
ഐ.എസ്.എല്‍ പൂരത്തിന് നാളെ കൊടിയേറ്റം
ഐ.എസ്.എല്‍ പൂരത്തിന് നാളെ കൊടിയേറ്റം
ഐ.എസ്.എല്‍ ആറാം പതിപ്പിന് നാളെ കൊടിയേറ്റം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും എ.ടി.കെയും ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ച് സീസണുകളില്‍ രണ്ടു തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം നേടാന്‍ കഴിയാതിരുന്നവരാണ് ബ്ലാസ്റ്റേഴ്സ്. മുന്‍ സീസണില്‍ കണ്ട ടീമിനെയാവില്ല ഇത്തവണ കളിക്കളത്തില്‍ കാണുകയെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് എല്‍കോ ഷെല്‍ട്ടോരി പറഞ്ഞു.
ബംഗളൂരു എഫ്.സിയാണ് നിലവിലെ ചാമ്പ്യന്മാര്‍. രണ്ടുവര്‍ഷം മുന്‍പ് ഐ.എസ്.എല്ലില്‍ കളിക്കാനിറങ്ങിയ അവര്‍ രണ്ട് തവണയും ഫൈനലില്‍ കളിച്ചു. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും പത്ത് ടീമുകളാണ് കിരീടം ലക്ഷ്യമിട്ട് പോരിനിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടീമുകള്‍ എല്ലാം ഇത്തവണയില്ല. ബ്ലാസ്റ്റേഴ്സ്, എ.ടി.കെ, ബംഗളൂരു, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്.സി ഗോവ, ചെന്നൈയിന്‍ എഫ്.സി, മുംബൈ എഫ്.സി, ജംഷഡ്പൂര്‍ എഫ്.സി, ഡല്‍ഹി ഡൈനാമോസ്, പൂനെ സിറ്റി എഫ്.സി ടീമുകളാണ് കഴിഞ്ഞ സീസണില്‍ പങ്കെടുത്തത്. ഇതില്‍ ഡല്‍ഹിയും പൂനെയും ഒഴികെയുള്ള ടീമുകള്‍ ഇത്തവണയും കളത്തിലുണ്ട്. പകരം ഹൈദരാബാദ് എഫ്.സിയും ഒഡീഷ എഫ്.സിയും കളിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in