
വിശ്വഹിന്ദു പരിഷത്തിനു മുന്നില്‍ മുട്ടുകുത്തി ജര്‍മ്മനിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരള സമാജവും
ജര്‍മ്മനിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫുഡ് ഫെസ്റ്റില്‍ കേരള സമാജത്തിന്റെ സ്റ്റാളില്‍ ബീഫ് വിളമ്പുന്നതിനെ എതിര്‍ത്ത വിശ്വഹിന്ദു പരിഷത്തിനു മുന്നില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരള സമാജവും മുട്ടുകുത്തി. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് അവര്‍ നടത്തിയ പ്രചരണം ശക്തമായതോടെ ഭക്ഷ്യമേള ആരംഭിക്കുന്നതിന്റെ തലേ ദിവസം കേരളീയ സമാജം ബീഫ്, മെനുവില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ‘കോണ്‍സുലേറ്റിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സമാധാനകാംക്ഷികളായ ‘ദൈവത്തിന്റെ സ്വന്തം നാടിനെ’ പ്രതിനിധീകരിക്കുന്ന ഞങ്ങള്‍ മറ്റെന്തിനും മുകളില്‍ സമാധാനവും സഹവര്‍ത്തിത്തവും കാത്തുസൂക്ഷിക്കാന്‍ സമ്മതിക്കുകയും ‘നാനാത്വത്തില്‍ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു’ എന്നാണ് ഇക്കാര്യത്തില്‍ സമാജത്തിന്റെ ന്യായീകരണം. അതേസമയം സമാജത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചും ഭക്ഷണ സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപിടിച്ചും അസഹിഷ്ണുതയില്‍ പ്രതിഷേധി ഒരു വിഭാഗം രംഗത്തു വരുകയും പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

P J James
September 2, 2019 at 3:23 pm
” നാനാത്വത്തിൽ ഏകത്വ”മെന്ന ഇന്ത്യൻ സംസ്കാരത്തോടുള്ള ജർമ്മൻ മുതലാളിമാരുടെ അഭിനിവേശമല്ല ഇവിടെ പ്രസക്തം. 130 കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന വിപുലമായ ഇന്ത്യൻ വിപണിയിൽ തങ്ങൾക്കുള്ള സവിശേഷ താല്പര്യമാണ്, ഇവിടുത്തെ കാവി ഭരണത്തെ വെറുപ്പിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ജർമ്മൻ സർക്കാരിനെ എത്തിക്കുന്നത്. പിന്നെ, ഇപ്പോൾ ഇന്ത്യയിൽ, കാശ്മീർ മുതൽ ആസാം വരെയും മറ്റെല്ലായിടത്തും പ്രയോഗിച്ചു കൊണ്ടിരിക്കുന്ന “നാനാത്വത്തിലെ ഏകത്വ ” പരിപാടിയെപ്പറ്റി കൂടുതൽ പറയാതിരിക്കുകയാണ് ഭേദം.