ഇന്ത്യന്‍ നാഗരികത ഹിന്ദുമതത്തിന്റെ സൃഷ്ടിയല്ല – പ്രസാദ് അമോര്‍

അസാധാരണമായ കാലാവസ്ഥ വ്യതിയാനം, നഗരവല്‍ക്കരണം ലോകത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്കുള്ള കുടിയേറ്റങ്ങള്‍ , ആഭ്യന്തര കുടിയേറ്റങ്ങളും അത് സൃഷ്ടിക്കുന്ന സങ്കീര്‍ണമായ ചുറ്റുപാടുകളുമായി അസാദൃശ്യപ്പെടുന്ന മനുഷ്യരും അവരുടെ രോദങ്ങളും എല്ലാമായി ഒരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് ഇന്ത്യന്‍ സാംസ്‌കാരിക ദേശീയത എന്ന ആശയം ആളുകളെ വൈകാരികമായി സ്വാധീനിച്ചു അവരുടെ സദ്ഭാവങ്ങളെ ബലഹീനമാക്കുന്നത്.

ഇന്ത്യയുടെ പൈതൃകം ഏകവും സാര്‍വജനീനവുമായതും അത് ഈ ഉപഭൂഖണ്ഡത്തെ ഏകോപിപ്പിച്ചു നിലനിര്‍ത്തുന്നതുമായ ഒരു ഹിന്ദു സംസ്‌കാരത്തിന്റെ അതിവിശിഷ്ടമായ ഉണ്മയാണെന്നുള്ള അടയാളപ്പെടുത്തലുകളും, ഹിന്ദു എന്നത് മതമല്ല അത് അനുഭവിച്ചറിയേണ്ട ജീവിതവും, സംസ്‌കാരവുമാണ് എന്ന് ഘോഷിക്കുന്ന പ്രഖ്യാപനങ്ങളിലും എല്ലാം സമര്‍ഥവും തന്ത്രപരവുമായ രാഷ്ട്രീയ ധ്രുവീകരണം പ്രകടമാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ വേരുകള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ നാം എവിടെയെത്തും?.

മനുഷ്യതുല്യരായ നിരവധി ജനുസ്സുകളില്‍ ഒന്നാണ് ഹോമോസാപിയന്‍സ് എന്ന ആധുനിക മനുഷ്യരായത്. എല്ലാ മനുഷ്യരുടെയും പൂര്‍വികര്‍ ആഫ്രിക്കയില്‍നിന്നുള്ള ആദിമ മനുഷ്യരാണ്. ഇന്ത്യക്കാരുടെയെല്ലാം അനന്തരഗാമികള്‍ 65000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഫ്രിക്കയില്‍നിന്നെത്തിയവരാണ്. ചുറ്റുപാടുമുള്ള പ്രകൃതിയില്‍നിന്ന് ലഭ്യമായ വിഭവങ്ങള്‍ ജീവിതോപാധിയായി ആശ്രയിക്കുന്ന മനുഷ്യര്‍ പ്രകൃതി പ്രതിഭാസവുമായുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയ അറിവും സാധ്യതയും തേടി കുടിയേറുന്നത്.പാലായനം ജീവിതം തേടിയുള്ള യാത്രകളാണ്.സഹസ്രാബ്ദങ്ങളായി തുടരുന്ന കുടിയേറ്റങ്ങളില്‍ പല വിഭാഗങ്ങളും പരസ്പരം കലരുകയും വിവിധ ജനിതക പരമ്പരകളുടെ വിശ്ലേഷണത്തിന് വിധേയരായ ജനങ്ങളാണ് ഈ ഉപഭൂഖണ്ഡത്തില്‍ അധിവസിക്കുന്നത്. വിവിധ രൂപങ്ങളിലും നിറത്തിലും വലുപ്പത്തിലുമുള്ള മനുഷ്യരുടെ ജനിത വിന്യാസങ്ങള്‍ കാണാം. പതിനായിരം വര്‍ഷത്തിന് മുന്‍പ് സംഭവിച്ചിട്ടുള്ള ജനിതക്കലര്‍പ്പിലൂടെ കടന്നുവന്നവരാണ് ആധുനിക ഇന്ത്യക്കാര്‍.ആയിരക്കണക്കിന് വര്‍ഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന ജനിതക മിശ്രണങ്ങള്‍ സൃഷ്ടിച്ച സങ്കര വര്‍ഗ്ഗമാണ് ഇന്ത്യക്കാര്‍ . ശുദ്ധ വര്‍ഗ്ഗം -അശുദ്ധവര്‍ഗ്ഗം എന്നി ദ്വന്ദങ്ങള്‍ തന്നെ അസംബന്ധമാണെന്ന് ഏറ്റവും പുതിയ ജനിതശാസ്ത്രപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

വ്യത്യസ്ത സമൂഹങ്ങളില്‍നിന്നുള്ള വ്യക്തികളുടെ ജീനുകളെക്കുറിച്ചുള്ള പഠനവുമായി മുന്നോട്ട് പോകുന്ന പോപുലേഷന്‍ ജെനെറ്റിക്‌സ് തരുന്ന വസ്തുതകള്‍ ആര്‍ക്കും നിരാകരിക്കാനാവുകയില്ല. പോപ്പുലേഷന്‍ ജെനെറ്റിക്‌സ് ആധുനിക മനുഷ്യന്റെ വളര്‍ച്ച ജനിത വിശ്ലേഷണത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്തീകളിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയല്‍ ഡി എന്‍ എ അടിസ്ഥപ്പെടുത്തിയുള്ള പഠനങ്ങള്‍ ഇക്കാര്യം സ്ഥീരീകരിക്കുന്നു.മൈകോകോണ്‍ഡ്രിയയുടെ ഡി. എന്‍. എ ഉല്പരിവര്‍ത്തനം പിന്തുടര്‍ന്നാണ് മനുഷ്യന്റെ കുടിയേറ്റവഴികള്‍ തിരിച്ചറിയാനാവുന്നത്, ഇപ്പോഴുള്ള മനുഷ്യരുടെ ജനിതക ഘടന പരിശോധിച്ചു കൃത്യതയുള്ള നിഗമനങ്ങളില്‍ എത്തിച്ചേരാനാവും. മൈറ്റോകോണ്‍ഡ്രിയ അമ്മയില്‍ നിന്ന് പെണ്മക്കളിലേയ്ക്കും ആണ്മക്കളിലേയ്ക്കും കൈമാറ്റം ചെയ്യപ്പെടുന്നു. മൈറ്റോകോണ്‍ഡ്രിയ ഡി. എന്‍. എ തെളിവുകള്‍ അനുസരിച്ചു് ആധുനിക മനുഷ്യന്റെ ജനിത വിശ്ലേഷണത്തിന്റെ ഘടകങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു. ആഫ്രിക്കയില്‍ നിന്ന് പുറത്തു കടന്നവരുടെ ഡി. എന്‍. എ മിക്കവാറും സമാനമാണ്. അതേസമയം ആഫ്രിക്കയ്ക്കകത്തു ജനിതക വൈവിധ്യം ദൃശ്യമാണ്.

പ്രകൃതിയുമായി സമരസ്സപെടുന്നതിന്റെ ഭാഗമാകുമ്പോള്‍ അത് മനുഷ്യന്റെ ശാരീരികാവയവങ്ങളിലും നാഡീവ്യൂഹത്തിലും മഷ്തിഷ്‌കത്തിലുമെല്ലാം മാറ്റങ്ങള്‍ വരുത്തുന്നു. അത്തരത്തിലുള്ള പരിണാമപരമായ മാറ്റങ്ങള്‍ ജീവികളുടെ ജനിതക ഘടനയെ സങ്കീര്‍ണമാക്കുന്നു.ജനിതക ഘടനയില്‍ ആധുനിക മനുഷ്യര്‍ക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നത് ചിമ്പാന്‍സിയുമായാണ്.ചിമ്പാന്‍സിയുടെയും ആധുനിക മനുഷ്യന്റെയും പൊതുവായ ഡി .എന്‍ .എ ഭാഗങ്ങള്‍ തമ്മില്‍ 1 .23 ശതമാനം മാത്രമേ വ്യത്യാസമുള്ളൂ .നിയാണ്ടര്‍ത്താലുമായി ആധുനിക മനുഷ്യന്‍ സഹശയനം നടത്തിയിട്ടുണ്ട്. ജനിതവിവരങ്ങള്‍ ഇതിനെ സാധുകരിക്കുന്നുണ്ട്. ആധുനിക മനുഷ്യനും നിയാണ്ടര്‍ത്താലും തമ്മില്‍ 99.7% DNA ഒന്നാണ്. യൂറോപ്പിലെ മനുഷ്യരില്‍ ഏകദേശം നാലു ശതമാനം വരെ നിയാണ്ടര്‍ത്താലുകളുടെ ഡി .എന്‍ .എ ഉണ്ട്. ആസ്ത്രേലിയയില്‍ നിന്നും ഏഷ്യയില്‍ നിന്നുമെല്ലാം ഒട്ടേറെ വംശങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ആസ്ത്രേലിയയിലെ ആദിവാസികള്‍ക്ക് തെക്കു കിഴക്കന്‍ ഏഷ്യയിലെ ഗോത്രങ്ങളുമായി ജനിതക ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വന്‍തോതിലുള്ള ജനിതമിശ്രണത്തിന്റെ പ്രവാഹങ്ങള്‍ ഇന്ത്യയിലുണ്ടായിട്ടുണ്ട്. ഉത്തരേന്ത്യക്കാര്‍ക്ക് ചില യുറോപ്യന്മാരും ഇറാനികളുമായുള്ള ജനിതകബന്ധങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വ്യത്യസ്ത ജാതികളും ഗോത്രസമൂഹങ്ങളും ഭാഷ വിഭാഗങ്ങളും നിറഞ്ഞ ഒരു മേഖലയാണ് ഇന്ത്യ , വലിയ മാറ്റത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത് . അസാധാരണമായ കാലാവസ്ഥ വ്യതിയാനം, നഗരവല്‍ക്കരണം ലോകത്തിന്റെ വിവിധ ഇടങ്ങളിലേയ്ക്കുള്ള കുടിയേറ്റങ്ങള്‍ , ആഭ്യന്തര കുടിയേറ്റങ്ങളും അത് സൃഷ്ടിക്കുന്ന സങ്കീര്‍ണമായ ചുറ്റുപാടുകളുമായി അസാദൃശ്യപ്പെടുന്ന മനുഷ്യരും അവരുടെ രോദനങ്ങളും എല്ലാമായി ഒരു സന്നിഗ്ദ്ധ ഘട്ടത്തിലാണ് ഇന്ത്യന്‍ സാംസ്‌കാരിക ദേശീയത എന്ന ആശയം ആളുകളെ വൈകാരികമായി സ്വാധീനിച്ചു അവരുടെ സദ്ഭാവനങ്ങളെ ബലഹീനമാക്കുന്നത്.

