ആത്മകഥാപുരസ്‌കാരം നല്‍കേണ്ടിയിരുന്നത് കെ കെ കൊച്ചിന്

കേട്ടെഴുതപ്പെടുന്ന ആത്മകഥകളുടെ പരാശ്രയത്വത്തില്‍ നിന്നും വ്യത്യസ്തമായി, മലയാളത്തിലെ ചരിത്രകാരനും മുതിര്‍ന്ന സാംസ്‌ക്കാരിക വിമര്‍ശകനുമായ കൊച്ചിന്റെ ആത്മകഥയെ സവിശേഷമാക്കുന്നതും അതിന്റെ പിന്നിലെ അദ്ധ്വാനവും സൂക്ഷ്മതയുമാണ്.

ശ്രീ.കെ.കെ.കൊച്ചിന്റെ ദലിതന്‍ എന്ന ആത്മകഥയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കാത്തതില്‍ പ്രതിഷേധിക്കുന്നു. 2019 ല്‍ ഡി.സി.ബുക്‌സ് ആദ്യപതിപ്പിറക്കിയതിന് ശേഷം മൂന്നു മാസത്തിനുള്ളില്‍ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ച ആത്മകഥയാണ് ദലിതന്‍ .മലയാളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൊന്നായ മാധ്യമം ആഴ്ചപ്പതിപ്പില്‍ 62 ലക്കങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ആത്മകഥ അക്കാലത്തു തന്നെ ധാരാളം സംവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആഖ്യാനപരമായ സൂക്ഷ്മതയും ആകര്‍ഷകമായ രചനാരീതിയും പുലര്‍ത്തിയെഴുതപ്പെട്ട ഈ രചന, കഴിഞ്ഞ ആറു പതിറ്റാണ്ടിലെ കേരളീയ ജീവിതത്തിന്റെ സമാന്തരരേഖയാണെന്ന് വിശേഷിപ്പിക്കാം.സി.കേശവന്റെ ജീവിതസമരം എന്ന രചന പോലെ, രാഷ്ട്രീയവും സാമൂഹിക ചരിത്രവും ഇഴപിരിയാനാവാത്ത വിധത്തില്‍ ഇണക്കിച്ചേര്‍ത്ത ഈ കൃതി മലയാളത്തിലെ മികച്ച ആത്മകഥകള്‍ക്കൊപ്പം സ്ഥാനപ്പെടുത്താവുന്നതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേട്ടെഴുതപ്പെടുന്ന ആത്മകഥകളുടെ പരാശ്രയത്വത്തില്‍ നിന്നും വ്യത്യസ്തമായി, മലയാളത്തിലെ ചരിത്രകാരനും മുതിര്‍ന്ന സാംസ്‌ക്കാരിക വിമര്‍ശകനുമായ കൊച്ചിന്റെ ആത്മകഥയെ സവിശേഷമാക്കുന്നതും അതിന്റെ പിന്നിലെ അദ്ധ്വാനവും സൂക്ഷ്മതയുമാണ്. നിശ്ചയമായും സാഹിത്യ അക്കാദമിയുടെ ആത്മകഥ / ജീവചരിത്രവിഭാഗത്തിലെ അവാര്‍ഡിനായി പരിഗണിക്കപ്പെടാന്‍ അര്‍ഹതയുള്ളതാണ് ഈ രചന. ഏത് മാനദണ്ഡം കൊണ്ട് അളന്നാലും കെ.കെ. കൊച്ചിന്റെ ആത്മകഥയ്ക്ക് അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുകയും അത് നല്‍കാത്ത കേരള സാഹിത്യ അക്കാദമിയുടെ നടപടിയില്‍ പ്രതിഷേധിക്കുകയും ചെയ്യുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply