ്ങളോടോ ഒരു വാക്കുരിയാടാതെ കേവലം രണ്ടു മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടിയുടെ ദളിത് വിരുദ്ധ മുഖം തുറന്നു കാണിച്ചു. മറ്റേതെങ്കിലും സവര്‍ണ അംഗമാണ് ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെങ്കില്‍ സസ്‌പെന്‍ഷന് മുമ്പായി അന്വേഷണം, വിശദീകരണം തേടല്‍, കമ്മിറ്റികളില്‍ ചര്‍ച്ച എന്നിവയെല്ലാം വേണ്ടി വരുമായിരുന്നു. ഓമനക്കുട്ടന്റെ കാര്യത്തില്‍ ഇത്തരം കാര്യങ്ങളൊന്നും വേണ്ടി വന്നില്ല. പിന്നീട് യഥാര്‍ത്ഥ വസ്തുത പുറത്തായപ്പോള്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുക മാത്രമല്ല ഓമനക്കുട്ടന്റെ മാനുഷിക പ്രവര്‍ത്തിയെ പാര്‍ട്ടി മുതലാക്കുകയും ചെയ്തു.

മുകളില്‍ കൊടുത്ത സംഭവത്തിനു ഒരു മറുപുറവുമുണ്ട്. മാധ്യമങ്ങളാല്‍ എന്ന പോലെ പാര്‍ട്ടിയാല്‍ അപമാനിതനായ ഓമനക്കുട്ടന്‍ പാര്‍ട്ടിയെ കുറ്റപെടുത്തില്ലെന്നു മാത്രമല്ല ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെപോലെ പോലെ തനിക്കെതിരായ നടപടികളെ ന്യായീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല സ്വന്തം ദളിത് സ്വത്വം അംഗീകരിക്കാനും വിസമ്മതിക്കുന്നു. ഇത്തരം കുഞ്ഞയ്യപ്പന്മാര്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്കായി നിലനില്‍ക്കുമ്പോള്‍ 26000 ത്തിനുമേലുള്ള കോളനികളും സംവരണമില്ലാത്ത എയ്ഡഡ് മേഖലയും സാമ്പത്തിക സംവരണവും അംഗീകരിക്കാന്‍ ദളിതര്‍ നിര്‍ബന്ധിതര്‍ ആകുന്നത് സ്വാഭാവികം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply