ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗം മനുഷ്യ വംശത്തിനെതിരായ കുറ്റകൃത്യം – സണ്ണി എം കപിക്കാട്

വൈക്കത്തു റെയില്‍വേ വന്നാല്‍ ട്രെയിനില്‍ അയിത്ത ജാതിക്കാര്‍ വന്നിറങ്ങി ക്ഷേത്രത്തെ അശുദ്ധമാക്കും എന്ന് വാദമുന്നയിച്ചവരാണിവര്‍. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഇ.വി.രാമസ്വാമിയെ കൊല്ലാന്‍ വേണ്ടി ശത്രുസംഹാരം പൂജ നടത്തിയതാണു ഈ തമിഴ് ബ്രാഹ്മണരുടെ പാരമ്പര്യം. ഈ പാരമ്പര്യത്തെ കുറിച്ചായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്.

 

ഭരണഘടനാ സംരക്ഷണ ചുമതലയുള്ള ഭരണഘടനാ പദവി വഹിക്കുന്ന ചിദംബരേഷ് ആഗോള തമിഴ് ബ്രാഹ്മണ സമ്മേളനത്തില്‍ പറഞ്ഞത് മനുഷ്യ വംശത്തിനെതിരെയുള്ള കുറ്റ കൃത്യമാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുവാനുള്ള ഉത്തരവാദിത്വം ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ട്. ആറു മിനിറ്റ് നീണ്ട പ്രസംഗത്തില്‍ പ്രസംഗത്തില്‍ അദ്ദേഹം അടിസ്ഥാനപരമായി രണ്ടു കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് തമിഴ് ബ്രാഹ്മണരുടെ വംശീയ മേന്മാവാദമാണ്. രണ്ടാമത് അദ്ദേഹം ഹൈക്കോടതി ജൗസ്റ്റിസ് ആണെന്നുള്ള ഭരണഘടനാ പദവി മറന്നു കൊണ്ട് സാമ്പത്തിക സംവരണ വാദത്തിനു വേണ്ടിയുള്ള വാദവും ഉന്നയിക്കുകയുണ്ടായി.

ഇന്ത്യന്‍ ഭരണഘടന, ജുഡീഷ്യറിയുടെ ഉത്തരവാദിത്വമായി പറയുന്നത് ഭരണഘടനാ സംരക്ഷണമാണ്. തീര്‍ച്ചയായും ജുഡീഷ്യറിയിലെ ഉന്നതമായ പദവി വഹിക്കുന്ന ഒരു ജസ്റ്റിസ് ഭരണഘടനാ മൂല്യത്തെ ഉയര്‍ത്തിപിടിക്കുവാന്‍ ബാധ്യസ്ഥനാണ്. ഭരണഘടനാ വാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചു അദ്ദേഹം തികച്ചും ബോധവാനായിരിക്കേണ്ടതുമാണ്. എന്നാല്‍ ആ ഭരണഘടനാ പദവിയെ ഒട്ടും മാനിക്കാതെ ഭരണഘടനക്കെതിരായ വാദമുഖമാണ് അദ്ദേഹം ഉന്നയിക്കുന്നത്. അദ്ദേഹം ആ സമ്മേളനത്തില്‍ പറഞ്ഞത് സാമ്പത്തിക സംവരണത്തിനു വേണ്ടി ബ്രാഹ്മണ സമുദായം ഒറ്റക്കെട്ടായി പൊരുതണം എന്ന് തന്നെയാണ്. എന്ന് പറഞ്ഞാല്‍ ഭരണഘടനക്കെതിരെ ഒരു ജനവിഭാഗത്തെ അണി നിരത്താനാണ് ഭരണഘടനാ സംരക്ഷണ ചുമതലയുള്ള ജസ്റ്റിസ് ശ്രമിച്ചത് എന്നതാണ് ഗുരുതരമായ വിഷയം. ഒരു സാധാരണ പൗരനില്‍ നിന്ന് ഉണ്ടാകാനിടയുള്ള അഭിപ്രായം എന്നതിലപ്പുറം ഭരണഘടനാ സംരക്ഷണ ചുമതലയുള്ള ആള്‍ അത്തരമൊരു അഭിപ്രായം പറഞ്ഞു എന്നതാണ് പ്രധാനം. അദ്ദേഹത്തിന്റെ കൈകളില്‍ ഭരണഘടനാ ഒട്ടും സുരക്ഷിതമല്ല എന്നതാണ് ഇത് തെളിയിക്കുന്നത്. ഭരണഘടനാ സംരക്ഷണത്തെയും ജനാധിപത്യ സംരക്ഷണത്തെയും മുന്‍നിര്‍ത്തി അദ്ദേഹത്തിനെതിരെ നടപടിയെടുക്കുവാനുള്ള ഉത്തരവാദിത്വം ഇന്ത്യന്‍ ഭരണാധികാരികള്‍ക്കുണ്ട്.

ചിദംബരേഷ് ഉന്നയിക്കുന്ന വാദങ്ങളില്‍ ഏറ്റവും പ്രധാനമായത് അതിനുള്ളിലെ വംശീയതയാണ്. മനുഷ്യരുടെ ബൗദ്ധികവും സാംസ്‌കാരികവുമായ സംയോജനത്തിന്റെ ഏറ്റവും ഏറ്റവും ഉയര്‍ന്ന രൂപമാണ് ബ്രാഹ്മണര്‍ എന്നാണ് അദ്ദേഹം പറയുന്നത്. മുജ്ജന്മ സുകൃതത്തെ കുറിച്ചും അദ്ദേഹം പറയുന്നു. ലോകത്തെ നയിക്കേണ്ടത് ഉയര്‍ന്ന ശേഷിയുള്ള ബ്രാഹ്മണര്‍ ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ലോകത്തെ നയിക്കാന്‍ പ്രാപ്തിയുള്ള വംശം ബ്രാഹ്മണര്‍ മാത്രമേയുള്ളൂവത്രെ. തികഞ്ഞ വംശീയ വാദമല്ലാതെ മറ്റെന്താണിത്?

തെക്കേ ഇന്ത്യയില്‍ ബ്രാഹ്മണര്‍ നേരിട്ട വലിയ പ്രതിരോധത്തിന്റെ അടിസ്ഥാനത്തില്‍ വേണം ഇതിനെ നോക്കി കാണുവാന്‍. കേരളത്തില്‍ നടന്ന നവോഥാനത്തിന്റെയും തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന മുന്നേറ്റങ്ങളുടെയും ഫലമായി തെക്കേ ഇന്ത്യയില്‍ ബ്രാഹ്മണര്‍ വലിയ രീതിയില്‍ പ്രതിരോധത്തില്‍ ആയിട്ടുണ്ടായിരുന്നു. തമിഴ് ബ്രാഹ്മണര്‍ സമൂഹത്തിലെ മുഴുവന്‍ സ്ഥാനങ്ങളും കൈവശപ്പെടുത്തിയതിനെതിരെ വലിയ വികാരം തിരുവതാംകൂറില്‍ ഉണ്ടായിരുന്നു. ഇവിടുത്തെ സാമൂഹിക പരിഷ്‌കരണത്തെ മുഴുവന്‍ എതിര്‍ത്തവരാണ് ബ്രാഹ്മണര്‍. സമൂഹത്തിന്റെ ചാലനാത്മകതയെ പിടിച്ചു നിര്‍ത്തിയവരാണവര്‍. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വൈക്കം വഴി വന്ന റെയില്‍വേയെ ബ്രാഹ്മണര്‍ എതിര്‍ത്തത്. വൈക്കത്തു റെയില്‍വേ വന്നാല്‍ ട്രെയിനില്‍ അയിത്ത ജാതിക്കാര്‍ വന്നിറങ്ങി ക്ഷേത്രത്തെ അശുദ്ധമാക്കും എന്ന് വാദമുന്നയിച്ചവരാണിവര്‍. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി ഇ.വി.രാമസ്വാമിയെ കൊല്ലാന്‍ വേണ്ടി ശത്രുസംഹാരം പൂജ നടത്തിയതാണു ഈ തമിഴ് ബ്രാഹ്മണരുടെ പാരമ്പര്യം. ഈ പാരമ്പര്യത്തെ കുറിച്ചായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നത്.

അഗ്രഹാരങ്ങളെ സംസ്‌കാര കേന്ദ്രങ്ങളാക്കി മാറ്റണം എന്നും ജഡ്ജി പറയുന്നു. കല്പാത്തിയില്‍ രഥോത്സവം നടന്നപ്പോള്‍ ഒ വി വിജയന്റെ മുത്തച്ഛന്‍ ചാമിയാരച്ചന്‍ പൊതുവഴിയിലൂടെ നടന്നു എന്ന് പറഞ്ഞു തലയടിച്ചു പൊട്ടിച്ച ചരിത്രമാണ് ഇവരുടെ സാംസ്‌കാരിക കേന്ദ്രങ്ങളായ അഗ്രഹാരങ്ങളുടെ ചരിത്രം എന്ന് നമ്മള്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു. രഥോത്സവം നടക്കുമ്പോള്‍ പൊതുവഴിയിലൂടെ ഈഴവര്‍ക്കടക്കമുള്ളവര്‍ക്ക് നടക്കാനവകാശമുണ്ടായിരുന്നില്ല. അതിനെതിരെ പ്രക്ഷോഭം നയിച്ച്, പൊതുവഴിയിലൂടെ നടന്നപ്പോഴായിരുന്നു മര്‍ദ്ദനം. ഈ വംശീയ മേന്മാ വാദം ഹിറ്റ്‌ലറുടെ വംശീയ മേന്മാ വാദത്തിനു തുല്യമാണ്. തെക്കേ ഇന്ത്യയില്‍ പ്രതിരോധത്തിലായിരുന്ന വംശീയ വാദത്തെ സാംസ്‌കാരികമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റിയ ഒരു രാഷ്ട്രീയ സാഹചര്യം രാജ്യത്തു രൂപപ്പെട്ടിട്ടുണ്ട്. വലിയ കമ്പനികളുടെ സി ഇ ഓ മാര്‍, ഐ ഐ ടി പോലെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ പഠിപ്പിക്കുന്ന അക്കാഡമീഷ്യന്‍മാര്‍, കല്യാണ്‍ പോലെയുള്ള വന്‍ വ്യവസായ സാമ്പത്തിക ശക്തികള്‍ തുടങ്ങിയവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ആഗോളവത്കരിക്കപ്പെടുന്ന ഒരു വംശീയതവാദത്തിന്റെ ഭാഗമായി വേണം ഇതിനെ കാണുവാന്‍.

ചാതുര്‍വര്‍ണ്യത്തിന്റെ സമകാലിക പ്രസക്തിയെകുറിച്ചാണ് ഇക്കൂട്ടര്‍ ചര്‍ച്ച ചെയ്യുന്നത്. ദേശീയ പ്രസ്ഥാനങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളും ആധുനികതയും പ്രതിരോധത്തിലാക്കിയ, ജന്മനാ മനുഷ്യരെ ശ്രേണീകൃതമായ അസമത്വത്തില്‍ തളച്ചിടുന്ന ചാതുര്‍വര്‍ണ്യത്തിന്റെ മേന്മയെ കുറിച്ചാണ് ഇവര്‍ ചര്‍ച്ചചെയ്യുന്നത്. ആ മേന്മ എന്താണെന്ന് ഇവര്‍ പറയുകയില്ല. അതാണ് ചിദംബരേഷ് മുജ്ജന്മ സുകൃതത്തിന്റെ ഗുണങ്ങള്‍ വന്നു ചേരുന്നവരാണ് ബ്രാഹ്മണര്‍ എന്ന് മാത്രം പറയുന്നത്. ഈ ചാതുര്‍ വര്‍ണ്യത്തിനു ഒരു ദൈവികമായ അംഗീകാരം കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ശാസ്‌ത്രേയും ഭരണഘടനയെയും ആധുനികതയെയും വെല്ലുവിളിക്കുകയാണ് ഇവര്‍ ചെയുന്നത്. അത്തരത്തില്‍ നോക്കുകയാണെങ്കില്‍ ഈ ആഗോള ബ്രാഹ്മണ സമ്മേളനം മനുഷ്യ വംശത്തിനെതിരായ ഒരു കുറ്റകൃത്യമായി തന്നെ വേണം നോക്കി കണാന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

3 thoughts on “ജസ്റ്റിസ് ചിദംബരേഷിന്റെ പ്രസംഗം മനുഷ്യ വംശത്തിനെതിരായ കുറ്റകൃത്യം – സണ്ണി എം കപിക്കാട്

  1. Well said. First of all caste based reservation is
    not a poverty eradication program, but to uplift the marginalised.
    Chacko jacob
    Newyork.

  2. Welll said

  3. Avatar for Critic Editor

    He is destroying constitution in line with the present government. Maybe looking forward to resettlement after retirement. Deplorable to keep in judiciary

Leave a Reply