യുഎപിഎ : ഇബ്രാഹിമിന് ജാമ്യവും വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കണം

കൊറോണയുടെ ആദ്യ തരംഗത്തില്‍ ചെയ്തതു പോലെ ഈ തരംഗത്തിലും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് പരോളും ഇടക്കാല ജാമ്യവുമനുവദിക്കുകയുണ്ടായി. എന്നാല്‍ യു.എ.പി.എ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പ്രമേഹവും ഹൃദ്രോഗവുമുള്ള ഇബ്രഹാമിന് ഒരു കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല.

യു.എ.പി.എ. ചുമത്തി, 6 വര്‍ഷമായി തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇബ്രാഹിമിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. . ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ കൂടാതെയുള്ള ഈ നീണ്ട തടവുകാലം അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. .എന്‍.ഐ.എ ചുമത്തിയ SC 3/2016 കേസിന്റെ പേരിലാണ് അദ്ദേഹം ജയിലില്‍ കിടക്കുന്നത്. പോലീസുകാരനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയവര്‍ക്ക് ഭക്ഷണവും ആയുധവും കൊടുത്തു എന്നാണ് കേസ്. കടുത്ത പ്രമേഹരോഗിയായ ഇബ്രാഹിമിന് ഹൃദ്രോഗവുമുണ്ട്. തടവിലാക്കപ്പെടുന്നതിനു മുമ്പ് തന്നെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. അദ്ദേഹം ദിവസം തോറും 22 ഗുളികകള്‍ വീതം കഴിക്കുന്നുണ്ട്. എന്നിട്ടും പ്രമേഹത്തിന്റെ തോത് നിയന്ത്രണ വിധേയമായിട്ടില്ല. പല്ലുകള്‍ മിക്കവാറും കൊഴിഞ്ഞു പോകുകയും ബാക്കിയുള്ളവ കേടു വരികയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ എല്ലാ പല്ലുകളും എടുത്തു കളഞ്ഞു. പകരം വെപ്പു പല്ലുകള്‍ വെയ്ക്കാന്‍ താമസം നേരിടുന്നതിനാല്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പല്ലുകള്‍ എടുത്ത് പത്തു ദിവസത്തിനകം തന്നെ അദ്ദേഹത്തിന്റെ തൂക്കം 7 കിലോ കുറഞ്ഞു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ശാരീരികമായി അങ്ങേയറ്റം അവശനിലയിലായ ഇബ്രാഹിമിന്റെ പേരില്‍ രണ്ടു കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. മേല്‍പ്പറഞ്ഞ എന്‍.ഐ.എ കേസ്സു കൂടാതെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍പാകെ ഉണ്ടായിരുന്ന SC 548/2016 എന്ന കേസിലും അദ്ദേഹം പ്രതിയായിരുന്നു. എന്നാല്‍ കോഴിക്കോട് സെഷന്‍സ് കോടതി 21.10.20 20 ലെ ഉത്തരവ് പ്രകാരം അദ്ദേഹമുള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളുടെയും കേസ് ഡിസ്ചാര്‍ജ്ജ് ചെയ്തു . ഇപ്പോള്‍ എന്‍.ഐ.എ കേസ്സു മാത്രമേ നില നില്‍ക്കുന്നുള്ളൂ. ആ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ഇത്രയും നീണ്ട കാലം തടവില്‍ കഴിയുന്നത്. കൊറോണയുടെ രണ്ടാം തരംഗം സംസ്ഥാനത്ത് അതി രൂക്ഷമായി തുടരുകയും ഇനി ഒരു മൂന്നാം തരംഗം കൂടി ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ദര്‍ ആശങ്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കേസിന്റെ വിചാരണ തടസ്സപ്പെടാനും അദ്ദേഹത്തിന്റെ വിചാരണത്തടവ് നീണ്ടു പോകാനുമുള്ള എല്ലാ സാധ്യതയുമുണ്ട്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചു തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരും ശിക്ഷിക്കപ്പെട്ടവര്‍ വരേയും ജാമ്യവും പരോളുമെല്ലാം നിര്‍ബാധം ഒപ്പിച്ചെടുക്കുന്ന നാട്ടിലാണ് ഈ കടുത്ത അനീതി നടക്കുന്നത്.

67 വയസ്സു പിന്നിട്ട ഇബ്രാഹിം ജീവിതത്തില്‍ ഉടനീളം തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. 1970 കള്‍ മുതല്‍ തന്നെ വിപ്ലവ ഇടതു രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് അതിന്റെ ഒരു സഹചാരിയും സഹായിയും ആയി. സ്വദേശം വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള നെടുങ്കരണയാണ്. തോട്ടം തൊഴിലാളി കൂടിയായ അദ്ദേഹം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തൊഴിലാളികളെ കുടിയൊഴിക്കലിനെതിരെ വയനാട്ടില്‍ 90 കളുടെ അവസാനം നടന്ന ഉജ്ജ്വലമായ സമരത്തിന്റെ നേതാവുകൂടി ആയിരുന്നു. ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനും അവരുടെ നിത്യജീവിത പ്രയാസങ്ങളില്‍ പോലും സജീവതാങ്ങുമായ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബന്ധതയുടേയും വര്‍ഗ്ഗബോധത്തിന്റേയും പേരിലാണ് ഇന്നീ വിധം വേട്ടയാടപ്പെടുന്നത്. പതിറ്റാണ്ടുകളായി വയനാട്ടിലെ ഏറ്റവും ദരിദ്രരായ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന ഏവര്‍ക്കും മാതൃകയായ ഒരു പൊതുപ്രവര്‍ത്തകനെ ഇത്തരത്തില്‍ ക്രൂരവും ജനാധിപത്യവിരുദ്ധവുമായി കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ടത് ഓരോ ജനാധിപത്യവാദിയുടേയും ബാധ്യതയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊറോണയുടെ ആദ്യ തരംഗത്തില്‍ ചെയ്തതു പോലെ ഈ തരംഗത്തിലും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് പരോളും ഇടക്കാല ജാമ്യവുമനുവദിക്കുകയുണ്ടായി. എന്നാല്‍ യു.എ.പി.എ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. പ്രമേഹവും ഹൃദ്രോഗവുമുള്ള ഇബ്രഹാമിന് ഒരു കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഈ സാഹചര്യത്തില്‍ ആരോഗ്യ നിലയും പ്രയാധിക്യവും കണക്കിലെടുത്ത് യുഎപിഎ തടവുകാര്‍ക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കേണ്ടെന്ന നയത്തില്‍ ഇളവ് നല്‍കികൊണ്ടും, മാനുഷിക പരിഗണന നല്‍കിയും ഇബ്രാഹിമിനെ തടവില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply