വലതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആകണം കേരളം

നിയോ-ലിബറലിസത്തിന്റെ ഗുണഭോക്താക്കളായ മദ്ധ്യവര്‍ഗ്ഗം അഭിപ്രായരൂപീകരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സാമ്രാജ്യത്വവും ഭൂരിപക്ഷമതരാഷ്ട്രീയവുമായി ചേര്‍ന്നല്ലാതെ അതിനു ഇന്ത്യയില്‍ മേല്‍ക്കൈ നേടുക സാദ്ധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. കേരളത്തിലും പലപ്പോഴും അരാഷ്ട്രീയരായി അഭിനയിക്കുന്ന ഈ മദ്ധ്യവര്‍ഗ്ഗം ശക്തമാണ്. അവരുടെ ന്യൂനപക്ഷവിരോധവും സ്ത്രീവിരോധവും ആചാരങ്ങളോടുള്ള കൂറുമെല്ലാം നാം നേരിട്ടും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ.

ഇന്ത്യ ഇന്ന് കടന്നുപോകുന്നത് സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം രാഷ്ട്രം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ്. നമ്മുടെ രാഷ്ട്രത്തിന്റെ രാഷ്ട്രീയവും നൈതികവും സാംസ്‌കാരികവുമായ അടിത്തറ തന്നെയാണ് തകര്‍ന്നു കൊണ്ടിരിക്കുന്നത്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും സ്വപ്നം കണ്ട ബ്രാഹ്മണാധിപത്യമുള്ള ഹിന്ദുരാഷ്ട്രമായി ഇന്ത്യ അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്നു. ഭരണപരമായ മതേതരത്വം, സിവില്‍ സമൂഹത്തിലെ സര്‍വ്വമതസഹഭാവം, മൌലികാവകാശങ്ങള്‍ സംരക്ഷിക്കുന്ന ജനാധിപത്യം, സ്ഥിതിസമത്വപരമായ ഉന്മുഖത്വം എന്നിങ്ങിനെ ഇന്ത്യന്‍ ഭരണഘടനയുടെ തന്നെ അടിസ്ഥാനമൂല്യങ്ങള്‍ ഒന്നൊന്നായി തകര്ന്നുകൊണ്ടിരിക്കുന്നു. ദേശത്തിന്റെ സമ്പത്ത് ഏതാനും ധനികരുടെ കയ്യില്‍ ഒതുക്കുന്ന, ദരിദ്രരെ കൂടുതല്‍ ദാരിദ്രും ആശ്രിതരും ആക്കുന്ന, പരിസ്ഥിതിനിയമത്തിലും വനനിയമത്തിലും തങ്ങളെ നിലനിര്‍ത്തുന്ന വന്‍ വ്യവസായികള്‍ക്കായി വെള്ളം ചേര്‍ക്കുന്ന, ജനസമ്മതിയില്ലാതെ ജനതയുടെ സമ്പാദ്യം പോലും മഹാധനികരെയും അവര്‍ നടത്തുന്ന ചൂഷണ സ്ഥാപനങ്ങളെയും സഹായിക്കാന്‍ ദുരുപയോഗം ചെയ്യുന്ന, കോര്‍പ്പോറേറ്റനുകൂല സാമ്പത്തികനയം, തൊഴിലാളികള്‍ മുതല്‍ ബുദ്ധിജീവികള്‍ വരെയുള്ളവരുടെ മൌലികാവകാശങ്ങള്‍ തുടര്‍ച്ചയായി വെട്ടിക്കുറയ്ക്കുകയും അഭിപ്രായനിയന്ത്രണം ഏര്‍പ്പെടുത്തുകയും ഓരോ പൌരന്റെയും സ്വകാര്യ ജീവിതത്തെപ്പോലും നിരീക്ഷണവിധേയമാക്കുകയും മാദ്ധ്യമങ്ങളെ തങ്ങളുടെ പ്രചാരണയന്ത്രങ്ങളായി മാറ്റുകയും സാമൂഹ്യമാദ്ധ്യമങ്ങളെപ്പോലും നിയന്ത്രിക്കുകയും , വിദ്യാഭ്യാസനയം പോലും ധനികര്‍ക്കനുകൂലമായി, അവരുടെ സേവകരെ സൃഷ്ടിക്കുന്ന ചിന്താശൂന്യരായ പൌരരെ ഉത്പാദിപ്പിക്കുവാന്‍ പറ്റിയ തരത്തില്‍, പൊളിച്ചെഴുതുകയും ചെയ്യുന്ന, ലാഭകരവും സമര്‍ത്ഥവുമായി നടന്നിരുന്ന പൊതു സ്ഥാപനങ്ങളെപ്പോലും തങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമ്പന്നവിഭാഗത്തിന്റെ ലാഭം കൂട്ടുവാനായി സ്വകാര്യവത്കരിക്കുന്ന, കലാ-സാംസ്‌കാരിക- ഗവേഷണ സ്ഥാപനങ്ങളെ സ്വന്തം സാംസ്‌കാരിക സങ്കല്‍പ്പങ്ങള്‍ പ്രചരിപ്പിക്കാനും ചരിത്രം തങ്ങള്‍ക്കനുകൂലമായി തിരുത്തിയെഴുതുവാനുമുള്ള ഉപകരണങ്ങളാക്കുന്ന, ദളിത്-ആദിവാസി- ലൈംഗിക, മത, വംശ ന്യൂനപക്ഷ-വിഭാഗങ്ങളുടെ താത്പര്യങ്ങള്‍ക്ക് തീര്‍ത്തും എതിരായ, ജനവിരുദ്ധസമീപനങ്ങള്‍, ഫെഡറലിസത്തെ അപ്രസക്തമാക്കുന്ന അമിതകേന്ദ്രീകരണം –