ഏതെങ്കിലും ഒരു ജാതിയില്‍ ജനിക്കുകയും സ്വജാതിയെക്കുറിച്ചു അഹമഹിമ ഊറ്റംകൊള്ളുകയും ആ ജാതിയില്‍ നിന്ന് തന്നെ വംശവര്‍ദ്ധനവ് പ്രാപ്യമാക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കുടുംബ സമ്പ്രദായം ജാതിയെ ജൈവമായി നിലനിര്‍ത്തുന്നു.

യാഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ നാഗരികത ഹിന്ദുമതത്തിന്റെ
സൃഷ്ടിയല്ല .ഹിന്ദു ക്ഷേത്രങ്ങള്‍ക്കൊന്നിനും ഇന്ത്യയില്‍ ആയിരത്തി അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമില്ല. വംശത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ ഒരു കൂട്ടര്‍ മറ്റൊരു വിഭാഗത്തെ അടിമകളാക്കിയ ഒരു ഹൈന്ദവ പാരമ്പര്യം ഇന്ത്യന്‍ നാഗരികതയുടെ ഭാരങ്ങള്‍ തന്നെയാണ്. ഹൈന്ദ പാരമ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഇന്ത്യന്‍ ജീവിതത്തിലുണ്ട് എന്നത് അനിഷേധ്യമാണ്. എന്നാല്‍ ഇന്ത്യ എന്നത് വൈവിധ്യമുള്ള സാംസ്‌കാരിക ധാരകളും ഗോത്രങ്ങളും, ഭാഷ വിഭാഗങ്ങളും, നിറഞ്ഞ ഒരു പ്രദേശമാണ്. ഏതെങ്കിലും ഒരു പ്രത്യേയ്ക വിഭാഗത്തിന്റെ മൂലകേന്ദ്രമല്ല. ഇവിടെ സഹസ്രാബ്ധങ്ങളായി വ്യത്യസ്ത ജനവിഭാഗങ്ങള്‍ ഉദാ :യഹൂദര്‍, പാഴ്‌സികള്‍, അഹായികള്‍, തുര്‍ക്കികള്‍ തുടങ്ങിയവര്‍ വസിക്കുകയും തങ്ങളുടെ ജീവിത രീതികളുടെ അംശങ്ങള്‍ സൃഷ്ടിക്കുകയും ജീവിത പ്രക്രിയ തുടരുകയും ചെയ്യുന്നു.

നിലവിലുള്ള ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍, വ്യത്യസ്തത ശാസ്ത്ര ശാഖയുടെ പിന്‍ബലത്തില്‍ പത്രപ്രവര്‍ത്തകനായ ടോണി ജോസഫ് എഴുതിയ ഏര്‍ലി ഇന്ത്യന്‍സ് എന്ന ഗ്രന്ഥം ആരാണ് ഇന്ത്യക്കാര്‍? അവരുടെ വേരുകള്‍, ഇന്ത്യന്‍ ജനത സങ്കീര്‍ണ്ണമായ ചുറ്റുപാടുകളുമായി താത്മ്യം പ്രാപിക്കാനിടയായ സാഹചര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ശാസ്ത്രീയമായ ധാരണകള്‍ നല്കുന്നു. ആവശ്യം വായിച്ചിരിക്കേണ്ട ഒന്ന്.

References: Early Indians: The Story of Our Ancestors and Where We Came From by Tony Joseph .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഇന്ത്യന്‍ നാഗരികത ഹിന്ദുമതത്തിന്റെ സൃഷ്ടിയല്ല – പ്രസാദ് അമോര്‍

  1. Avatar for Critic Editor

    ബഷീര്‍

    ഇന്ത്യന്‍ ദേശീയത എന്ന് നമ്മള്‍ പറയുന്നത് വിവിധ കാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ പല ദേശക്കാരുടെ ആകെ തുകയാണ്. അത് തദ്ദേശ്ശീയം എന്നതിലേറേ വിദേശീയമാണ്. ലേഖനത്തിന്റെ ഉള്ളടക്കം പൊതുവായി അംഗീകരിക്കപ്പെട്ടതാണ്.

Leave a Reply