ഇപ്പോള്‍ എതിര്‍ത്തില്ലെങ്കില്‍, എതിര്‍ക്കാന്‍ നമ്മള്‍ അവശേഷിക്കില്ല – റോജി എം ജോണ്‍
നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ‘ഒരു രാജ്യം, ഒരു നിയമം’ എന്ന് വാഴ്ത്തി സ്വാഗതം ചെയ്യുന്ന നിരവധി കോണ്‍ഗ്രസ്സ്, ഇടതുപക്ഷ, നിഷ്പക്ഷ വാദികളെ കണ്ടു. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാന സങ്കല്‍പത്തെക്കുറിച്ചും, ബഹുസ്വരതയെ ക്കുറിച്ചും, ജമ്മു കാശ്മീരിന്റെ ചരിത്രത്തെയും, സവിശേഷതയെയും കുറിച്ചും വ്യക്തമായ അവബോധവും, ഇന്നത്തെ നടപടിയുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെ സംബന്ധിച്ച കാഴ്ചപ്പാട് ഇല്ലാത്തവരുമാണ് ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്
ഇന്ത്യയുടെ ബഹുസ്വരതയും, വൈവിധ്യങ്ങളും പടി പടിയായി ഇല്ലാതെയാക്കി, ഒരു ഏകീകൃത ബ്രാഹ്മണ്യ വ്യവസ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടു പോകുകയെന്ന ആര്‍ എസ് എസ് അജണ്ടയെ തുറന്നു കാട്ടി റോജി എം ജോണ്‍ എം എല്‍ എ
നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ‘ഒരു രാജ്യം, ഒരു നിയമം’ എന്ന് വാഴ്ത്തി സ്വാഗതം ചെയ്യുന്ന നിരവധി കോണ്‍ഗ്രസ്സ്, ഇടതുപക്ഷ, നിഷ്പക്ഷ വാദികളെ കണ്ടു. രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന അടിസ്ഥാന സങ്കല്‍പത്തെക്കുറിച്ചും, ബഹുസ്വരതയെ ക്കുറിച്ചും, ജമ്മു കാശ്മീരിന്റെ ചരിത്രത്തെയും, സവിശേഷതയെയും കുറിച്ചും വ്യക്തമായ അവബോധവും, ഇന്നത്തെ നടപടിയുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകളെ സംബന്ധിച്ച കാഴ്ചപ്പാട് ഇല്ലാത്തവരുമാണ് ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ഈ അജ്ഞത തന്നെയാണ് സംഘപരിവാറിന്റെ ശക്തിയും.
ഇന്ന് അവര്‍ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു, ആ സംസ്ഥാനത്തെ ആരോടും ആലോചിക്കാതെ, നേതാക്കളെ ബന്ദികളാക്കി, പട്ടാളത്തെ ഇറക്കി അതിനെ വിഭജിച്ചു, കേന്ദ്ര ഭരണ പ്രദേശമാക്കി. നമ്മളില്‍ പലരും കൈയടിക്കുന്നു. നാളെ ഇത് പല ന്യായീകരണങ്ങളുടേയും പേരില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലൊ, രാജ്യത്തെ ഏതൊരു സംസ്ഥാനത്തൊ സംഭവിക്കാം. അപ്പോഴും നമ്മള്‍ കൈയടിക്കുമൊ?
‘ഒരു രാജ്യം, ഒരു നിയമം’ എന്ന പേരില്‍ അവര്‍ നാളെ ഭരണഘടന അനുശാസിക്കുന്ന സംവരണം എടുത്ത് കളയാം. ഒരു രാജ്യത്തെ ചില പൗരന്‍മാര്‍ക്ക് എന്തിനാണ് സംവരണം എന്ന് അന്ന് പലരും ചോദിക്കും, കൈയ്യടിക്കും.
നാളെ അവര്‍, ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഇല്ലാതെയാക്കും. യൂണിഫോം സിവില്‍ കോട് നടപ്പിലാക്കും. അപ്പോഴും ചിലര്‍ ചോദിക്കും എന്തിനാണ് പ്രത്യേക അവകാശങ്ങള്‍, ഒരു രാജ്യവും ഒരു നിയമവും അല്ലെ എന്ന്.
പിന്നെ അവര്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ അവസാനിപ്പിക്കും. അപ്പോഴും ചിലര്‍ കൈയ്യടിക്കും. ഒരു രാജ്യവും ഒരു നിയമവും ഉള്ള ഭാരത് മാതയില്‍ എന്തിനാണ് പ്രത്യേക പരിഗണന!
ഭക്ഷണ രീതികള്‍ എന്തിന് വ്യത്യസ്തമാണ്, ഒരു രാജ്യത്തിന് ഒന്നു പോരെ എന്ന് അവര്‍ ചോദിക്കും. എയര്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ പല പൊതു സ്ഥാപനങ്ങളിലും ഇപ്പോള്‍ മാംസാഹാരം ലഭ്യമല്ല. നമ്മുടെ മൗനവും കൈയ്യടിയും തുടരും.
പിന്നീട് അവര്‍ ഒരു ഭാഷ അടിച്ചേല്‍പ്പിക്കും. ഒരു രാജ്യത്ത് എന്തിനാണ് പല ഭാഷകള്‍, ഒരു ഭാഷ സംസാരിച്ചാല്‍ പോരെ? കരട് വിദ്യാഭ്യാസ നയത്തില്‍ ഇത് പരാമര്‍ശിക്കപ്പെട്ടു കഴിഞ്ഞു. ചിലര്‍ കൈയടി തുടരും.
പിന്നീട് അവര്‍ ചോദിക്കും, ബഹുഭൂരിപക്ഷം ആളുകളും ‘ജയ് ശ്രീറാം’ വിളിക്കുന്നുണ്ടല്ലൊ, രാജ്യത്തിന്റെ അഖണ്ഡതക്ക് വേണ്ടി, ഭാരത് മാതാക്ക് വേണ്ടി നിങ്ങള്‍ക്കും വിളിച്ചു കൂടെ എന്ന്.
പിന്നീട് അവര്‍ ചോദിക്കും എന്തിനാണ് ഒരു രാജ്യത്ത് വ്യത്യസ്തമായ മതങ്ങളും ആചാരങ്ങളുമെന്ന്, ബഹുഭൂരിപക്ഷം (80 ശതമാനത്തോളം) പൗരന്‍മാര്‍ പിന്‍തുടരുന്ന മതവും, ആചാരങ്ങളും എന്തുകൊണ്ട് ബാക്കി ഉള്ളവര്‍ക്കും അനുഷ്ഠിച്ചുകൂടാ എന്ന്. പലരും കയ്യടിക്കും, ഭാരത് മാതയാണല്ലൊ പ്രധാനം!
പിന്നീട് അവര്‍ ചോദിക്കും, ഒരു രാജ്യത്തിന് എന്തിനാണ് പല സംസ്ഥാനങ്ങള്‍, പല തിരഞ്ഞെടുപ്പുകള്‍, കേന്ദ്രത്തില്‍ ഒരു ഭരണകൂടം പോരെ എന്ന്. എന്തിന് പാര്‍ലമെന്റ്, ഒരു പ്രസിഡന്റ് മാത്രം പോരെ എന്ന്. അതിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അത് നടപ്പിലാകുമ്പോഴും നമ്മള്‍ കയ്യടിക്കും, കാരണം അപ്പോഴേക്കും നമ്മള്‍ ഫാസിസത്തിന് കൈയ്യടിക്കാന്‍ മാത്രമറിയാവുന്നവരായി മാറിയിട്ടുണ്ടാകും.
ഇന്ത്യയുടെ ബഹുസ്വരതയും, വൈവിധ്യങ്ങളും പടി പടിയായി ഇല്ലാതെയാക്കി, ഒരു ഏകീകൃത ബ്രാഹ്മണ്യ വ്യവസ്ഥിതിയിലേക്ക് ഇന്ത്യയെ കൊണ്ടു പോകുകയെന്ന RSS അജണ്ടയാണ് ഇവിടെ നടപ്പിലാക്കപ്പെടുന്നത്. ഇപ്പോള്‍ എതിര്‍ത്തില്ലെങ്കില്‍, പിന്നീട് എതിര്‍ക്കാന്‍ നമ്മള്‍ അവശേഷിക്കില്ല…
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Alister Bose
August 14, 2019 at 3:23 pm
Absolutely right