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പരസ്പരബന്ധിതമായ ഈ നയങ്ങളെ താത്വികവും പ്രായോഗികവുമായി എതിരിടുവാന്‍, അടിസ്ഥാനപരമായ മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തോടൊപ്പം ഇന്ത്യയിലെ സാമൂഹ്യവിമോചന പൈതൃകങ്ങള്‍ ( ബുദ്ധന്‍ മുതല്‍ ഗാന്ധി, മഹാത്മാ ഫൂലെ, സാവിത്രീബായ് ഫൂലെ, അംബേദ്കര്‍, അബുള്‍കലാം ആസാദ്, ജവഹര്‍ലാല്‍ നെഹ്റു മുതലായവര്‍ വരെ മുന്നോട്ടു വെച്ച ആശയങ്ങളുടെ പുരോഗമനപരമായ ഘടകങ്ങള്‍ ) കൂടി ഉള്‍ക്കൊള്ളുന്ന, ഒപ്പം ഫെമിനിസ്റ്റ്- എല്‍ ജി ബി ടി ക്യു- നവ ദളിത്-കര്‍ഷക-പരിസ്ഥിതിമുന്നേറ്റങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രതിപക്ഷത്തിനു മാത്രമേ കഴിയൂ.

നിയോ-ലിബറലിസത്തിന്റെ ഗുണഭോക്താക്കളായ മദ്ധ്യവര്‍ഗ്ഗം അഭിപ്രായരൂപീകരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്ന കാലമാണിത്. സാമ്രാജ്യത്വവും ഭൂരിപക്ഷമതരാഷ്ട്രീയവുമായി ചേര്‍ന്നല്ലാതെ അതിനു ഇന്ത്യയില്‍ മേല്‍ക്കൈ നേടുക സാദ്ധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. കേരളത്തിലും പലപ്പോഴും അരാഷ്ട്രീയരായി അഭിനയിക്കുന്ന ഈ മദ്ധ്യവര്‍ഗ്ഗം ശക്തമാണ്. അവരുടെ ന്യൂനപക്ഷവിരോധവും സ്ത്രീവിരോധവും ആചാരങ്ങളോടുള്ള കൂറുമെല്ലാം നാം നേരിട്ടും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താത്കാലികനേട്ടങ്ങള്‍ക്കായി ആദര്‍ശങ്ങള്‍ ബലി കഴിക്കാത്ത, കേവലമായ പ്രായോഗികതാവാദത്തിനു കീഴ്‌പ്പെടാതെ ജനാധിപത്യ- സോഷ്യലിസ്റ്റ് -മതാതീത മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന, നവോത്ഥാനത്തിന്റെ കീഴാള ഭൌതിക-നൈതിക ഉള്ളടക്കത്തെ, അതിന്റെ പരിമിതികള്‍ കൂടി തിരിച്ചറിഞ്ഞു മുന്നോട്ടുകൊണ്ടുപോകുന്ന, ഒരു ഇടതുപക്ഷത്തിനു മാത്രമേ കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരികജാഗ്രതയും വ്യത്യസ്തതയും നിലനിര്‍ത്താനും, ഭാഗികമായെങ്കിലും യോജിക്കാവുന്ന ഇതരവിഭാഗങ്ങളുമായി ചേര്‍ന്നു ഇന്ത്യന്‍ ജനാധിപത്യത്തെ അതിന്റെ ശത്രുക്കളില്‍ നിന്ന് തിരിച്ചു പിടിച്ചു ശരിയായ ജനാധിപത്യത്തിലേയ്ക്ക് വികസിപ്പിക്കാനും കഴിയൂ. കേരളം ഇന്ത്യയിലെ ഇനിയും വലതുപക്ഷത്തിനു സ്വീകാര്യത കാര്യമായി ലഭിച്ചിട്ടില്ലാത്ത ഒരു തുരുത്താണ്, അതെ സമയം അത് അല്‍പ്പാല്‍പ്പമായെങ്കിലും ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നതും കാണാതെ പൊയ്ക്കൂടാ. വലതുപക്ഷത്തിന് ഇന്ത്യയില്‍ ഒരു വാട്ടര്‍ലൂ ഉണ്ടാകുമെങ്കില്‍ അതിന്റെ കമ്പനകേന്ദ്രം കേരളം തന്നെയാകും. ആകണം. അതുതന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply