റൊമിളാ ഥാപ്പേറാടു യോഗ്യതകള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ജെ.എന്‍.യു
ഇന്ത്യന്‍ സര്‍വ്വകലാശാലകളെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങളായിട്ടാണ് , സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടെുക്കുന്ന റൊമീളാ ഥാപ്പറിനെതിരെയുള്ള നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്
ചരിത്രകാരി റൊമിളാ ഥാപ്പറോട് യോഗ്യതകളും പ്രവര്‍ത്തിപരിചയവും വ്യക്തമാകുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല. ഥാപ്പറുടെ കൃതികള്‍ പരിശോധിക്കുന്നതിനും അവര്‍ക്ക് നല്‍കിയ എമിറൈറ്റ്‌സ് പ്രൊഫസര്‍ സ്ഥാനം തുടര്‍ന്നും നല്‍കണമോ എന്നും പരിശോധിക്കാനാണ് നടപടികള്‍ എന്നാണ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ നല്കാന്‍ കഴിയില്ലെന്നും എമിറൈറ്റ്‌സ് പ്രൊഫസര്‍ സ്ഥാനം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ആജീവനാന്ത സ്ഥാനമാണെന്നും ഥാപ്പര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേമയം ജെ എന്‍ യു നടപടിക്കെതിരെ ചരിത്രകാരന്മാരില്‍ നിന്നും എഴുത്തുകാരില്‍ നിന്നുമൊക്കെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. എമിറൈറ്റ്‌സ് പ്രൊഫസര്‍ സ്ഥാനം അധ്യാപന മികവിനും ഗവേഷണങ്ങള്‍ക്കുമുള്ള വിശേഷമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ്. ഈ സ്ഥാനം യൂണിവേഴ്‌സിറ്റികള്‍ ഈ മേഖലയില്‍ അധ്യാപകര്‍ക്ക് നല്കിവരുന്നതാണ്, അല്ലാതെ ആരും ഈ സ്ഥാനത്തിനായി ഒരു ജോലിക്കായി അപേക്ഷിക്കുന്നതുപോലെ അപേക്ഷിക്കുകയില്ല. യൂണിവേഴ്‌സിറ്റി ഇതിനായി പ്രത്യേക സാമ്പത്തിക വ്യവഹാരങ്ങളോ സൗകര്യങ്ങളോ ഒന്നും ചെയ്യുന്നില്ല. ഇന്ത്യന്‍ സര്‍വ്വകലാശാലകളെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമങ്ങളായിട്ടാണ് , സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടെുക്കുന്ന റൊമീളാ ഥാപ്പറിനെതിരെയുള്ള നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in