ചര്‍ച്ച പരാജയം അധികാരം സൈന്യത്തിന് നല്‍കി ഇന്ത്യ

വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി പരിഹാകം കാണുമെന്നാണ് പ്രതീക്ഷ.

അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ – ചൈന കരസേന മേജര്‍ ജനറലുമാര്‍ തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഗല്‍വാന്‍ മേഖലയില്‍ നിന്ന് സൈനിക പിന്മാറ്റം ഉടന്‍ ഉണ്ടാവില്ല. എന്നാല്‍ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി പരിഹാകം കാണുമെന്നാണ് പ്രതീക്ഷ. ചര്‍ച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങള്‍ വരുംദിവസങ്ങളില്‍ തുടരും. നേരത്തെ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ടെലഫോണ്‍ സംഭാഷണത്തില്‍ സംഘര്‍ഷം പരിഹരിക്കാന്‍ തീരുമാനമായിരുന്നു. അതിര്‍ത്തിയിലെ മുന്‍നിര സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കള്‍ വിഡിയോ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

അതേസമയം അതിര്‍ത്തിയിലെ പ്രകോപനം ഏത് കോണില്‍ നിന്ന് ഉയര്‍ന്നാലുംതുടര്‍നടപടി സ്വീകരിക്കാനുള്ള അധികാരം സൈന്യത്തിനുനല്‍കി കേന്ദ്രസര്‍ക്കാര്‍. പ്രകോപനം ഉണ്ടാകുമ്പോള്‍ ചെറുത്തു നില്‍ക്കാമെങ്കിലും മറ്റെന്തെങ്കിലും നടപടികള്‍ സ്വീകരിക്കണമെങ്കില്‍ ഇപ്പോഴും സൈന്യത്തിന് ഭരണതലത്തില്‍ നിന്നുള്ള അനുവാദം എത്തുന്നത് വരെ കാത്ത് നില്‍ക്കണം. പലപ്പോഴും കൂടുതല്‍ സൈനികരുടെ ജീവന്‍ നഷ്ടമാകാന്‍ അതാണ് കാരണം. ഉപഗ്രഹ ചിത്രങ്ങളിലൂടെ അടക്കം ശത്രുവിന്റെ സാന്നിധ്യം സൈന്യം നേരത്തെ തന്നെ തിരിച്ചറിയാറുണ്ടെങ്കിലും ഇവര്‍ക്കെതിരെ നടപടി എടുക്കുന്നത് വൈകാന്‍ ഇത് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply