ജോസ് ടോമിന് രണ്ടിലയില്ല, സ്വതന്ത്രസ്ഥാനാര്‍ത്ഥി
വര്‍ക്കിംഗ് ചെയര്‍മാനായ താന്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയല്ല, മറിച്ച് പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ടയാളാണ് ജോസ് ടോം എന്ന ജോസഫിന്റെ വാദം വരണാധികാരി അംഗീകരിക്കുകയായിരുന്നു.
ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേരള കേണ്‍ഗ്രസ്സ് ജോസ് കെ മാണി വിഭാഗം സ്ഥാനാര്‍ത്ഥി ജോസ് ടോമിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ രണ്ടില ചിഹ്നം അനുവദിച്ചില്ല. വര്‍ക്കിംഗ് ചെയര്‍മാനായ താന്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയല്ല, മറിച്ച് പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ടയാളാണ് ജോസ് ടോം എന്ന ജോസഫിന്റെ വാദം വരണാധികാരി അംഗീകരിക്കുകയായിരുന്നു. ജോസഫാണ് പാര്‍ട്ടിയിലെ ഏറ്റവും അധികാരമുള്ള വ്യക്തി എന്ന കോടതി വിധി അംഗീകരിക്കപ്പെടുകയായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള ജോസ് ടോമിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളുകയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക അംഗീകരിക്കുകയുമായിരുന്നു. ഇതോടെ ജോസ് ടോം ഫലത്തില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാറി. അതേസമയം വിമതസ്ഥാാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കുമെന്നറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in