കെജ്രിവാള്‍ വിജയം ഹിന്ദുത്വ ഫാസിസ്റ്റ് പ്രവണതകള്‍ക്കുള്ള അദൃശ്യമായ കയ്യൊപ്പ് – പി എ പ്രേംബാബു

മുതലാളിത്തം അതിന്റെ ഭരണകൂട സംവിധാനങ്ങളിലൂടെ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്, അവയ്ക്കനുകൂലമായ ബൗദ്ധികസാഹചര്യം തീര്‍ത്തുകൊണ്ടു കൂടിയാണ് അവയുടെ ആശയാടിത്തറ സൃഷ്ടിക്കുക. ഗ്രാംഷിയുടെ തന്നെ മേല്‍കോയ്മാ (hegemony) സങ്കല്പനങ്ങള്‍ ഈ വിഷയത്തെ പുതിയ കാലത്ത് വികസിപ്പിക്കേണ്ടതിന്റെ പ്രധാന്യത്തെയാണ് കാണിക്കുന്നത്.

ബിജെപി തങ്ങളുടെ വിജയത്തില്‍ ജയ് ശ്രീറാം എന്നു വിളിക്കുന്നു. തുടര്‍ന്ന് എ എ പി കെജ്‌റിവാള്‍ തന്റെ വിജയ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിച്ചു. വിജയം ഹനുമാന് സമര്‍പ്പിച്ചു.. ഹനുമാനും രാമനും ഒരിക്കലും യുദ്ധം ചെയ്യില്ല എന്ന് സാക്ഷാല്‍ ഗോപാലകൃഷ്ണന്‍..

ഫോര്‍ഡ് ഫൗണ്ടേഷന്‍ സേവനമേഖലയിലൂടെ കോര്‍പ്പറേറ്റ് പുരസ്‌കാരം നേടിയ കെജ്രിവാള്‍ എന്ന ഉദ്യോഗസ്ഥ പ്രമുഖന്‍ ആദ്യമായി തന്നെ സ്വയം രാഷ്ട്രീയത്തില്‍ ഉദ്ഗ്രഥിച്ചെടുത്തത് പിന്നോക്ക/കീഴാള സമുദായത്തിനുള്ള സംവരണ മുന്നേറ്റമായ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കത്തിച്ച് അതിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ്.

അണ്ണാഹസാരെയുടെ ആശിര്‍വാദത്തില്‍ ഈ കെജ്രിവാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയില്‍ ഹിന്ദുത്വ ഫാസിസത്തിന് മണ്ണൊരുക്കിയ രാംലീല മൈതാനത്ത് അരങ്ങേറിയ ഗൂഢാലോചനയുടെ ഭക്തിഗാനം ആരും മറന്നു കാണില്ല. ‘സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നു; ജനവിധിയാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത് അത് മാനിക്കണം എന്നാണ് അണ്ണാ ഹസാരെ മുമ്പ് പറഞ്ഞത്. ബിജെപി ഹിന്ദുത്വ ശക്തിയാണെന്ന വിമര്‍ശനങ്ങളെയും ഹസാരെ എതിര്‍ക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

”ഏറ്റവും വെറുക്കപ്പെടേണ്ട ആര്‍.എസ്.എസ് ഉല്‍പന്നമാണ് അണ്ണാ ഹസാരെ’ എന്ന് പ്രമുഖ പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും കോളമിസ്റ്റുമായ സ്വാതി ചതുര്‍വേദി ട്വിറ്ററില്‍ കുറിക്കുകയുണ്ടായി. ‘ആര്‍.എസ്.എസ് ശിങ്കിടിയായ അണ്ണാ ഹസാരെ ആറു വര്‍ഷത്തിനുശേഷം ഉറക്കമുണര്‍ന്നിരിക്കുന്നു’ എന്നായിരുന്നു ഒരു ട്വീറ്റിലെ പരിഹാസം. ‘അണ്ണാ ഹസാരെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റിരിക്കുന്നു. ഇയാളെ സൂക്ഷിക്കണം. നാഗ്പൂരിലെ കാവിക്കാര്‍ക്കുവേണ്ടി കര്‍ഷക സമരത്തെ ഇദ്ദേഹം അട്ടിമറിക്കും’ ഫാസിസ്റ്റ് വിരുദ്ധ ബ്ലോഗറായ അനുരാഗിന്റെ ട്വീറ്റ് അങ്ങനെയായിരുന്നു.. കാശ്മീരില്‍ അമിത് ഷാ ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയപ്പോള്‍ കെജ്രിവാള്‍ അതിനെ പിന്താങ്ങിയത് മനുവാദ ചരിത്രത്തില്‍ സ്വന്തം സവര്‍ണ്ണ മതയുക്തിയുടെ അടഞ്ഞ പ്രതലത്തില്‍ തുല്യം ചാര്‍ത്തിയാണ്.

വിഷയം മുതലാളിത്ത മൂലധനത്തിന്റേതു കൂടിയാണ്. ഇതിനെയാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്റോണിയോ ഗ്രാംഷി വിശദീകരിച്ചിട്ടുള്ളത്. മുതലാളിത്തം അതിന്റെ ഭരണകൂട സംവിധാനങ്ങളിലൂടെ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്, അവയ്ക്കനുകൂലമായ ബൗദ്ധികസാഹചര്യം തീര്‍ത്തുകൊണ്ടു കൂടിയാണ് അവയുടെ ആശയാടിത്തറ സൃഷ്ടിക്കുക. ഗ്രാംഷിയുടെ തന്നെ മേല്‍കോയ്മാ (hegemony) സങ്കല്പനങ്ങള്‍ ഈ വിഷയത്തെ പുതിയ കാലത്ത് വികസിപ്പിക്കേണ്ടതിന്റെ പ്രധാന്യത്തെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സവര്‍ണ്ണത കേവലമായ മതയുക്തിയ്ക്ക് പുറത്ത് ഒരു പ്രത്യയശാസ്ത്രമാകുന്നതും അവയുടെ ഹിഗേമണി (hegemony) അത് രാഷ്ട്രീയമായി നടപ്പിലാക്കുന്നുണ്ട് എന്ന് പറയാന്‍ കഴിയുന്നതും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതുകൊണ്ട്, എങ്ങിനെയാണ് സവര്‍ണ്ണ പ്രത്യയശാസ്ത്രം മേല്‍കോയ്മയുടെ പ്രത്യയശാസ്ത്രമായി മാറുന്നത് എന്ന് പരിശോധിക്കുമ്പോള്‍ അത് നമ്മുടെയൊക്കെ കാഴ്ചയ്ക്കുമപ്പുറം പൊതുബോധത്തിന്റെ സാമൂഹ്യ അനുമതിയോടെയാണ് കാര്യങ്ങളെ നിശ്ചയിക്കുന്നതെന്നും നമുക്കിടയില്‍ നാമറിയാതെ അദൃശ്യമായിട്ടാണ് അത് പ്രവര്‍ത്തിക്കുക എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ മാത്രമേ കെജ്രിവാളിന്റെ പോസ്റ്റ് ഐഡിയോളജിക്കല്‍/പോസ്റ്റ് ട്രൂത്ത് (Post ideological /Post truth) വിജയം നമ്മെ സംബന്ധിച്ചിടത്തോളം കേവലമായ സവര്‍ണ്ണ മതയുക്തിയ്ക്ക് പുറത്തുള്ള പ്രത്യയശാസ്ത്ര വിജയമല്ല എന്നും, സവര്‍ണ്ണ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശാശ്വതീകരണവും അതിന്റെ പ്രവര്‍ത്തനത്തെ ചിരന്തനമാക്കുന്നതും ആണെന്ന് നാം തിരിച്ചറിയൂ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply