കൊറോണ കാലത്തെ കൈരളി ടിവി

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാന്‍ കൈരളിയേക്കാള്‍ പ്രേക്ഷകര്‍ ജനം ടി വിക്ക് മുന്നില്‍ ഇരിക്കുന്നു! സഖാക്കളെക്കാള്‍ കൂടുതല്‍ സംഘി പരിവാരങ്ങള്‍, അതും പുരുഷന്‍മാര്‍, മുഖ്യമന്ത്രിയെ കാണാനും കേള്‍ക്കാനും ഉത്സാഹഭരിതരായിരിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം? ഈ സഖാക്കള്‍ക്കെല്ലാം കൈരളിയോട് എന്താണിത്ര പരിഭവം?

കൊറോണ കാലത്ത് വാര്‍ത്താ ചാനലുകളുടെ റെയ്റ്റിംഗില്‍ ഉണ്ടായ വമ്പിച്ച കുതിച്ചു ചാട്ടം ചരിത്രത്തില്‍ ആദ്യമാണ്. ജനങ്ങളെല്ലാം വീടുകളില്‍ തടവനുഭവിക്കുമ്പോള്‍ ഇത് സ്വാഭാവികവുമാണ്.  കൊറോണ കാലത്തെ ആദ്യ ആഴ്ചയിലെ ഒരോ ചാനലിന്റെയും റെയ്റ്റിംഗ് കാണുക:

1. ഏഷ്യാനെറ്റ് ന്യൂസ് (395)
2. മനോരമ (294)
3. ട്വന്റി ഫോര്‍ (243)
4. മാതൃഭൂമി (237)
5. ന്യൂസ് 18 (135)
6. ജനം (108)
7. മീഡിയ വണ്‍ (94)
8. കൈരളി (71)

പതിവുപോലെ ഏഷ്യ നെറ്റ് അജയ്യരായി ഒന്നാമതു നില്ക്കുന്നു. പക്ഷേ, ഞാന്‍ കാണുന്നത് മറ്റു രണ്ട് വിസ്മയങ്ങളാണ്. അടുത്ത കാലത്ത് മാത്രം സംപ്രേഷണം തുടങ്ങിയ 24 ചാനല്‍ മാതൃഭൂമിയെ പിന്നിലാക്കി മൂന്നാമത് എത്തിയിരിക്കുന്നു. ’24 ‘ ഈ ട്രെന്റ് നില നിര്‍ത്തിയാല്‍ മാതൃഭൂമിക്ക് ഒരു തിരിച്ചുവരവ് വലിയ വെല്ലുവിളിയാകും. (ഈയിടെ 24 ന്റെ വാര്‍ത്താ അവതരണ രീതിയെ അനുകരിക്കുകയാണ് പ്രമുഖ ചാനലുകളടക്കം ചെയ്യുന്നത് എന്നു കൂടി ഓര്‍ക്കുക.)

എന്റെ വലിയ സങ്കടം ‘കൈരളി ന്യൂസിന്റെ ‘ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ എന്ന ദീനാവസ്ഥയാണ്. പ്രൊഫഷനലിസം നാലയലത്തു പോലും ഇല്ലാത്ത സംഘി ചാനലായ ‘ജനം” ടിവിയുടെയും ന്യൂസ് 18 ന്റെയും പുറകില്‍ എട്ടാം സ്ഥാനത്താണ് കൈരളി വീണു കിടക്കുന്നത്. മികച്ച സാമ്പത്തിക ഭദ്രതയും കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനത്തിന്റെ, അതിലേറെ വരുന്ന ബഹുജന സംഘടനകളുടെ, പ്രവാസികളുടെ, പിന്തുണയും സ്വന്തമായുള്ള ഒരു വാര്‍ത്താ ചാനല്‍ ഈ വിധം നാണം കെട്ടു നില്‍ക്കുന്നതിന്റെ കാരണങ്ങള്‍ എന്തായിരിക്കും? മലയാള സിനിമയിലെ ഒരു ‘മെഗാസ്റ്റാര്‍ ‘ മേധാവിയായിരിക്കുന്ന വേറിട്ട ചാനല്‍ കൂടിയാണിത്. ഇതൊന്നുമില്ലാത്ത നേരാംവണ്ണം മലയാളം പറയാന്‍ പോലും പാങ്ങില്ലാത്ത ഒരു തട്ടുകട ചാനല്‍ കൈരളിയേക്കാള്‍ 37 പോയിന്റ് മുന്നില്‍ നില്‍ക്കുന്നു. എന്റെ പല ബന്ധുക്കളും ചങ്ങാതിമാരും ഉണ്ട് കൈരളി ചാനലിന്റെ ഷെയറുകാരായി. അവരുടെ കുടി ഉത്ക്കണ്ഠയാണ് ഞാനിവിടെ പങ്കു വയ്ക്കുന്നത്.

ഇനി ഇതേ ആഴ്ചയില്‍ മുഖ്യമന്ത്രി എല്ലാ ദിവസവും വൈകീട്ട് നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ റെയ്റ്റിംഗ് കൂടി നോക്കുക. എല്ലാ വാര്‍ത്താ ചാനലുകളും അവരുടെ പ്രൈം ടൈം വാര്‍ത്താ ബുള്ളറ്റിനും പരസ്യങ്ങളും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നത്. (CS Male 22 + വിഭാഗത്തില്‍ പെടുന്ന പ്രേക്ഷകരില്‍ നിന്നാണ് ഈ കണക്ക്). ഇവിടെയും ഏഷ്യ നെറ്റ് തന്നെ മുന്നില്‍, 2.85. ട്വന്റി ഫോര്‍ 1.26, മാതൃഭൂമി 1.22, മനോരമ 1.21, ജനം 0.61, ന്യൂസ്18, 0.36 മീഡിയ വണ്‍ 0.35, കൈരളി 0.28. ഇവിടെയും കൈരളി എട്ടാമത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണാന്‍ കൈരളിയേക്കാള്‍ പ്രേക്ഷകര്‍ ‘ജനം ടി വി ‘ ക്ക് മുന്നില്‍ ഇരിക്കുന്നു! സഖാക്കളെക്കാള്‍ കൂടുതല്‍ സംഘി പരിവാരങ്ങള്‍, അതും പുരുഷന്‍മാര്‍, മുഖ്യമന്ത്രിയെ ‘ കാണാനും കേള്‍ക്കാനും ഉത്സാഹഭരിതരായിരിക്കുന്നു എന്നാണോ ഇതിനര്‍ത്ഥം? ഈ സഖാക്കള്‍ക്കെല്ലാം കൈരളിയോട് എന്താണിത്ര പരിഭവം? സഖാക്കളുടെയും സുഹൃത്തുക്കളുടെയും – ശത്രുക്കളുടെയും – വിമര്‍ശനങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply